- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടിക്കൊണ്ടിരുന്ന ബസിനു നേരെ ബൈക്ക് യാത്രക്കാര്‍ ഹെല്‍മറ്റ് എറിഞ്ഞു; യാത്രക്കാര്‍ക്ക് പരിക്ക്
പെരുമ്പിലാവ്: ഓടിക്കൊണ്ടിരുന്ന ബസിനു നേരെ ബൈക്ക് യാത്രക്കാര്‍ ഹെല്‍മറ്റ് വലിച്ചെറിഞ്ഞതിനെത്തുടര്‍ന്നു ബസിന്റെ മുന്‍വശത്തെ ചില്ലു തകര്‍ന്ന് മൂന്ന് യാത്രക്കാര്‍ക്കു പരുക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചോടെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിക്കു മുന്നിലാണ് സംഭവം. ആശുപത്രിയുടെ വശത്തു നിന്നുള്ള റോഡില്‍ നിന്നു സംസ്ഥാനപാതയിലേക്കു കയറിയ ബൈക്ക് യാത്രക്കാരാണു കോഴിക്കോട്ടു നിന്നും തൃശൂരിലേക്കു പോയിരുന്ന ഭായി ബസിനു നേരെ അക്രമം നടത്തിയത്. സംഭവത്തിനു ശേഷം അക്രമികള്‍ സ്ഥലം വിട്ടു. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. മുന്നിലിരുന്നു യാത്ര ചെയ്തിരുന്ന കൂറ്റനാട് തെക്കത്തുവളപ്പില്‍ റസ്ല […]
പെരുമ്പിലാവ്: ഓടിക്കൊണ്ടിരുന്ന ബസിനു നേരെ ബൈക്ക് യാത്രക്കാര്‍ ഹെല്‍മറ്റ് വലിച്ചെറിഞ്ഞതിനെത്തുടര്‍ന്നു ബസിന്റെ മുന്‍വശത്തെ ചില്ലു തകര്‍ന്ന് മൂന്ന് യാത്രക്കാര്‍ക്കു പരുക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചോടെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിക്കു മുന്നിലാണ് സംഭവം. ആശുപത്രിയുടെ വശത്തു നിന്നുള്ള റോഡില്‍ നിന്നു സംസ്ഥാനപാതയിലേക്കു കയറിയ ബൈക്ക് യാത്രക്കാരാണു കോഴിക്കോട്ടു നിന്നും തൃശൂരിലേക്കു പോയിരുന്ന ഭായി ബസിനു നേരെ അക്രമം നടത്തിയത്.
സംഭവത്തിനു ശേഷം അക്രമികള്‍ സ്ഥലം വിട്ടു. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. മുന്നിലിരുന്നു യാത്ര ചെയ്തിരുന്ന കൂറ്റനാട് തെക്കത്തുവളപ്പില്‍ റസ്ല (18), മരത്തംകോട് കോലാടിയില്‍ പ്രതീഷിന്റെ ഭാര്യ അശ്വതി (38) എന്നിവര്‍ക്കാണു പരുക്കേറ്റത്. കുന്നംകുളം പൊലീസ് എത്തി അന്വേഷണം തുടങ്ങി.




