- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അന്‍വറിന്റെ ആരോപണം അസത്യവും അസംബന്ധവും'; പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് ഏഷ്യാനെറ്റിനോടുള്ള വൈരാഗ്യത്താല്‍; നിയമനടപടി സ്വീകരിക്കുമെന്ന് വിനു വി ജോണ്‍
തിരുവനന്തപുരം: സിപിഎമ്മിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും വെട്ടിലാക്കിയ വാര്‍ത്താസമ്മേളനത്തില്‍ പി വി അന്‍വര്‍ എംഎല്‍എ തന്റെ നിരന്തര ശത്രുക്കളായ മാധ്യമങ്ങള്‍ക്കെതിരെയും ആരോപണം ഉയര്‍ത്തിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനു വി ജോണിനെതിരെയും അന്‍വര്‍ രംഗത്തു വരികയുണ്ടായി. ഒരു കൊലപാതക കേസില്‍ ഉള്‍പ്പെട്ടവരെ രക്ഷിക്കാന്‍ വിനു എഡിജിപി അജിത്കുമാറിനെ വിളിച്ചു എന്നാണ് എംഎല്‍എയുടെ ആരോപണം. ഈ ആരോപണം പച്ചക്കള്ളമാണെന്ന് വിനു നി ജോണ്‍ വ്യക്തമാക്കി. പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ അസത്യവും അസംബന്ധവുമെന്ന് വിനു വി […]
തിരുവനന്തപുരം: സിപിഎമ്മിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും വെട്ടിലാക്കിയ വാര്‍ത്താസമ്മേളനത്തില്‍ പി വി അന്‍വര്‍ എംഎല്‍എ തന്റെ നിരന്തര ശത്രുക്കളായ മാധ്യമങ്ങള്‍ക്കെതിരെയും ആരോപണം ഉയര്‍ത്തിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനു വി ജോണിനെതിരെയും അന്‍വര്‍ രംഗത്തു വരികയുണ്ടായി. ഒരു കൊലപാതക കേസില്‍ ഉള്‍പ്പെട്ടവരെ രക്ഷിക്കാന്‍ വിനു എഡിജിപി അജിത്കുമാറിനെ വിളിച്ചു എന്നാണ് എംഎല്‍എയുടെ ആരോപണം.
ഈ ആരോപണം പച്ചക്കള്ളമാണെന്ന് വിനു നി ജോണ്‍ വ്യക്തമാക്കി. പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ അസത്യവും അസംബന്ധവുമെന്ന് വിനു വി ജോണ്‍ വ്യക്തമാക്കി. അന്‍വറിന്റെ നിയമലംഘനങ്ങളും വഴിവിട്ട ഇടപെടലുകളും തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഏഷ്യാനെറ്റ് ന്യൂസിനോടും തന്നോടുമുള്ള വൈരാഗ്യം കൊണ്ടാണ് അന്‍വര്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്. അന്‍വറിനെതിരെ ഉടന്‍ നിയമ നടപടികള്‍ എടുക്കുമെന്നും വിനു വി ജോണ്‍ അറിയിച്ചു.
ഒരു കൊലപാതക കേസില്‍ ഉള്‍പ്പെട്ടവരെ രക്ഷിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനു വി ജോണ്‍ എഡിജിപി എംആര്‍ അജിത് കുമാറിനെ വിളിച്ചെന്നാണ് പി വി അന്‍വര്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. സഹായിക്കാം എന്ന് അജിത് കുമാര്‍ മറുപടി പറഞ്ഞെന്നും അന്‍വര്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
പോക്‌സോ കേസില്‍ താന്‍ കോഴിക്കോട് ഒരു കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. കേസ് കോടതിയില്‍ എത്തുമ്പോള്‍ അറിയാം സ്വാധീനം ഉണ്ടായിട്ടുണ്ടോയെന്നും അന്‍വര്‍ ആരോപിച്ചു. നേരത്തെ സര്‍ക്കാരിനെയും പാര്‍ട്ടിയേയും പ്രതിസന്ധിയിലാക്കുന്ന ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എഡിജിപി എം.ആര്‍. അജിത്കുമാര്‍ പത്തനംതിട്ട എസ്.പി സുജിത് ദാസ് എന്നിവര്‍ക്കെതിരെയാണ് ആരോപണം.
ഇടത് സര്‍ക്കാരിലെ മന്ത്രിമാരുടെയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണ്‍ പോലിസ് ചോര്‍ത്തിയെന്നും എഡിജിപി കൊലയാളിയണെന്നപും അന്‍വര്‍ ആരോപിക്കുന്നു. മുഖ്യമന്ത്രിയെ വിശ്വസ്തര്‍ പ്രശ്‌നങ്ങളില്‍ ചാടിക്കുന്നു. ഇവര്‍ ചെയ്തു കൂട്ടുന്നതിനെല്ലാം ഒടുവില്‍ പഴി കേള്‍ക്കുന്നത് അദ്ദേഹം മാത്രമാണ്. പൊളിറ്റക്കല്‍ സെക്രട്ടറി പി.ശശി പരാജയമാണ്. പൊളിറ്റിക്കല്‍ സെക്രട്ടറിയെയും, അജിത്കുമാറിനെയും വിശ്വസിച്ചാണ് മുഖ്യമന്ത്രി ചുമതലകള്‍ നല്‍കിയത്.അവര്‍ അത് കൃത്യമായി ചെയ്തില്ല മുഖ്യമന്ത്രിയെ അനുസരിക്കാത്ത പോലീസാണ് കേരളത്തിലുള്ളതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.
എഡിജിപി എംആര്‍ അജിത് കുമാര്‍ നെട്ടോറിയസ് ക്രിമിനലാണ്. പോലിസിലെ ദാവൂദ് ഇബ്രാഹിം ആണ് അജിത് കുമാര്‍. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൊലപാതകം ചെയ്യിച്ചു. കോഴിക്കോട് മാമി എന്നയാളിനെ കൊന്നുകളഞ്ഞതായി സംശയിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്.