തൊടുപുഴ: ഹഷീഷ് ഓയിലും എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ പൊലീസിന്റെ പിടിയിലായി. കുമ്മംകല്ല് കുപ്പശേരിയില്‍ മാഹിന്‍ ബഷീര്‍ (24), തീക്കോയി നടയ്ക്കല്‍ ആനിയിലാത്ത് മുഹമ്മദ് അന്‍സിബ് (22), കടവൂര്‍ കുഞ്ഞാനിക്കല്‍പറമ്പില്‍ ആദിശേഷ് (18) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് 1.19 ഗ്രാം എംഡിഎംഎയും 2.17 ഗ്രാം ഹഷീഷ് ഓയിലും കണ്ടെത്തി.

കൂടാതെ 4700 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും രണ്ടു വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി തൊടുപുഴയിലെ ഒരു ബാര്‍ ഹോട്ടലിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്ന് ലഹരിവസ്തുക്കള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ പിടിയിലാകുകയായിരുന്നു. തൊടുപുഴ എസ്എച്ച്ഒ എസ്.മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.