- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിക്ഷേപകരുടെ പത്തുകോടിയിലധികം രൂപ തട്ടിയെന്ന് പരാതി; തകരപ്പറമ്പിലെ തിരുവിതാംകൂര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കുരുക്കില്‍; ബിജെപിക്കാര്‍ പ്രതികള്‍
തിരുവനന്തപുരം: വീണ്ടുമൊരു സഹകരണ നിക്ഷേപ തട്ടിപ്പ്. ഇത്തവണ പ്രതിക്കൂട്ടില്‍ ബിജെപി നേതാവാണ്. നിക്ഷേപകരുടെ പത്തുകോടിയിലധികം രൂപ തട്ടിയെന്ന പരാതിയില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ക്കെതിരേ പോലീസ് കേസെടുത്തു. തകരപ്പറമ്പിലുള്ള തിരുവിതാംകൂര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 11 ബോര്‍ഡംഗങ്ങളുടെ പേരിലാണ് കേസ്. 50ലധികം പേരുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. ബി.ജെ.പി. നേതാക്കളാണ് സംഘത്തിന്റെ ബോര്‍ഡിലുള്ളത്. ബി.ജെ.പി. നേതാവ് എം.എസ്.കുമാര്‍ സംഘത്തിന്റെ മുന്‍ പ്രസിഡന്റായിരുന്നു. ബിജെപിയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയാണ് എംഎസ് കുമാര്‍. നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും. അന്വേഷണം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ […]
തിരുവനന്തപുരം: വീണ്ടുമൊരു സഹകരണ നിക്ഷേപ തട്ടിപ്പ്. ഇത്തവണ പ്രതിക്കൂട്ടില്‍ ബിജെപി നേതാവാണ്. നിക്ഷേപകരുടെ പത്തുകോടിയിലധികം രൂപ തട്ടിയെന്ന പരാതിയില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ക്കെതിരേ പോലീസ് കേസെടുത്തു. തകരപ്പറമ്പിലുള്ള തിരുവിതാംകൂര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 11 ബോര്‍ഡംഗങ്ങളുടെ പേരിലാണ് കേസ്. 50ലധികം പേരുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. ബി.ജെ.പി. നേതാക്കളാണ് സംഘത്തിന്റെ ബോര്‍ഡിലുള്ളത്. ബി.ജെ.പി. നേതാവ് എം.എസ്.കുമാര്‍ സംഘത്തിന്റെ മുന്‍ പ്രസിഡന്റായിരുന്നു. ബിജെപിയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയാണ് എംഎസ് കുമാര്‍.
നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും. അന്വേഷണം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറാനാണ് സാധ്യത. ഇതു ചൂണ്ടിക്കാട്ടി ഫോര്‍ട്ട് പോലീസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിന് ശേഷം അതിവേഗ നടപടികളുണ്ടാകും. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബാങ്കായിരുന്നു ഇതും. അടുത്ത കാലത്ത് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബാങ്കിന്റെ നേതൃ ചുമതലയില്‍ നിന്നും കുമാര്‍ മാറിയത്. അതിന് ശേഷം ചുമതലയേറ്റവര്‍ പ്രതിസന്ധി മനസ്സിലാക്കി അതിവേഗം രാജിവയ്ക്കുകയും ചെയ്തു.
സഹകരണ മേഖലയില്‍ ബിജെപിയുടെ സാന്നിധ്യം അറിയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച വ്യക്തിയാണ് കുമാര്‍. അനന്തപുരം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വളര്‍ച്ചയ്ക്ക് പിന്നിലും കുമാറായിരുന്നു. ഈ പ്രസ്ഥാനത്തെ ഏറെ കാലം നയിച്ച കുമാറിന് പിന്നീട് ആ ബാങ്കില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നു. അതിന് ശേഷമാണ് ശ്രീകണ്‌ഠേശ്വരം കേന്ദ്രമാക്കി തിരുവിതാംകൂര്‍ സഹകരണ ബാങ്ക് സ്ഥാപിച്ചത്. ഇതാണ് പ്രതിസന്ധിയിലായത്. നിലവില്‍ പോലീസ് മൂന്ന് കേസാണെടുത്തത്. നിക്ഷേപിച്ച പണം തിരികേ കിട്ടാത്തതിനെത്തുടര്‍ന്നാണ് പരാതിക്കാര്‍ പോലീസിനെ സമീപിച്ചത്. നിലവില്‍ അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിലാണ് സൊസൈറ്റിയെന്നും ബോര്‍ഡംഗങ്ങള്‍ ഇപ്പോള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
100-ലധികം പേര്‍ക്കാണ് പണം തിരികേ കിട്ടാനുള്ളത്. പലതവണ സൊസൈറ്റിയുമായി ബന്ധപ്പെട്ടെങ്കിലും പണം ലഭിച്ചില്ലെന്നാണ് നിക്ഷേപകരുടെ പരാതിയില്‍ പറയുന്നത്. ഇതിന് ആറ്റുകാലിലും ശാഖയുണ്ട്. പ്രധാന ഓഫീസും ശാഖയും പൂട്ടിയനിലയിലാണ്. പത്തുകോടിക്കു മുകളില്‍ നിക്ഷേപകര്‍ക്ക് നല്‍കാനുണ്ടെന്നാണ് ആരോപണം. സൊസൈറ്റി പ്രസിഡന്റിനെ ഒന്നും സെക്രട്ടറിയെ രണ്ടും പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ 85 പേരാണ് പരാതി നല്‍കിയത്. ഇതില്‍ മൂന്നുപേരുടെ പരാതിയില്‍ വെള്ളിയാഴ്ച രാത്രിയോടെ കേസ് രജിസ്റ്റര്‍ ചെയ്തു.
സ്റ്റാച്യു സ്വദേശി ടി.സുധാദേവി(77)യുടെ പരാതിയിലാണ് ആദ്യം കേസ് എടുത്തത്. ഇവര്‍ക്ക് 85 ലക്ഷം രൂപ നഷ്ടമായി. കഴിഞ്ഞ ഏപ്രില്‍ 28-ന് നിക്ഷേപത്തിന്റെ കാലാവധി പൂര്‍ത്തിയായെങ്കിലും പണം നല്‍കിയില്ല. വഞ്ചിയൂര്‍ ചിറക്കുളം സ്വദേശി വി.എസ്.ദിവ്യയുടെ 4.70 ലക്ഷം രൂപ നഷ്ടമായെന്നാണ് പരാതി. വെള്ളനാട് സ്വദേശി ദിനചന്ദ്രന് 20 ലക്ഷം രൂപയാണ് നഷ്ടമായി. 50 ലക്ഷം രൂപ മുതല്‍ നിക്ഷേപിച്ചിട്ടുള്ളവര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. പെന്‍ഷന്‍ പറ്റിയവരാണ് കൂടുതലും നിക്ഷേപകര്‍.