റിയാദ്: മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു. ജിദ്ദ ഫൈസലിയയിൽ താമസിക്കുന്ന മലപ്പുറം വേങ്ങര, കണ്ണമംഗലം, ബദരിയ്യ നഗർ സ്വദേശി കോയിസ്സൻ ഫൈസൽ (40) ആണ് മരിച്ചത്. അസുഖ ബാധിതനായി കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. നടപടി ക്രമങ്ങൾക്ക് ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് നേതൃത്വം നൽകും. ഭാര്യ: ഫാത്തിമ, മക്കൾ: മെഹബൂബ് റഹ്‌മാൻ, മുഹ്‌സിന, മുർഷിദ.