- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ തൊഴിലാളികൾ സഞ്ചരിച്ച ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 25കാരനായ പ്രവാസിക്ക് ദാരുണാന്ത്യം; മരിച്ചത് മാംഗ്ലൂർ സ്വദേശി
റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ തൊഴിലാളികൾ സഞ്ചരിച്ച രണ്ടു ബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം. മാംഗ്ലൂർ ഉള്ളാൾ സ്വദേശി അബ്ദുൽ റാസിഖ് (25) ആണ് മരിച്ചത്. കിംഗ് ഫഹദ് റോഡിൽ ഹദീദിനടുത്ത് വെച്ചാണ് അപകടം നടന്നത്.
അപകടത്തിൽ പരിക്കേറ്റ എട്ടുപേരെ അൽ മന ആശുപത്രിയിൽ ഉൾപ്പെടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പാക്കിസ്ഥാൻ, നേപ്പാൾ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. രണ്ടു ബസുകളിലുമായി ആകെ 29 യാത്രക്കാർ ഉണ്ടായിരുന്നു. ബസുകൾ ഓടിച്ചിരുന്നത് പാക്കിസ്ഥാൻ സ്വദേശികളാണ്. അപകടത്തിൽ ടൊയോട്ട യാരിസ് കാർ ഉൾപ്പെടെ മറ്റു വാഹനങ്ങളും ഉൾപ്പെട്ടതായി റിപ്പോർട്ടുണ്ട്.
മരിച്ച അബ്ദുൽ റാസിഖ് ജുബൈലിൽ ഒരു കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. മുഹമ്മദ്, അതിജാമ്മ എന്നിവരാണ് മാതാപിതാക്കൾ. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കും.