- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
70,000 രൂപ ഉണ്ടെങ്കില്‍ ആര്‍ക്കും ഡോക്ടര്‍ ആകാം; എട്ടാം ക്ലാസ് പഠിച്ചവര്‍ക്ക് വരെ മെഡിക്കല്‍ ബിരുദം; ഗുജറാത്തില്‍ 14 വ്യാജ ഡോക്ടര്‍മാര്‍ അറസ്റ്റില്‍
70,000 രൂപ ഉണ്ടെങ്കില്‍ ആര്‍ക്കും ഡോക്ടര്‍ ആകാം; ഗുജറാത്തില്‍ 14 വ്യാജ ഡോക്ടര്‍മാര്‍ അറസ്റ്റില്‍
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ വ്യാജ മെഡിക്കല്‍ ബിരുദ സര്‍ട്ടിഫിക്കേറ്റുകള്‍ നല്‍കിയിരുന്ന സംഘം അറസ്റ്റില്‍. 70000 രൂപ വാങ്ങി എട്ടാം ക്ലാസ് വരെ മാത്രം പഠിച്ചവര്‍ക്കും മെഡിക്കല്‍ ബിരുദ സര്‍ട്ടിഫിക്കേറ്റ് നല്‍കിയിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പണം അടച്ചാല്‍ 15 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായിരുന്നു രീതി. ഇവരുടെ പക്കല്‍ നിന്ന് നൂറുകണക്കിന് അപേക്ഷകളും സര്‍ട്ടിഫിക്കറ്റുകളും സ്റ്റാമ്പുകളും പൊലീസ് കണ്ടെത്തി. സംഘത്തില്‍ നിന്ന് ബിരുദം വാങ്ങിയ 14 വ്യാജ ഡോക്ടര്‍മാരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതി ഡോ.രമേഷ് ഗുജറാത്തിയെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ബോര്‍ഡ് ഓഫ് ഇലക്ട്രോ ഹോമിയോപ്പതിക് മെഡിസിന്‍ (ബിഇഎച്ച്എം) ഗുജറാത്ത് നല്‍കുന്ന ബിരുദങ്ങളാണ് പ്രതികള്‍ വാഗ്ദാനം ചെയ്തിരുന്നത്. വ്യാജ ഡോക്ടര്‍ ബിരുദമുള്ള മൂന്ന് പേര്‍ അലോപ്പതി പ്രാക്ടീസ് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് റവന്യൂ വകുപ്പും പൊലീസും ചേര്‍ന്ന് ഇവരുടെ ക്ലിനിക്കുകളില്‍ നടത്തിയ റെയ്ഡിലാണ് വന്‍ തട്ടിപ്പ് പുറത്ത് വന്നത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ ബിഇഎച്ച്എം നല്‍കിയ ബിരുദങ്ങള്‍ കാണിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ അത്തരം ബിരുദങ്ങളൊന്നും നല്‍കാത്തതിനാല്‍ ഇത് വ്യാജമാണെന്ന് പൊലീസിന് അപ്പോള്‍ തന്നെ വ്യക്തമായി. വ്യാജ വെബ്സൈറ്റില്‍ ബിരുദങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു പ്രതികള്‍ ചെയ്തിരുന്നത്.
ഇലക്ട്രോ ഹോമിയോപ്പതിയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലെന്ന തിരിച്ചറിവാണ് വന്‍ തട്ടിപ്പിലേക്ക് നയിച്ചത്. ഇതോടെ പ്രസ്തുത കോഴ്സില്‍ ബിരുദം നല്‍കുന്നതിന് മുഖ്യപ്രതി ഡോ.രമേഷ് ഗുജറാത്തി ഒരു ബോര്‍ഡ് സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നു. അദ്ദേഹം അഞ്ച് പേരെ നിയമിക്കുകയും അവര്‍ക്ക് ഇലക്ട്രോ ഹോമിയോപ്പതിയില്‍ പരിശീലനം നല്‍കുകയും ചെയ്തു. മൂന്ന് വര്‍ഷത്തിനുള്ളില്‍ കോഴ്സ് പൂര്‍ത്തിയാക്കുകയും ഇലക്ട്രോ ഹോമിയോപ്പതി മരുന്നുകള്‍ എങ്ങനെ നിര്‍ദ്ദേശിക്കാമെന്ന് അവരെ പരിശീലിപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
ഇലക്ട്രോ ഹോമിയോപ്പതിയോട് ജനങ്ങള്‍ക്ക് ധാരണയില്ലെന്ന് മനസിലാക്കിയതോടെ വ്യാജഡോക്ടര്‍മാര്‍ തങ്ങളുടെ പദ്ധതികള്‍ മാറ്റി ഗുജറാത്തിലെ ആയുഷ് മന്ത്രാലയം നല്‍കുന്ന ബിരുദങ്ങള്‍ നല്‍കാന്‍ തുടങ്ങി. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സാധുതയുണ്ടെന്നും ഒരു വര്‍ഷത്തിന് ശേഷം 5,000 മുതല്‍ 15,000 രൂപ വരെ നല്‍കി ഇത് പുതുക്കണമെന്നുമായിരുന്നു പ്രതികള്‍ പറഞ്ഞിരുന്നത്. പുതുക്കുന്നതിനുള്ള ഫീസ് അടയ്ക്കാന്‍ കഴിയാത്ത വ്യാജ ഡോക്ടര്‍മാരെ സംഘം ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.