ആറ്റുകാല്‍: ലോകത്തിലെ ഏറ്റവും വലിയ കണ്ണകി ശില്പം ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിനു മുന്നില്‍ ഉയരും. പുളിങ്കുടി ആഴിമല ശിവക്ഷേത്രസന്നിധിയില്‍ രാജ്യത്തെ ഏറ്റവും വലിപ്പമുള്ള ഗംഗാധരേശ്വര ശില്പം നിര്‍മ്മിച്ചദേവദത്തനാണ് കണ്ണകിശില്പവും ഒരുക്കുക. ഗംഗാധരേശ്വര ശില്പത്തിന്റെ ഉയരം 58 അടിയാണ്.

60 അടി ഉയരത്തിലാണ് ഒറ്റച്ചിലമ്പുമായി സംഹാരരുദ്രയായി നില്‍ക്കുന്ന കണ്ണകിയുടെ ശില്പം നിര്‍മ്മിക്കുക. ആറ്റൂ കാല്‍ പൊങ്കാല മഹോത്സവത്തിനു ശേഷം കോണ്‍ക്രീറ്റില്‍ ശില്പ നിര്‍മ്മാണം ആരംഭിക്കും. 225 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 3.5 കോടി രൂപ ചെലവഴിച്ചാണ് ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് ശില്പം നിര്‍മ്മിക്കുന്നത്. മണ്ണ് പരിശോധന കഴിഞ്ഞു. ലോഡ് ടെസ്റ്റിന്റെ ഫലം വരാനുണ്ട്.

അനുഗ്രഹത്തിന് പൊങ്കാല തോറ്റംപാട്ടുകാര്‍ കണ്ണകി ചരിതം പാടിത്തുടങ്ങുന്നതോടെയാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവം ആരംഭിക്കുന്നത്. ചിലപ്പതികാരത്തിലെ കണ്ണകി പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗം പാടിക്കഴിയുമ്പോള്‍ ഭക്തര്‍ പൊങ്കാല അടുപ്പില്‍ തീ പകരും.