- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ശബരിമലയിൽ പൊലീസുകാർക്കിടയിൽ കോവിഡ് വ്യാപനം; ടെസ്റ്റ് റിസൾട്ട് വയർലസ് വഴി പാസ് ചെയ്യേണ്ടെന്ന് ഉന്നതതല നിർദ്ദേശം; പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവരോട് ഡ്യൂട്ടിയിൽ തുടരാൻ നിർദേശിച്ചത് പ്രതിഷേധത്തിന് കാരണമായി
ശബരിമല: ശബരിമലയിൽ പിടിവിട്ട് കോവിഡ്. ഡ്യൂട്ടിയിലുള്ള ജീവനക്കാരും പൊലീസുകാരുമടക്കമാണ് രോഗബാധിതരാകുന്നത്. നിലയ്ക്കലിൽ ഇന്നലെ മൂന്നു പൊലീസുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരെ ഡ്യൂട്ടിയിൽ നിന്ന് പറഞ്ഞു വിടാൻ തയാറാകാതെ ഉന്നത പൊലീസുദ്യോഗസ്ഥരുടെ കടുംപിടുത്തം നടത്തി.
പൊലീസുകാരുടെ സംഘടനകൾ സമ്മർദം ചെലുത്തിയതോടെ സമ്പർക്ക പട്ടികയിലുള്ള പൊലീസുകാർക്ക് വിടുതൽ നൽകി നിരീക്ഷണത്തിനായി വീടുകളിലേക്ക് അയച്ചു. ഡ്യൂട്ടിയിലുള്ള ദേവസ്വം ജീവനക്കാർക്കും പൊലീസുകാർക്കുമിടയിൽ കോവിഡ് അതിവേഗം പടർന്നു പിടിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളിൽ നിലയ്ക്കലിൽ മാത്രം ഇരുപതോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്നലെ രോഗം സ്ഥിരീകരിച്ച മൂന്നു പൊലീസുകാരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരോട് ഡ്യൂട്ടിയിൽ തുടരാൻ നിർദേശിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ഇവരെ വിട്ടയച്ചത്. പൊലീസ് സേനയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വയർലസിലൂടെ പുറത്തു പറയുന്ന പതിവുണ്ടായിരുന്നു.
ഇനി മുതൽ അത്തരമൊരു നടപടി വേണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ശബരിമലയിലെ കോവിഡ് വ്യാപനത്തിന്റെ യഥാർഥ കണക്ക് പുറത്താകുമെന്ന ഭയമാണ് ഇതിന് പിന്നിലെന്നും പറയുന്നു.