- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സ്വാതന്ത്ര്യ ദിനം; ബുർജ് ഖലീഫ ഇത്തവണയും കെട്ടിടം ത്രിവർണ്ണമണിയും
ദുബായ്: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ദുബൈ ബുർജ് ഖലീഫ കെട്ടിടം ഇത്തവണയും ത്രിവർണ്ണമണിയും. ഓഗസ്റ്റ് 15ന് യു എ ഇ സമയം രാത്രി 7.50നായിരിക്കും ബുർജ് ഖലീഫ ഇന്ത്യൻ പതാകയുടെ നിറമണിയുക. ഇന്ത്യൻ എംബസി,സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലും വിവിധ പരിപാടികൾ സംഘടിപ്പിക്കും.
യു എ ഇയിൽ തുടരുന്ന കനത്ത ചൂട് പരിഗണിച്ച് എംബസി ഉൾപ്പടെയുള്ള ഇന്ത്യയുടെ ഔദ്യോഗിക സ്ഥാപനങ്ങളിൽ പതാക ഉയർത്തൽ ചടങ്ങ് നേരത്തെയാക്കിയിട്ടുണ്ട്. ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ രാവിലെ 6.30ന് പതാക ഉയർത്തും. അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ രാവിലെ 7.15നായിരിക്കും പതാക ഉയർത്തൽ. സ്വാതന്ത്യ ദിനാഘോഷങ്ങളുടെ ഭാഗമായി സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ രക്തദാനം ഉൾപ്പെടെയുള്ള വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ ഇതിനു മുൻപും ബുർജ് ഖലീഫയിൽ ഇന്ത്യൻ പതാക പ്രദർശിപ്പിച്ചിരുന്നു. ഇത്തവണയും ബുർജ് ഖലീഫ ത്രിവർണമണിയുന്നതിന് സാക്ഷികളാകാൻ സ്വാതന്ത്ര്യദിനത്തിൽ ആയിരക്കണക്കിനാളുകൾ ഒത്തുകൂടും എന്നാണ് അധികൃതർ വിലയിരുത്തുന്നത്.