തിരുവനന്തപുരം: സ്വകാര്യ സ്‌കൂൾ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മരതൂർ സ്വദേശി ശ്രീകുമാറാണ് മരിച്ചത്.

സ്‌കൂളിന് സമീപം ഓട്ടോറിക്ഷയിലിരുന്ന് തീകൊളുത്തിയാണ് ആത്മഹത്യ ചെയ്തത്. കരിയകം ചെമ്പക സ്‌കൂളിലെ ജീവനക്കാരനായിരുന്നു ശ്രീകുമാർ. കോവിഡ് ലോക്ക് ഡൗണിനെ തുടർന്ന് ആറു മാസം മുമ്പ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു

ഇതിന്റെ മനോവിഷമവും സാമ്പത്തിക പ്രയാസങ്ങളുമാണ് ശ്രീകുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.