- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർക്കല എസ്എൻ കോളേജിൽ ക്രിസ്മസ് ആഘോഷത്തിനിടെ അപകടകരമായി വാഹനം ഓടിച്ചു വിദ്യാർത്ഥി; അഞ്ചു വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർത്ഥിനിക്ക് പരിക്കേറ്റു; അപകടകരമായ കാറോട്ടത്തിൽ രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: വർക്കല എസ്എൻ കോളജിലെ ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ട് വാഹനങ്ങളുടെ മത്സരയോട്ടം. അപകടകരമായ വിധത്തിൽ വിദ്യാർത്ഥി റോഡിൽ കാറോടിച്ചു. നിയന്ത്രണം വിട്ട കാർ ഇടിച്ച് അതേ കോളജിലെ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. രണ്ടാം വർഷം ബിരുദ വിദ്യാർത്ഥിനിയെ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച ശേഷമാണ് കാർ നിന്നത്. സംഭവത്തിൽ കാറിൽ ഉണ്ടായിരുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ചാണ് റോഡിൽ കാറോട്ടം നടത്തിയത്. അപകടത്തിന് മുൻപും കോളജിന് മുന്നിലുള്ള റോഡിൽ നിരവധി വിദ്യാർത്ഥികൾ ആഡംബര വാഹനങ്ങൾ അപകടകരമായ രീതിയിൽ ഓടിച്ചതായി ദൃക്സാക്ഷികൾ പറയുന്നു.
നിയന്ത്രണം വിട്ട കാർ ഇടിച്ച് പരിക്കേറ്റ വിദ്യാർത്ഥിനിയുടെ പരിക്ക് ഗുരുതരമല്ല. കാർ ഇടിച്ചുതെറിപ്പിച്ച നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കും നാലു ബൈക്കുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ഡ്രൈവർക്ക് അടക്കം നിസാര പരിക്കേറ്റിട്ടുണ്ട്. പൊലീസിന് പുറമേ മോട്ടോർ വാഹന വകുപ്പും കാറിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് എതിരെ കേസെടുക്കുമെന്നാണ് റിപ്പോർട്ട്.
മറുനാടന് മലയാളി ബ്യൂറോ