- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുകേഷിനൊപ്പം നയരൂപീകരണത്തില്‍ മഞ്ജു പങ്കെടുക്കില്ല; ഷാജി എന്‍ കരുണിനും അതൃപ്തി; സ്വയം രാജി വയ്ക്കുമെന്ന പ്രതീക്ഷയില്‍ സര്‍ക്കാര്‍; മുകേഷ് ഒറ്റപ്പെടും
തിരുവനന്തപുരം: ആരോപണങ്ങളില്‍ കേസെടുത്താല്‍ സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും നടന്‍ മുകേഷ് രാജിവയ്ക്കും. ചെങ്കൊടിയുമായി മുകേഷ് ഇട്ട വിശദീകരണ പോസ്റ്റ് സിപിഎം ഇടപെട്ട് പിന്‍വലിച്ചിരുന്നു. ഇത് നടന് തീരാ നാണക്കേടായി. ഇതോടെ പീഡന ആരോപണങ്ങളില്‍ പോലീസ് നീക്കം നിര്‍ണ്ണായകമാകും. നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും മുകേഷിനെതിരെ പോലീസിന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും സൂചനയുമുണ്ട്. മുകേഷിനൊപ്പം നടി മഞ്ജു വാര്യരും ഈ സമിതിയിലുണ്ട്. മുകേഷ് സമിതിയില്‍ തുടര്‍ന്നാണ് മഞ്ജു യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നാണ് സൂചന. നയരൂപീകരണ സമിതി അധ്യക്ഷനായ ഷാജി എന്‍ കരുണും […]
തിരുവനന്തപുരം: ആരോപണങ്ങളില്‍ കേസെടുത്താല്‍ സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും നടന്‍ മുകേഷ് രാജിവയ്ക്കും. ചെങ്കൊടിയുമായി മുകേഷ് ഇട്ട വിശദീകരണ പോസ്റ്റ് സിപിഎം ഇടപെട്ട് പിന്‍വലിച്ചിരുന്നു. ഇത് നടന് തീരാ നാണക്കേടായി. ഇതോടെ പീഡന ആരോപണങ്ങളില്‍ പോലീസ് നീക്കം നിര്‍ണ്ണായകമാകും. നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും മുകേഷിനെതിരെ പോലീസിന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും സൂചനയുമുണ്ട്.
മുകേഷിനൊപ്പം നടി മഞ്ജു വാര്യരും ഈ സമിതിയിലുണ്ട്. മുകേഷ് സമിതിയില്‍ തുടര്‍ന്നാണ് മഞ്ജു യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നാണ് സൂചന. നയരൂപീകരണ സമിതി അധ്യക്ഷനായ ഷാജി എന്‍ കരുണും മുകേഷിനെ മാറ്റണമെന്ന അഭിപ്രായക്കാരനാണ്. എന്നാല്‍ മുകേഷ് രാജിവയ്ക്കട്ടേ എന്നതാണ് സര്‍ക്കാര്‍ നിലപാടും. പീഡനാരോപണം പോലീസിന് കിട്ടി കേസെടുത്താല്‍ മുകേഷ് രാജി വയ്ക്കുമെന്ന് തന്നെയാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഇതുറപ്പക്കാന്‍ സിനിമയിലെ തന്നെ ഉന്നതനെ നിയോഗിക്കുകയും ചെയ്യും. സിപിഎമ്മിലും കാര്യങ്ങള്‍ മുകേഷിന് അനുകൂലമല്ല. കൊല്ലം പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനമാണ് മുകേഷിനെതിരെ ഉയര്‍ന്നത്.
നവംബറില്‍ നടത്തുന്ന സിനിമാ കോണ്‍ക്ലേവിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമമെന്ന ആരോപണം സര്‍ക്കാരും ഉയര്‍ത്തുന്നുണ്ട്. സിനിമാനയ രൂപീകരണത്തിനായാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ഇരകളെയും ചൂഷണം ചെയ്തവരെയും ക്ഷണിക്കുന്നുവെന്ന് വരുത്തുകയാണ് ചിലര്‍. സിനിമാനയത്തിന്റെ കരടിനായി സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരോട് അഭിപ്രായം തേടുകയാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യം. എല്ലാവരുടെയും അഭിപ്രായം കേള്‍ക്കുകയും അത് രേഖപ്പെടുത്തുകയും ചെയ്യും. സര്‍ക്കാരിന്റെ നിര്‍ദേശങ്ങളും അവതരിപ്പിക്കും. സിനിമാ നയമുണ്ടാക്കുന്നതിന്റെ ഒരുഘട്ടം മാത്രമാണിത്.
