- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാധാരണ ദിവസങ്ങളിൽ 2000; അവധി ദിനങ്ങളിലും ശനിയും ഞായറും 3000; ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കാൻ ഹൈപവർ കമ്മറ്റിയുടെ തീരുമാനം; നടപടി ദേവസ്വം ബോർഡിന്റെ ആവശ്യ പ്രകാരം; പമ്പയിൽ രണ്ട് പൊലീസുകാർക്ക് കൂടി കോവിഡ്; ആരോഗ്യ മാനദണ്ഡങ്ങൾ കർശനമാക്കും
പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിന് എത്തുന്ന പ്രതിദിന തീർത്ഥാടകരുടെ എണ്ണം ഇരട്ടിയാക്കാൻ ഉന്നതാധികാരസമിതി യോഗം തീരുമാനിച്ചു. സാധാരണ ദിവസങ്ങളിൽ രണ്ടായിരം പേർക്കും ശനിയും ഞായറും അവധി ദിനങ്ങളിലും മൂവായിരം പേർക്കും ദർശനം അനുവദിക്കാനാണ് തീരുമാനം.
നിലവിൽ ഇത് യഥാക്രമം 1000, 2000 എന്നിങ്ങനെയാണ്. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന യോഗമാണ് തീരുമാനം എടുത്ത്. രണ്ടാഴ്ചയ്ക്ക് ശേഷം തീരുമാനം പുനഃപരിശോധിക്കും. ഡിസംബർ 15 ന് ശേഷം വീണ്ടും തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കുമെന്നും സൂചനയുണ്ട്. ചീഫ് സെക്രട്ടറി, ഡിജിപി, ദേവസ്വം -ആരോഗ്യ സെക്രട്ടറിമാർ, പൊലീസ് ഉന്നതാധികാരികൾ എന്നിവർ നടത്തിയ യോഗത്തിലാണ് തീരുമാനം.
ദർശനത്തിനെത്തുന്ന പ്രതിദിന തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്ക ണമെന്ന് ദേവസ്വം ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നട തുറന്നതിന് ശേഷമുള്ള ഒരാഴ്ചത്തെ സ്ഥിതി പരിശോധിച്ച ശേഷമായിരുന്നു ബോർഡിന്റെ ആവശ്യം. 1000 തീർത്ഥാടകർ എന്നത് വലിയ ഒരു സംഖ്യയല്ല.
ഒരേ സമയം ലക്ഷക്കണക്കിന് തീർത്ഥാടകർ സന്നിധാനത്ത് തങ്ങിയിരുന്ന സ്ഥാനത്ത് ഇപ്പോഴത്തേത് ചെറിയ ഒരു നമ്പരാണ്. ശ ബരിമലയുടെ ഭൂപ്രകൃതിയും സൗകര്യവും കണക്കിലെടുത്ത് സാമൂഹിക അകലം പാ ലിച്ച് കൂടുതൽ തീർത്ഥാടകർക്ക് ദർശനം കൊടുക്കാൻ കഴിയുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ. ഓൺലൈൻ ബുക്ക് ചെയ്യുന്നവരിൽ എല്ലാവരും എത്താറില്ല. കൂടുതൽ സമയവും ദർശനത്തിന് ആരുമില്ലാത്ത സ്ഥിതിയുമുണ്ട്.
വലിയ നടപ്പന്തലിന്റെ ഒന്നാം വരിയുടെ മുക്കാൽഭാഗം വരെയേ സാമൂഹിക അകലം പാലിച്ച് തീർത്ഥാടകരുള്ളൂ എന്നതാണ് സ്ഥിതി. ദിനം പ്രതി ആയിരത്തിൽ താഴെ മാത്രമേ തീർത്ഥാടകരുള്ളൂ. തീർത്ഥാടകരുടെ എണ്ണം നിയന്ത്രിച്ചതോടെ വരുമാനത്തിലും വലിയ കുറവ് സംഭവിച്ചു. നട തുറന്ന് ഒരാഴ്ച പിന്നിട്ടപ്പോൾ ഒരു കോടിയിൽ പരം രൂപ മാത്രമാണ് ലഭിച്ചത്.
ഒരു തീർത്ഥാടന കാലം പൂർത്തിയാകുമ്പോൾ ബോർഡിന് 60 കോടി രൂപയാണ് ചെലവാകുന്നത്. തീർത്ഥാടകർ കുറഞ്ഞതോടെ അപ്പം, അരവണ, മറ്റ് പ്രസാദം വഴിപാട് ഇനത്തിൽ വലിയ കുറവുണ്ടായി. കഴിഞ്ഞ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് 260 കോടി രൂപയായിരുന്നു വരുമാനം. അതേ സമയം പമ്പയിൽ ഡ്യൂട്ടിയിലുള്ള രണ്ടു പൊലീസുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കെഎപി അഞ്ചാം ബറ്റാലിയനിൽ നിന്നുള്ള സിപിഓമാരായ സന്മയൻ, നാദിർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്