- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുതിച്ചെത്തിയ ജീപ്പ് ബുൾഡോസറുമായി വൻ ശബ്ദത്തിൽ കൂട്ടിയിടി; ആളുകൾ ഓടിയെത്തിയപ്പോൾ ദാരുണ കാഴ്ച; സൗദിയിലെ സോഷ്യൽ മീഡിയ താരത്തിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതര പരിക്ക്
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ സോഷ്യൽ മീഡിയ താരവും സ്നാപ്ചാറ്റ് സെലിബ്രിറ്റിയുമായ അബു മുർദാഅ് ഹാഇൽ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ഇദ്ദേഹത്തോടൊപ്പം സഞ്ചരിച്ച മറ്റൊരു സോഷ്യൽ മീഡിയ താരമായ അബു ഹിസ്സക്കും അബു മുർദാഅിന്റെ പിതൃസഹോദര പുത്രനായ ദുഖൈലിനും ഗുരുതരമായി പരിക്കേറ്റു.
ഹായിൽ – ജുബ്ബ പഴയ റോഡിൽ വെച്ച് ഇവർ സഞ്ചരിച്ച ജീപ്പ് റോഡ് നിർമ്മാണ കമ്പനിയുടെ ബുൾഡോസറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ അബു മുർദാഅ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് പ്രാഥമിക നിഗമനം.
ഗുരുതരമായി പരിക്കേറ്റ ദുഖൈലിനെ ഹാഇലിലെ സൗദി ജർമൻ ആശുപത്രിയിൽ നിന്ന് കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. അബു ഹിസ്സയും കിങ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലാണ്.
സലാമാത്ത് ആശുപത്രിയിൽ എത്തിച്ചതിന് ശേഷമാണ് അബു മുർദാഅിന്റെ മരണം സ്ഥിരീകരിച്ചത്. മൃതദേഹം പിന്നീട് മോർച്ചറിയിലേക്ക് മാറ്റി. സൗദി സോഷ്യൽ മീഡിയ ലോകത്ത് ഏറെ ആരാധകരുണ്ടായിരുന്ന അബു മുർദാഅിന്റെ വിയോഗം വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.




