തിരുവനന്തപുരം: ചെമ്പകശേരിയിലെ എയര്‍ഗണ്‍ വെടിവയ്പ്പില്‍ വ്യക്തി വൈരാഗ്യമെന്ന് സൂചന. ചെമ്പകശ്ശേരിയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുന്ന ഷിനിയെ കുറിച്ച് നാട്ടുകാര്‍ക്കെല്ലാം നല്ല അഭിപ്രായമാണ്. അയല്‍ക്കാരുള്‍പ്പെടെ എല്ലാവരുമായി സൗമ്യതയോടെ പ്രതികരിക്കുന്ന പ്രകൃതമാണ് ഷിനിയുടേത്. എന്‍ എച്ച് ആര്‍എമ്മില്‍ വളരെ കാലമായി ജോലിയുണ്ട് ഷിനിയ്ക്ക്. അവിടേയും എല്ലാവര്‍ക്കും പ്രിയങ്കരി. എന്നിട്ടും വെടിവച്ച് ഷിനിയെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നത് ഞെട്ടലോടെയാണ് അറിയാവുന്നവരെല്ലാം ഉള്‍ക്കൊള്ളുന്നത്. തൃശൂരാണ് ഷിനിയുടെ വീട്. വിവാഹത്തിലൂടെയാണ് ചെമ്പകശ്ശേരിയില്‍ മരുമകളായെത്തിയത്. സാമ്പത്തികമായി നല്ല കരുത്തുള്ള കുടുംബമാണ് ഷിനിയുടേത്. ഈ സാഹചര്യത്തില്‍ തൃശൂരിലെ പ്രശ്‌നങ്ങള്‍ എന്തെങ്കിലും വെടിവയ്പ്പിന് ആധാരമായിട്ടുണ്ടോ എന്ന സംശയം പോലീസിനുണ്ട്.

ഷിനിയെ വെടിവച്ചത് യുവതിയാണ്. കാറില്‍ ആറ്റിങ്ങള്‍ ഭാഗത്തേക്കാണ് ഇവര്‍ പോയത്. കാറിന്റെ നമ്പര്‍ വ്യാജമായിരുന്നു. അതുകൊണ്ട് തന്നെ പ്രതിയെ പിടികൂടുക പ്രയാസകരവുമാണ്. അതിനിടെ ശസ്ത്രക്രിയ കഴിഞ്ഞ ഷിനിയുടെ അടുത്തെത്തി പോലീസ് മൊഴി എടുത്തു. കിംസ് ആശുപത്രിയില്‍ ചികില്‍സയിലുള്ള ഷിനി ഞെട്ടലോടെയാണ് മൊഴി നല്‍കിയത്. കാണാനെത്തിയവരോടും ആശങ്കയോടെയാണ് പ്രതികരിക്കുന്നത്. എന്നാല്‍ പോലീസിന് ലഭിച്ച മൊഴിയില്‍ അക്രമിയെ കുറിച്ചുള്ള സൂചനകളുണ്ടെന്നാണ് ലഭ്യമായ വിവരം. ഇതനുസരിച്ച് വെടിവയ്ക്കാനെത്തിയ യുവതിയെ ഏതാണ്ട് പോലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്താതെ വിവരങ്ങളൊന്നും പോലീസ് പുറത്തു വിടില്ല.

മൊഴിയില്‍ നിന്ന് പ്രതിയെ കുറിച്ചുളള സൂചന പൊലീസിന് ലഭിച്ചെന്നാണ് വിവരം. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും വിവരമുണ്ട്. അക്രമിയായ സ്ത്രീയെത്തിയത് വ്യാജ നമ്പര്‍ പ്ലേറ്റ് ഉള്ള കാറിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ചുളള അന്വേഷണത്തില്‍ ആക്രമണത്തിന് ശേഷം പ്രതി ചാക്ക ഭാഗത്തേക്ക് രക്ഷപെട്ടതായാണ് വിവരം. കാറ് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഞായറാഴ്ച രാവിലെയാണ് യുവതിക്ക് നേരെ എയര്‍ഗണ്‍ ഉപയോഗിച്ച് ആക്രമണമുണ്ടായത്.

മൂന്ന് തവണയാണ് അക്രമി ഷിനിക്ക് നേരെ വെടിയുതിര്‍ത്തത്. മുഖംമൂടി ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിഞ്ഞില്ലെന്ന് ഷിനി പൊലീസിനോട് പറഞ്ഞിരുന്നു. ആമസോണില്‍ നിന്നുള്ള കൊറിയര്‍ നല്‍കാനെന്ന പേരിലാണ് മുഖംമൂടി ധരിച്ച് സ്ത്രീ എത്തിയത്. ഷിനിയുടെ ഭാര്യാ പിതാവ് കൊറിയര്‍ വാങ്ങാന്‍ ശ്രമിച്ചെങ്കിലും അക്രമി പാര്‍സല്‍ നല്‍കിയിരുന്നില്ല. എന്നാല്‍ ഷിനി വന്നയുടന്‍ കൈയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വെടുയുതിര്‍ത്ത ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. എന്‍ആര്‍എച്ച്എം ജീവനക്കാരിയാണ് ഷിനി.

വെടിയേറ്റ് നിമിഷകള്‍ക്കകം തന്നെ ഷിനിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. 'അവര്‍ എന്നെ ആക്രമിച്ചത് എന്തിനാണ് എനിക്ക് ശത്രുക്കളാരും ഇല്ലല്ലോ'യെന്ന് ഷിനി പറഞ്ഞിരുന്നതായാണ് വിവരം. ഷിനിയുടെ കൈപ്പത്തിക്കാണ് വെടിയേറ്റത്. ഉളളിലേക്ക് തുളച്ചുകയറിയ പെല്ലറ്റ് നീക്കംചെയ്യാന്‍ ശസ്ത്രക്രിയ വേണ്ടിവന്നു.