- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ വൈരാഗ്യത്തെ തുടർന്ന് സജിയും റോബിനുമായി വാക്കേറ്റവും സംഘട്ടനവും: തടയാൻ ശ്രമിച്ചയാൾക്കും അടികിട്ടി; തലയ്ക്കടിയേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു; സുഹൃത്തിന്റെ നില ഗുരുതരം: കുറ്റസമ്മതം നടത്തി പ്രതി
പത്തനംതിട്ട: ആറന്മുള എരുമക്കാട്ട് മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ സംഘട്ടനത്തിൽ തലയ്ക്ക് പരുക്കേറ്റ യുവാവ് മരിച്ചതിന് പിന്നിൽ മുൻവൈരാഗ്യം. എരുമക്കാട് കളരിക്കോട് സ്വദേശി സജി (46) ആണ് മരിച്ചത്. പ്രതി ഇടയാറന്മുള കളരിക്കോട് വടക്കേതിൽ റോബിൻ ഏബ്രഹാമി(26)നെ പൊലീസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റ കളരിക്കോട് സ്വദേശി സന്തോഷ് കോഴഞ്ചേരിയിലെ ജില്ലാശുപത്രിയിൽ ചികിൽസയിലാണ്.
ഇന്നലെ രാത്രി ഒമ്പതു മണിയോടെ എരുമക്കാട് കളരിക്കോട് പരുത്തുപ്പാറയിലാണ് സംഭവം. മുൻവൈരാഗ്യത്തെ തുടർന്ന് സജിയും റോബിനുമായി വാക്കേറ്റവും സംഘട്ടനവും ഉണ്ടായി. തടസം പിടിക്കാൻ ശ്രമിച്ച സന്തോഷിനും മർദനമേറ്റു. തലയ്ക്ക് അടികൊണ്ട് ഗുരുതരമായി പരുക്കേറ്റ സജിയെ ആദ്യം ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഥിതി ഗുരുതരമായതിനാൽ ഇവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ഇന്ന് പുലർച്ചെ രണ്ടിന് മരിച്ചു. പ്രതി റോബിൻ ഏബ്രഹാമിനെ ഇന്നലെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്