കോഴഞ്ചേരി: പത്രപ്രവർത്തകനും ഗ്രന്ഥകർത്താവും സാമൂഹിക പ്രവർത്തകനുമായിരുന്ന നെല്ലിക്കാല തിരുവാതുക്കൽ തെക്കേവീട്ടിൽ മെറിവില്ലയിൽ കനാനിൽ റോയി നെല്ലിക്കാല (69) അന്തരിച്ചു. സംസ്‌കാരം പിന്നീട്.

കെയുഡബ്ല്യുജെ ജില്ലാ സെക്രട്ടറി, ട്രഷറാർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. വീക്ഷണം പത്തനംതിട്ട ജില്ലാ ലേഖകൻ, കേരളഭൂഷണം, മനോരാജ്യം എന്നീ പ്രസിദ്ധീകരണങ്ങളിലും പ്രവർത്തിച്ചു. മാർത്തോമ്മാ സഭാ എപ്പിസ്‌കോപ്പൽ നോമിനേഷൻ ബോർഡ്, സഭാ കൗൺസിൽ, മലങ്കരസഭാ താരക പത്രാധിപസമിതി അംദം യുവജന സഖ്യം ഭദ്രാസന സെക്രട്ടറി, കെസിസി ഓർഗനൈസിങ് സെക്രട്ടറി തുടങ്ങയി നിലകളിൽ പ്രവർത്തിച്ചു. മദ്യവർജന പ്രസ്ഥാനം, മലങ്കര സാഹിത്യ സംഘം തുടങ്ങിയ സംഘടനകളിൽ സജീവ പ്രവർത്തകനായിരുന്നു.

ഭാര്യ: എലിസബത്ത് റോയി (ജില്ലാ പഞ്ചായത്ത് മുൻ മെംബർ, റിട്ടയേഡ് അദ്ധ്യാപിക). മക്കൾ: റോബിൻ, വിവേക്. മരുമക്കൾ: റോണി, വിൻസു.