- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ; പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ സങ്കേത് മഹാദേവിന് വെള്ളി; പരുക്കേറ്റത് തിരിച്ചടി; ആകെ 249 കിലോ ഉയർത്തിയ മലേഷ്യൻ താരത്തിന് സ്വർണം
ബർമിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. പുരുഷന്മാരുടെ 55 കിലോ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ സങ്കേത് മഹാദേവ് സർഗർ വെള്ളി നേടി. ആകെ 248 കിലോ ഉയർത്തിയാണ് താരം വെള്ളി മെഡൽ ഉറപ്പിച്ചത്. 249 കിലോ ഉയർത്തിയ മലേഷ്യയുടെ ബിൻ കസ്ദാൻ മുഹമ്മദ് അനീഖിനാണ് സ്വർണം. 225 കിലോ ഉയർത്തിയ ശ്രീലങ്കയുടെ ദിലൻക ഇസുരു കുമാര യോഗദെ വെങ്കലം നേടി.
സ്നാച്ചിൽ 113 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 135 കിലോയും ഉയർത്തിയാണ് സർഗർ വെള്ളി മെഡൽ നേടിയത്. സ്നാച്ചിൽ ആദ്യ ശ്രമത്തിൽ തന്നെ 107 കിലോ ഉയർത്തിയ സർഗർ രണ്ടാം ശ്രമത്തിൽ അത് 111 കിലോയായി കൂട്ടി. മൂന്നാം ശ്രമത്തിലാണ് താരം 113 കിലോ ഉയർത്തിയത്. സ്നാച്ച് മത്സരം അവസാനിച്ചപ്പോൾ തന്നെ സർഗർ ഏകദേശം മെഡലുറപ്പിച്ചു. എതിരാളികളേക്കാൾ ബഹുദൂരം മുന്നിലായിരുന്നു സർഗർ.
എന്നാൽ ക്ലീൻ ആൻഡ് ജർക്കിൽ മത്സരിക്കുന്നതിനിടെ ഇന്ത്യൻ താരത്തിന് പരിക്കേറ്റു. ഇതോടെ സ്വർണമെഡൽ ഇന്ത്യയ്ക്ക് നഷ്ടമായി.ക്ലീൻ ആൻഡ് ജർക്കിലെ ആദ്യ ശ്രമത്തിൽ താരം 135 കിലോയുയർത്തി എതിരാളികൾക്ക് മേൽ വ്യക്തമായ ആധിപത്യം പുലർത്തി. എന്നാൽ രണ്ടാം ശ്രമത്തിൽ താരത്തിന്റെ വലത്തേ കൈയ്ക്ക് പരിക്കേറ്റു. ഇതോടെ ഈ ശ്രമം ഫൗളായി. പരിക്ക് വകവെയ്ക്കാതെ മൂന്നാം ശ്രമത്തിൽ ഭാരമുയർത്താൻ ശ്രമിച്ചെങ്കിലും അതും വിഫലമായി. ഇതോടെ സർഗർ വെള്ളിമെഡൽ കൊണ്ട് തൃപ്തിപ്പെട്ടു.
മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ സങ്കേത് മഹാദേവ് സർഗർ കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിൽ ദേശീയ റെക്കോഡോടെ സ്വർണം നേടിയിരുന്നു. എന്നാൽ ഇത്തവണ കോമൺവെൽത്ത് ഗെയിംസിന്റെ ഫൈനലിൽ എത്തിയെങ്കിലും വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സ്നാച്ച്, ക്ലീൻ ആൻഡ് ജെർക്ക് റൗണ്ടുകൾക്ക് ശേഷം മൊത്തം 248 കിലോ ഉയർത്തിയാണ് സങ്കേത് മെഡൽ നേടിയത്.
മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ സങ്കേത് മഹാദേവ് സർഗർ കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിൽ ദേശീയ റെക്കോഡോടെ സ്വർണം നേടിയിരുന്നു. എന്നാൽ ഇത്തവണ കോമൺവെൽത്ത് ഗെയിംസിന്റെ ഫൈനലിൽ എത്തിയെങ്കിലും വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഈ ഇനത്തിലെ ദേശീയ ചാമ്പ്യൻ കൂടിയാണ് സർഗർ. 2021 കോമൺവെൽത്ത് വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടാനും സർഗറിന് സാധിച്ചിട്ടുണ്ട്.
സ്പോർട്സ് ഡെസ്ക്