- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാവിലെ ഒമ്പതര വരെ റിൻസി വാട്സാപ്പിൽ ആക്ടീവ്; മരണം സംഭവിച്ചത് അതിന് ശേഷം; റാന്നിയിൽ ഒന്നര വയസുള്ള മകളെയും കൂട്ടി യുവതി ജീവനൊടുക്കിയതിന് പിന്നിലെ കാരണം കണ്ടെത്താൻ കഴിയാതെ പൊലീസ്: നാട്ടിലെത്തിയ ഭർത്താവിനെ ചോദ്യം ചെയ്തു: ഫോൺ രേഖകൾ പരിശോധിക്കുന്നു
റാന്നി: ഒന്നര വയസുള്ള മകളുമായി യുവതി തീ കൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. വിദേശത്ത് നിന്ന് നാട്ടിലെത്തിയ ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്തു. യുവതിയുടെയും ഭർത്താവിന്റെയും ഫോൺ രേഖകൾ പൊലീസ് പരിശോധിച്ചു വരികയാണ്.
തിങ്കളാഴ്ച വൈകിട്ടാണ് റാന്നി ഐത്തല മീമുട്ടുപാറ ചുവന്ന പ്ലാക്കൽ തടത്തിൽ സജീ ചെറിയാന്റെ ഭാര്യ റിൻസി (21), ഏക മകൾ അൽഹാന അന്ന എന്നിവരെ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടത്.
പകൽ ഇവരെ വീടിനു പുറത്തു കാണാതിരുന്നതിനെ തുടർന്ന് സജിയുടെ സഹോദരന്റെ മകൾ അന്വേഷിച്ചെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടത്. കുഞ്ഞിന്റെ മൃതദേഹം ഊണുമുറിയിലും യുവതിയുടേത് തിണ്ണയിലുമാണ് കാണപ്പെട്ടത്. ആങ്ങമൂഴി കൊച്ചു പറമ്പിൽ കുടുംബാംഗമാണ് റിൻസി.
തിങ്കഴാഴ്ച രാവിലെ 9.30 വരെ റിൻസി വാട്സാപ്പിൽ ആക്ടീവായിരുന്നു. അതിന് ശേഷമാണ് മരണത്തിന് ആധാരമായ കാര്യങ്ങൾ സംഭവിച്ചിരിക്കുന്നത് എന്നാണ് പൊലീസിന്റെ നിഗമനം. മസ്‌ക്കറ്റിലുള്ള ഭർത്താവ് സജി നാട്ടിലെത്തിയതിന് പിന്നാലെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇയാളുടെ ഫോണും പരിശോധിച്ചു. യുവതിയുടെ ഫോണും പരിശോധനയക്ക് അയച്ചിട്ടുണ്ട്.
വീട്ടിൽ റിൻസിയും മോളും തനിച്ചാണ് താമസിക്കുന്നത്. റിൻസിയുടെ പിതാവ് കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തിരുന്നു. മാനസികമായി അത്ര സ്ഥിരതയില്ലാത്തതിനാൽ മാതാവിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. യുവതിയുടെ ഫോൺ രേഖകളിൽ നിന്ന് എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്