- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ലൊരു പെരുന്നാൾ ദിനമെന്ന് പോലും ഓർക്കാതെ ഇറാന്റെ അതിരുവിട്ട പ്രവർത്തി; സൗദിക്ക് നേരെ തൊടുത്തി വിട്ട ഡ്രോണുകളെ വെടിവെച്ചിട്ട് സൈന്യം; പ്രദേശങ്ങളിൽ അതീവ ജാഗ്രത

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് പെരുന്നാൾ ദിനത്തിലും പിറ്റേന്നുമായി വൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 100-ൽ അധികം ഡ്രോണുകൾ തകർത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച മാത്രം 51 ഡ്രോണുകൾ പ്രതിരോധ സേന തടഞ്ഞതായി മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.
ശനിയാഴ്ച പുലർച്ചെ മുതൽ ഉച്ചവരെ കിഴക്കൻ മേഖലയെ ലക്ഷ്യമിട്ടെത്തിയ 51 ഡ്രോണുകളാണ് പ്രതിരോധ സേന തടഞ്ഞ് നശിപ്പിച്ചത്. വെള്ളിയാഴ്ചയും സമാനമായ ആക്രമണ ശ്രമങ്ങൾ നടന്നിരുന്നു. അന്ന് കിഴക്കൻ മേഖലയിൽ 51 ഡ്രോണുകളും അൽ ജൗഫ് മേഖലയിൽ ഒരു ഡ്രോണുമാണ് തകർത്തത്. ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിന് മുൻപ് തന്നെ എല്ലാ മിസൈലുകളും ഡ്രോണുകളും തകർക്കാൻ സൗദി വ്യോമസേനയ്ക്ക് സാധിച്ചു.
പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വ്യോമ പ്രതിരോധ സേനയും എയർഫോഴ്സും സംയുക്തമായി ഇതുവരെ വൻതോതിലുള്ള ആക്രമണങ്ങളെയാണ് അതിജീവിച്ചത്. ആകെ 531 ഡ്രോണുകളും 33 ബാലിസ്റ്റിക് മിസൈലുകളും 7 ക്രൂയിസ് മിസൈലുകളുമാണ് തകർത്തിട്ടുള്ളത്.
ഇവയിൽ ഭൂരിഭാഗവും കിഴക്കൻ മേഖലയെയും തലസ്ഥാനമായ റിയാദിനെയും, വിജന മരുഭൂമിയിലെ (റൂബ് അൽ ഖാലി) ശൈബ എണ്ണപ്പാടം പോലുള്ള ഊർജ്ജ കേന്ദ്രങ്ങളെയും അൽ ഖർജിലെ അമീർ സുൽത്താൻ എയർബേസിനെയുമാണ് ഇറാൻ വിരുദ്ധ ശക്തികൾ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കാൻ സൈന്യം സദാ സജ്ജമാണെന്നും മേജർ ജനറൽ തുർക്കി അൽ മാലിക്കി കൂട്ടിച്ചേർത്തു.


