- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃത്യനിർവഹണത്തിൽ വിട്ടുവീഴ്ച്ചയില്ലാത്ത പ്രകൃതം; ശ്രദ്ധ നേടുന്നത് സുശാന്ത് സിങ്ങ് രാജ്പുത്തിന്റെ മരണത്തിന് പിന്നിലെ ലഹരി ബന്ധങ്ങളെ പിന്തുടർന്ന്; ആരെയും വിറപ്പിക്കുന്ന ലഹരി മാഫിയയുടെ പേടി സ്വപ്നം; സമീർ വാങ്കെഡെ വീണ്ടും കൈയടി നേടുമ്പോൾ
മുംബൈ: ഷാരൂഖാന്റെ മകൻ ആര്യൻ ഉൾപ്പടെ പ്രമുഖ ബോളിവിഡ് താരങ്ങളും വ്യവസായികളുടെ മക്കളും ഉൾപ്പടെ പങ്കെടുത്ത ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി എൻ.സി.ബി. സംഘം പൊളിച്ചടുക്കിയത് മിന്നൽ റെയ്ഡിലൂടെ. റെയ്ഡിൽ പിടിയിലായവരെയും അവരുടെ വൻ പിൻബലവുമൊക്കെ കണ്ട് ഞെട്ടിയിരിക്കുകയാണ് ബോളിവുഡ്. ബോളിവുഡിനെയുൾപ്പടെ കീഴടക്കുന്ന ലഹരി മാഫിയയെ എൻസിബി സംഘം വീണ്ടും പൂട്ടുമ്പോൾ സമർത്ഥമായ നീക്കത്തിലുടെ വീണ്ടും കൈയടി നേടുകയാണ് എൻസിബി ഉദ്യോഗസ്ഥനായ സമീർ വാങ്കെഡെ.
കഴിഞ്ഞവർഷം നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിലാണ് സമീർ വാങ്കെഡെ എന്ന എൻ.സി.ബി. ഉദ്യോഗസ്ഥൻ വാർത്തകളിലിടം നേടുന്നത്. നടി റിയ ചക്രവർത്തി ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിലേക്ക് നയിച്ച കേസിൽ ഒട്ടേറെ പ്രമുഖരെയാണ് എൻ.സി.ബി. സംഘം ചോദ്യംചെയ്തത്. മുംബൈ കേന്ദ്രീകരിച്ചുള്ള പല മയക്കുമരുന്ന് വിൽപ്പനക്കാരും പിന്നീട് പിടിയിലാവുകയും ചെയ്തു. എൻ.സി.ബി. മുംബൈ സോണൽ ഡയറക്ടാറയ സമീർ വാങ്കെഡെയായിരുന്നു ഈ ഓപ്പറേഷനുകൾക്കെല്ലാം നേതൃത്വം വഹിച്ചിരുന്നത്.
എന്നാൽ ഇതിനൊക്കെ മുൻപെ തന്നെ അദ്ദേഹത്തിന്റെ കാർക്കശ്യവും അർപ്പണമനോഭാവവും സഹപ്രവർത്തരൊക്കെയും അനുഭവിച്ചറിഞ്ഞിരുന്നു.കസ്റ്റംസ് ഓഫീസറായിരിക്കെ സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾക്ക് യാതൊരു ഇളവും നൽകാത്ത ഉദ്യോഗസ്ഥനായിരുന്നു സമീർ വാങ്കെഡെ. വിദേശരാജ്യങ്ങളിൽനിന്ന് കൊണ്ടുവരുന്ന വസ്തുക്കൾ കൃത്യമായ നികുതി ഈടാക്കാതെ വിട്ടുനൽകിയിരുന്നില്ല. 2013-ൽ മുംബൈ വിമാനത്താവളത്തിൽ വെച്ച് ഗായകൻ മിക സിങ്ങിനെ വിദേശകറൻസിയുമായി പിടികൂടിയത് സമീർ വാങ്കെഡെയായിരുന്നു.
മഹാരാഷ്ട്ര സർവീസ് ടാക്സ് വിഭാഗത്തിൽ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ നികുതി അടയ്ക്കാത്തതിന് രണ്ടായിരത്തിലേറെ പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.എന്തിനേറെ പറയുന്നു.2011-ലെ ക്രിക്കറ്റ് ലോകകപ്പിന്റെ സ്വർണക്കപ്പ് പോലും മുംബൈ വിമാനത്താവളത്തിൽനിന്ന് വിട്ടുനൽകിയത് കസ്റ്റംസ് ഡ്യൂട്ടി അടച്ചതിനുശേഷമാണ്.ചുരുക്കി പറഞ്ഞാൽ ഡ്യൂട്ടി ടൈമിൽ തന്റെ മുന്നിലെത്തുന്നവരുടെ വലിപ്പച്ചെറുപ്പമൊന്നും ഇദ്ദേഹത്തിന്റെ ജോലിയെ ബാധിക്കാറില്ല.ഇങ്ങനെയാണ് ബോളിവുഡിനെപ്പോലും അടക്കി ഭരിക്കുന്ന ലഹരി മാഫിയയുടെ പേടി സ്വപ്‌നമായി സമീർ വാങ്കഡെ എന്ന പേര് മാറിയതും.
എൻ.സി.ബി.യിൽ ചുമതലയേറ്റെടുത്ത ശേഷം ഏകദേശം 17000 കോടി രൂപയുടെ ലഹരിമരുന്ന് വേട്ടയാണ് സമീർ വാങ്കെഡെയുടെ നേതൃത്വത്തിൽ നടന്നത്. കേസുകളുമായി ബന്ധപ്പെട്ട് പല പ്രമുഖരുടെയും വസതികളിൽ സമീർ വാങ്കെഡെ യാതൊരു മടിയും കൂടാതെ പരിശോധന നടത്തി. ഉന്നതരാണെങ്കിലും അദ്ദേഹം വിട്ടുവീഴ്ച കാണിച്ചില്ല.
2008 ബാച്ചിലെ ഐ.ആർ.എസ്. ഓഫീസറാണ് സമീർ വാങ്കെഡെ. മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഓഫീസറായാണ് തുടക്കം. പിന്നീട് എയർ ഇന്റലിജൻസ് യൂണിറ്റ് ഡെപ്യൂട്ടി കമ്മീഷണർ, എൻ.ഐ.എ. അഡീഷണൽ എസ്‌പി, ഡി.ആർ.ഐ. ജോയിന്റ് കമ്മീഷണർ തുടങ്ങിയ പദവികളിലും പ്രവർത്തിച്ചു. ഇതിനുശേഷമാണ് എൻ.സി.ബി.യിൽ എത്തുന്നത്.ലഹരിമാഫിയകളുടെ പേടിസ്വപ്നമായ സമീർ വാങ്കെഡെയുടെ ജീവിതപങ്കാളിയും ഒരു സിനിമാതാരമാണ്. പ്രശസ്ത മറാഠി നടിയായ ക്രാന്തി രേദ്ഖറിനെയാണ് അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത്. 2017 മാർച്ചിലായിരുന്നു വിവാഹം.
മറുനാടന് മലയാളി ബ്യൂറോ