- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തില്‍ ജോലി കിട്ടുന്നില്ല; വിദേശത്ത് പോണമെന്ന് ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന പ്രതിയുടെ സഹോദരി; ഉത്രാ കേസ് പ്രതിക്ക് വിദേശത്ത് പോകാം
പുനലൂര്‍: അഞ്ചലിലെ ഉത്രാ വധക്കേസുമായി ബന്ധപ്പെട്ടുള്ള സ്ത്രീധന പീഡനക്കേസിലെ നാലാം പ്രതിയായ അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂര്യക്ക് ജോലിക്കായി വിദേശത്തു പോകുന്നതിന് കോടതിയുടെ അനുമതി. ഉത്രാ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഉത്രയുടെ ഭര്‍ത്താവ് സൂരജ് എസ്. കുമാറിന്റെ സഹോദരിയാണ് സൂര്യ. കര്‍ശന ഉപാധികളോടെ പുനലൂര്‍ ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് (ഒന്ന്) ആശാ മറിയം മാത്യൂസാണ് അനുമതി നല്‍കിയത്. പാസ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് എതിര്‍പ്പില്ലെന്നും രണ്ടുവര്‍ഷത്തേക്ക് നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കുന്നതായും ഉത്തരവില്‍ കോടതി വ്യക്തമാക്കി. പാസ്പോര്‍ട്ടിന്റെ […]
പുനലൂര്‍: അഞ്ചലിലെ ഉത്രാ വധക്കേസുമായി ബന്ധപ്പെട്ടുള്ള സ്ത്രീധന പീഡനക്കേസിലെ നാലാം പ്രതിയായ അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂര്യക്ക് ജോലിക്കായി വിദേശത്തു പോകുന്നതിന് കോടതിയുടെ അനുമതി. ഉത്രാ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഉത്രയുടെ ഭര്‍ത്താവ് സൂരജ് എസ്. കുമാറിന്റെ സഹോദരിയാണ് സൂര്യ.
കര്‍ശന ഉപാധികളോടെ പുനലൂര്‍ ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് (ഒന്ന്) ആശാ മറിയം മാത്യൂസാണ് അനുമതി നല്‍കിയത്. പാസ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് എതിര്‍പ്പില്ലെന്നും രണ്ടുവര്‍ഷത്തേക്ക് നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കുന്നതായും ഉത്തരവില്‍ കോടതി വ്യക്തമാക്കി. പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, തൊഴില്‍ ലഭിച്ചതിന്റെ രേഖ, വിദേശത്തെ താമസസ്ഥലം, തൊഴില്‍ ദാതാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവ അടങ്ങിയ സത്യവാങ്മൂലം രാജ്യം വിടും മുന്‍പ് കോടതില്‍ ഹാജരാക്കണം.
എംബിഎ ബിരുദധാരിയായ തനിക്ക് കേസിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ജോലി ലഭിക്കുന്നില്ലെന്നും ഇതിനാല്‍ വിദേശത്ത് തൊഴില്‍ തേടിപ്പോകാന്‍ പാസ്പോര്‍ട്ട് എടുക്കുന്നതിന് അനുവദിക്കണമെന്നും കാട്ടിയാണ് സൂര്യ കോടതിയെ സമീപിച്ചത്. ഇതാണ് അംഗീകരിച്ചത്. അച്ഛന്‍ രോഗബാധിതനായി കിടപ്പിലായതിനാലും സഹോദരന്‍ ജയിലിലായതിനാലും കുടുംബം നോക്കാന്‍ താന്‍ മാത്രമേയുള്ളൂവെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഈ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. അഭിഭാഷകനായ അനീസ് തങ്ങള്‍കുഞ്ഞാണ് സൂര്യക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.
2020 മെയ് ആറിന് അഞ്ചല്‍ ഏറത്തെ സ്വന്തം വീട്ടില്‍ ഉത്ര പാമ്പുകടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് തുടര്‍ന്നുള്ള സ്ത്രീധന പീഡനക്കേസും പോലീസ് രജിസ്റ്റര്‍ ചെയ്തത്. സൂര്യക്ക് പുറമേ സഹോദരന്‍ സൂരജ്, അച്ഛന്‍ സുരേന്ദ്രപ്പണിക്കര്‍, അമ്മ രേണുക എന്നിവരും കേസില്‍ പ്രതികളാണ്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചു, വിശ്വാസവഞ്ചന നടത്തി, തെളിവ് നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ മേല്‍ ചുമത്തിയിട്ടുള്ളത്.