റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ഖഫ്ജിയുടെ വടക്കുകിഴക്ക് ഭാഗത്തുള്ള അറേബ്യൻ ഗൾഫ് കടലിൽ ഞായറാഴ്ച രാവിലെ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 4.34 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനം, പ്രാദേശിക സമയം 12.27-ന് ശേഷം ഖഫ്ജിയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെയാണ് സംഭവിച്ചത്.

സൗദി ജിയോളജിക്കൽ സർവേയുടെ നാഷണൽ സീസ്മിക് മോണിറ്ററിങ് നെറ്റ്‌വർക്ക് സ്റ്റേഷനുകളാണ് ഭൂചലനം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.