- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ഹാൻഡ് ബോൾ കോച്ചിങ് സെന്ററിന്റെ മറവിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് പീഡനം: 72 വയസുള്ള റിട്ട. കേണൽ പിടിയിൽ; പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടു പോയുള്ള പീഡന ശ്രമം തടഞ്ഞത് നാട്ടുകാരുടെ അന്വേഷണം; പിടികൂടിയ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് വാഗ്ദാനം ചെയ്തത് ഒരു ലക്ഷം രൂപ വരെ
മല്ലപ്പള്ളി: സ്വകാര്യ ഹാൻഡ് ബോൾ കോച്ചിങ് സെന്ററിന്റെ മറവിൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച റിട്ട. കേണൽ അറസ്റ്റിൽ. മല്ലപ്പള്ളി കീഴ്‌വായ്പൂര് പെരുമ്പ്രാമാവ് പാലമറ്റം വീട്ടിൽ ജോസഫ് പാലമറ്റ(72)മാണ് പിടിയിലായത്. മല്ലപ്പള്ളി സ്വദേശിയായ പതിനേഴുകാരിക്കൊപ്പം കാറിൽ സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ ഇയാളെ നാല് ഓട്ടോഡ്രൈവർമാരും നാട്ടുകാരും ചേർന്നാണ് പിടികൂടിയത്.
പിടികൂടിയവർക്ക് ഒരു ലക്ഷം രൂപയാണ് ഇയാൾ വാഗ്ദാനം ചെയ്തത്രേ. പ്ലസ് വണിന് പഠിക്കുന്ന പെൺകുട്ടിയുടെ മൊഴി വാങ്ങി പൊലീസ് കേസെടുത്തു. ഇന്ന് രാവിലെ 11 മണിയോടെ കുന്നന്താനം ചെങ്ങരൂർ ചിറയ്ക്ക് സമീപം വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. സംശയം തോന്നിയാണ് നാട്ടുകാരും ഓട്ടോഡ്രൈവർമാരും ചേർന്ന് വാഹനം തടഞ്ഞത്. മല്ലപ്പള്ളി സ്റ്റേഡിയത്തിലായിരുന്നു ആദ്യം ഇയാൾ കോച്ചിങ് കേന്ദ്രം നടത്തിയിരുന്നത്.
കോവിഡ് കാരണം മുണ്ടിയപ്പള്ളി സിഎംഎസ് സ്‌കൂൾ ഗ്രൗണ്ടിലേക്ക് പരിശീലനം മാറ്റി. ചുറ്റുവട്ടത്തുള്ള മിക്ക സ്‌കൂളുകളിൽ നിന്നുമുള്ള പെൺകുട്ടികൾ ഇയാളുടെ സ്ഥാപനത്തിൽ കോച്ചിങിന് വന്നിരുന്നു. പരിശീലനത്തിനായി കുട്ടികളെ സ്വന്തം കാറിലും ഇയാൾ എത്തിച്ചിരുന്നു. ഒറ്റയ്ക്കൊരു പെൺകുട്ടി മാത്രമാണ് കാറിലെങ്കിൽ ലൈംഗികാതിക്രമം നടത്താൻ റിട്ട. കേണലിന് മടിയില്ലായിരുന്നു. ഇയാൾ കുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുന്നുവെന്നും പെരുമാറുന്നുവെന്നും നേരത്തേ പരാതി ഉയർന്നിരുന്നു.
നാട്ടുകാരും പൊലീസ് രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷിച്ച് വരികയായിരുന്നു. എന്നാൽ, തെളിവുകളോ പരാതിയോ ഇല്ലാത്തതിനാൽ നടപടി എടുക്കാൻ കഴിഞ്ഞിരുന്നില്ല. വീട്ടിൽ കൊണ്ടു വിടാമെന്ന് പറഞ്ഞാണ് ഇയാൾ കുട്ടിയെ കാറിൽ കയറ്റിയത്. കുട്ടിയുടെ പരാതി പ്രകാരം പോക്സോ കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്