ഷിക്കാഗോ: പാക്കിസ്ഥാൻ വംശജയായ അമേരിക്കൻ ഫോട്ടോഗ്രാഫർ സാനിയ ഖാനെ മുൻ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തിതിന് പിന്നിൽ പകയും ജീവിത നൈരാശ്യവും. ഷിക്കാഗോയിലെ അവരുടെ അപ്പാർട്ടുമെന്റിൽവച്ചാണ് മുൻഭർത്താവ് റഹീൽ അഹമ്മദ് സാനിയക്ക് നേരെ വെടിയുതിർത്തുകൊലപ്പെടുത്തിയത്. തലയ്ക്ക് പിന്നിലാണ് അവർക്ക് വെടിയേറ്റത്. സാനിയയെ കൊലപ്പെടുത്തിയ ശേഷം റഹീൽ അഹമ്മദ് ആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ടുകൾ.

സൈനയുടെ കിടപ്പു മുറിയിൽ നിന്ന് തലക്ക് വെടിയേറ്റ നിലയിലാണ് റഹീൽ അഹമ്മദിനെ പൊലീസ് കണ്ടെത്തിയത്. വെടിയുതിർക്കാൻ ഉപയോഗിച്ച തോക്ക് ഇയാളുടെ കൈയിലുണ്ടായിരുന്നതായും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും പൊലീസിനെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഈ വർഷം മേയിൽ സാനിയ ഖാനുമായുള്ള വിവാഹബന്ധം തകർന്നതിനേത്തുടർന്ന് റാഹേൽ അഹമ്മദ് വിഷാദത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ജോർജിയയിൽ നിന്ന് ഷിക്കാഗോയിലെത്തിയാണ് ഇയാൾ കൊല നടത്തിയത്. തോക്കും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയതെന്നും പരിശോധനയിൽ സൈനയുടേതുകൊലപാതകവും റാഫേലിന്റേത് ആത്മഹത്യയുമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജോർജിയയിൽ നിന്നു യുഎസിലെത്തിയാണ് റഹീൽ അഹമ്മദ് സാനിയ ഖാനെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ചു മരിച്ചത്. വിവാഹമോചനത്തെക്കുറിച്ച് സമൂഹ മാധ്യമത്തിൽ സായി പരസ്യപ്പെടുത്തിയിരുന്നു. വിവാഹ ജീവിതത്തിൽ തനിക്കനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ ടിക് ടോക്കിലൂടെയാണ് സാനിയ വെളിപ്പെടുത്തിയിരുന്നു. ഇതാണ് അഹമ്മദിനെ പ്രകോപിപ്പിച്ചതെന്നു കരുതുന്നു.

തിങ്കളാഴ്ച വൈകിട്ട് ഇവർ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ എത്തിയ അഹമ്മദ്, സാനിയയുമായി തർക്കിക്കുകയും വെടിയുതിർക്കുകയുമായിരുന്നു. സമീപത്തുള്ളവർ ശബ്ദം കേട്ട് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോൾ അപ്പാർട്ട്മെന്റിൽ നിന്നും വീണ്ടും വെടിയൊച്ച കേട്ടു. വാതിൽ തുറക്കുമ്പോൾ ഇരുവരും വെടിയേറ്റു കിടക്കുകയായിരുന്നു.