ന്യൂഡല്‍ഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിന്‍ഡറിന് വിലകൂടും. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന് 39 രൂപയാണ് ഞായറാഴ്ചമുതല്‍ വര്‍ധിപ്പിച്ചത്.

ജൂണിലും ജൂലായിലും നേരത്തെ വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് വിലകുറച്ചിരുന്നു. ജൂണില്‍ 69.50 രൂപയും ജൂലായില്‍ 30 രൂപയുമായിരുന്നു കുറച്ചത്. പിന്നാലെ, ഓഗസ്റ്റില്‍ 8.50 രൂപ വര്‍ധിപ്പിച്ചു.

പുതിയ വര്‍ധനവോടെ 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന് ഡല്‍ഹിയിലെ വില 1691.50 രൂപയായി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതകവിലയില്‍ മാറ്റമില്ല.