മക്ക: ഉംറ സംഘങ്ങള്‍ക്ക് താമസ ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കുന്ന ജോലി ചെയ്തിരുന്ന കണ്ണൂര്‍ മയ്യില്‍ കേരള മുട്ട സ്വദേശി ഉമര്‍ കെ. പി എന്നവരുടെ ജനാസ മസ്ജിദുല്‍ ഹറം ശരീഫിലെ നിസ്‌കാര ശേഷം മക്കയില്‍ മറവ് ചെയ്തു.

ഹൃദയാഘാതം സംഭവിച്ചു മക്കയില്‍ കിങ് ഫൈസല്‍ ഹോസ്പിറ്റലില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.പിതാവ് സൈതാലി മാതാവ് ആസിയ

ഭാര്യ മൈമൂനമക്കള്‍ ഉമൈന, ഷഹാന, റംഷാദ്എംബസിയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങല്‍ പൂര്‍ത്തിയാക്കുന്നതിനും മരണനന്തര ചടങ്ങുകള്‍ക്കും ICF ക്ഷേമ സമിതി ഭാരവാഹികളായ ജമാല്‍ കക്കാട്, ഹനീഫ് അമാനി, റഷീദ് അസ്ഹരി മുഹമ്മദ് മുസ്ലിയാര്‍, ഫൈസല്‍ സഖാഫി, അന്‍സാര്‍ താനൂര്‍ സഹോദര പുത്രന്‍ ഫൈസല്‍ എന്നിവരും നേതൃത്വം നല്‍കി..