ശബരിമല: എടവമാസ പൂജകള്‍ക്കായി ശബരിമലനട തുറന്നു. വൈകീട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.

തുടര്‍ന്ന്, പതിനെട്ടാംപടിക്കുതാഴെ ആഴിയില്‍ അഗ്‌നിപകര്‍ന്നു. മഴയെ അവഗണിച്ചും ആയിരങ്ങളാണ് ഭഗവാനെ വണങ്ങാന്‍ എത്തിയത്. എടവം ഒന്നായ വ്യാഴാഴ്ച അഞ്ചിന് നട തുറക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 19-ന് രാത്രി 10 മണിക്ക് നട അടയ്ക്കും. ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യണം.