- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ ഭൂചലനം; 4.4 തീവ്രത രേഖപ്പെടുത്തി; കുലുക്കം അനുഭവപ്പെട്ടത് ദമ്മാമിന് സമീപം; നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല; പരിഭ്രാന്തിയിൽ ജനങ്ങൾ
ജുബൈൽ: സൗദിയിൽ ഭൂചലനം അനുഭവപ്പെട്ടതായി വിവരങ്ങൾ. റിക്ടർ സ്കെയിലിൽ 4.4 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദമ്മാമിന് സമീപമുള്ള ജുബൈലിലാണ് ഭൂചലനം നടന്നിരിക്കുന്നത്. കിഴക്കൻ പ്രവിശ്യയായ ജുബൈലിൽ നിന്ന് 41 കിലോ മീറ്റർ വടക്കു കിഴക്കായുള്ള സമുദ്രത്തിലാണ് ഇതിന്റെ ഉത്ഭവമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഇന്ന് പുലർച്ചെ പ്രാദേശിക സമയം 2.39നാണ് ഭൂചനലം അനുഭവപ്പെട്ടത്. ഉപരിതലത്തിൽ നിന്ന് 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. സംഭവത്തിൽ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷെ, നേരിയ കുലുക്കം അനുഭവപ്പെട്ടതായി താമസക്കാർ പറയുന്നു. ആളുകൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Next Story