രാജ്യത്തിന് പുറത്തുനിന്നുമുള്ള സാങ്കേതികപ്രവര്‍ത്തകരെ മലയാള സിനിമയിലും തിരിച്ചും പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കുകയാണ്. സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളുടെ തോത് വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ചലച്ചിത്ര വികസന കോര്‍പറേഷന്റെ സഹായത്തോടെ നിര്‍മിച്ച ആറ് ചിത്രത്തിലും ഏതെങ്കിലും വിധത്തിലുള്ള ചൂഷണം നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്റേണല്‍ കംപ്ലെയ്ന്റ് സമിതി (ഐസിസി) നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന സാഹചര്യമുണ്ടായാല്‍ സെറ്റിലുള്ള ചൂഷണം തടയാനാകുമെന്നാണ് കരുതപ്പെടുന്നത്.
കുറ്റമറ്റ രീതിയില്‍ നയം രൂപീകരണം നടത്താന്‍ അതുമായി ബന്ധപ്പെടുന്ന രംഗങ്ങളിലെ ആളുകളെ കേള്‍ക്കേണ്ടതുണ്ട്. ഏതെങ്കിലും ഒരുവിഭാഗം മാറിനില്‍ക്കുന്ന സ്ഥിതിയുണ്ടാകരുത്. എല്ലാവരുടെയും പങ്കാളിത്തമാണ് ഉണ്ടാകേണ്ടത്. അത് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉറപ്പുവരുത്തുകയും വേണമെന്നതാണ് സര്‍ക്കാര്‍ ആവശ്യം. സിനിമ കോണ്‍ക്ലേവ് സുഗമമായി നടക്കാന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യും. സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷ് രാജിവയ്ക്കുമെന്ന് തന്നെയാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ പ്രതീക്ഷ.
എം. മുകേഷ് എം.എല്‍.എ.യ്‌ക്കെതിരേ ഉണ്ടായ പരാതിയും ആരോപണവും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ എം.എല്‍.എ.യ്‌ക്കെതിരായ ആരോപണം ദോഷംചെയ്യുമെന്ന് അംഗങ്ങള്‍ പറഞ്ഞു. മുകേഷിനെതിരേ അംഗങ്ങള്‍ രൂക്ഷമായി പ്രതികരിച്ചതായാണ് വിവരം. കൊല്ലത്ത് പ്രതിപക്ഷസംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ പാര്‍ട്ടിക്ക് ദോഷമാകുമെന്നും അഭിപ്രായമുണ്ടായി. അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച സര്‍ക്കാര്‍തീരുമാനം ഉചിതമായെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. പരാതി അതിഗൗരവത്തോടെ അന്വേഷിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
കൊല്ലത്തെ സംഭവങ്ങള്‍ സംസ്ഥാനനേതൃത്വത്തെ അറിയിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ആരോപണത്തിന്റെപേരില്‍ അദ്ദേഹം രാജിവെക്കേണ്ട ആവശ്യമില്ലെന്ന സംസ്ഥാനനേതൃത്വത്തിന്റെ നിലപാടിനൊപ്പമാണ് ജില്ലാനേതൃത്വവും. എം.എല്‍.എ. എന്നനിലയില്‍ മുകേഷ് ആരോപണമൊന്നും നേരിടുന്നില്ല. സിനിമാതാരം എന്നനിലയിലുള്ള ആരോപണത്തിന്റെപേരില്‍ എം.എല്‍.എ.സ്ഥാനം രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് പാര്‍ട്ടി. ഇത്തരം ആരോപണങ്ങളുടെപേരില്‍ പ്രതിപക്ഷ എം.എല്‍.എ.മാരൊന്നും രാജിവെച്ചിട്ടില്ലെന്ന വാദവും ഇതിനായി ഉയര്‍ത്തും.