- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുധാകരന്റ വരവ് കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് ഉമ്മൻ ചാണ്ടി; ഗ്രൂപ്പുകൾക്ക് അതീതമാകട്ടെയെന്ന് സുധീരൻ; മാറ്റത്തിന്റെ സമയമെന്ന് തിരുവഞ്ചൂർ; ആശംസകൾ നേർന്ന് നേതാക്കൾ
തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റായി നിയോഗിക്കപ്പെട്ട കെ സുധാകരന് ഹാർദ്ദമായ അഭിനന്ദനങ്ങളെന്ന് വി എം സുധീരൻ പറഞ്ഞു. ഗ്രൂപ്പുകൾക്കും വ്യക്തിതാല്പര്യങ്ങൾക്കും അതീതമായി പാർട്ടി താല്പര്യവും ജനതാല്പര്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് കോൺഗ്രസ്സിനെ ശക്തിപ്പെടുത്തി ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാൻ സുധാകരന് കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നുവെന്ന് ഉമ്മൻ ചാണ്ടിയും പ്രതികരിച്ചു. താൻ ഒരു പേരും ഹൈക്കമാൻഡിനോട് പറഞ്ഞില്ല. ഗ്രൂപ്പടിസ്ഥാനത്തിലല്ല കാര്യങ്ങൾ തീരുമാനിച്ചത്. കോൺഗ്രസിനും യുഡിഎനും സുധാകരന്റെ വരവ് ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെപി സി സി പ്രസിഡന്റായി സുധാകരനെ നിയമിച്ചുകൊണ്ടുള്ള ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു, സുധാകരന് ആശംസകൾ എന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. കേരളത്തിൽ കോൺഗ്രസിന് മാറ്റത്തിന്റെ സമയമാണ് ഇതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. അദ്ദേഹം സുധാകരന്റെ വീട്ടിലെത്തി ആശംസ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