- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജൈവായുധ പ്രയോഗ ഭീഷണികൾക്കിടയിൽ ലുഹാൻസ്ക്കിലെ ജനതയ്ക്ക് റഷ്യ വെള്ളവും നിഷേധിക്കുമോ? വൈദ്യുതിക്കൊപ്പം കുടിവെള്ള വിതരണവും വിച്ഛേദിച്ച് റഷ്യ പക വീട്ടുന്നെന്ന് പരാതിപ്പെട്ട് യുക്രെയിൻ; റഷ്യൻ- യുദ്ധം തുടരുമ്പോൾ
കീവ്: യുദ്ധം ജയിക്കാനാകാത്തതിന്റെ അരിശം റഷ്യൻ സൈന്യം തീർക്കുന്നത് തികച്ചും സാധാരണക്കാരായ മനുഷ്യർക്ക് നേരെയാണ്. ലുഹാൻസ്കിലെ ജനങ്ങൾക്ക് കുടിവെള്ളവും നിഷേധിക്കുകയാണ് റഷ്യ. കുടിവെള്ള വിതരണം തകരാറിലാക്കിക്കൊണ്ടാണ് അവർ ഇത് ചെയ്തത്. അതിനായി, കൃത്യമായ ഇടവേളകളിൽ വൈദ്യൂത നിലയ്ങ്ങളേയും വാട്ടർ പമ്പിങ് കേന്ദ്രങ്ങളേയും ലക്ഷ്യമാക്കി ആക്രമണങ്ങൾ നടത്തുകയാണ് റഷ്യ എന്ന് ലുഹാൻസ്ക് ഗവർണർ ആരോപിച്ചു. മേഖലയിലെ സീവിരോഡോണ്ട്സ്ക് എന്ന നഗരം പൂർണ്ണമായും മിസൈലുകൾ കൊണ്ട് നശിപ്പിച്ചു. ഇവിടെയുണ്ടായിരുന്ന ഭക്ഷ്യ സംഭരണശാലകളും വിപണികളും തകർത്തു.
1 ലക്ഷത്തോളം ജനങ്ങൾ പാർത്തിരുന്ന ഈ നഗരത്തിൽ ഇപ്പോൾ അവശേഷിച്ചിരിക്കുന്നത് 17,000 പേർ മാത്രമാണ്. ഇവരെയും തുരത്തി ഓടിക്കുവാനുള്ള ശ്രമത്തിലാണ് റഷ്യൻ സൈന്യം,. തികച്ചും മനുഷ്യവിരുദ്ധമായ നടപടികളാണ് റഷ്യൻ സൈന്യത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. മനുഷ്യർക്ക് അത്യാവശ്യമായ കുടിവെള്ളം പോലും നൽകുന്നത് തടസ്സപ്പെടുത്തിക്കൊണ്ട് ചെയ്യുന്നത് യുദ്ധമല്ല, ദാക്ഷിണ്യമില്ലാത്ത ക്രൂരതയാണെന്നും അവർ പറയുന്നു.
യുദ്ധമുഖത്തു നിന്നും പിന്മാറുന്നു എന്ന് കാണിക്കുമ്പോഴും ചുറ്റുമുള്ളതെല്ലാം നശിപ്പിച്ച് കൂടുതൽ എളുപ്പത്തിൽ മുന്നേറാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് ലുഹാൻസ്ക് ഗവർണർ കുടപ്പെടുത്തുന്നു. പല നഗരങ്ങളിലും ആളുകൾ ഒഴിഞ്ഞു പോയിരിക്കുന്നി. അവശേഷിക്കുന്നവ്രരെ ജലവും ഭക്ഷണവും ലഭ്യമാക്കാതെ കൊല്ലാനാണ് റഷ്യ തീരുമാനിച്ചിരിക്കുന്നത്. നഗ്നമായ വംശഹത്യ തന്നെയാണ് റഷ്യ ലാക്കാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം സാധാരണക്കാർക്ക് നേരെ ആക്രമണം നടക്കുന്നു എന്ന വാർത്ത റഷ്യൻ സൈന്യം നിഷേധിക്കുകയാണ്. യുക്രെയിൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ മാത്രമാണ് തങ്ങൾ ആക്രമണം നടത്തുന്നത് എന്നാണ് റഷ്യയുടെ മറുവാദം. അതേസമയം യുക്രെയിനിലെ അറുപത് ലക്ഷത്തോളം ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ഐക്യരാഷ്ട്ര സഭ കഴിഞ്ഞയാഴ്ച്ച വിലയിരുത്തിയിരുന്നു. മറ്റൊരു 46 ലക്ഷം പേർക്ക് ശുദ്ധജലം പരിമിതമായ അളവിലെ ലഭിക്കുന്നുള്ളു എന്നും ഐക്യരാഷ്ട്ര സഭ പറഞ്ഞിരുന്നു.
അതേസമയം ഒഡേസ പോലുള്ള സ്ഥലങ്ങളിൽ നിന്നും കുടിവെള്ളം എത്തിച്ച് ജനങ്ങളെ സഹായിക്കാൻ നിരവധി സന്നദ്ധ പ്രവർത്തക്രർ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. സാധാരണക്കാർക്ക് ഭക്ഷണവും ജലവും തടയുക വഴി അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണ് റഷ്യ നടത്തുന്നത്. എന്നാൽ, തോറ്റു പിന്മാറാൻ തയ്യാറല്ലാത്ത യുക്രെയിനികൾ അവരുടെ പോരാട്ടം തുടരുക തന്നെയാണ്.
മറുനാടന് ഡെസ്ക്