- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരുമാസം കൃത്യ സമയത്ത് ഫീസടച്ചില്ല; 12 വയസ്സുകാരനെ ട്യൂഷൻ അദ്ധ്യാപകൻ അടിച്ചുകൊന്നു; ഞെട്ടിക്കുന്ന സംഭവം ആഗ്രയിൽ
ആഗ്ര: ഫീസ് നൽകാത്തതിന് 12 വയസ്സുകാരനെ സ്വകാര്യ ട്യൂഷൻ അദ്ധ്യാപകൻ അടിച്ചുകൊന്നു. 12 വയസ്സുള്ള ശിവം എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്.ഉത്തർപ്രദേശിലെ മഥുരയിലെ റദോയി ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ അദ്ധ്യാപകനായ ഗൗത(26)മിനെ അറസ്റ്റ് ചെയ്തതായും കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; കൊല്ലപ്പെട്ട വിദ്യാർത്ഥി കഴിഞ്ഞ നാല് മാസമായി ഗൗതമിന്റെ അടുത്ത് ട്യൂഷന് പോയിരുന്നു. ഒരുമാസം 250 രൂപയായിരുന്നു ട്യൂഷൻ ഫീസ്. എല്ലാമാസവും 25-ാം തീയതിയാണ് വിദ്യാർത്ഥി ഫീസ് അടച്ചിരുന്നത്. എന്നാൽ കഴിഞ്ഞമാസം അസുഖമായതിനാൽ ക്ലാസിൽ പോകാനും കൃത്യസമയത്ത് ഫീസ് അടയ്ക്കാനും കഴിഞ്ഞില്ല. ഓഗസ്റ്റ് 29-ാം തീയതി ഇക്കാര്യത്തെച്ചൊല്ലി ഗൗതം വിദ്യാർത്ഥിയെ വഴക്കുപറഞ്ഞു. തുടർന്ന് വടി കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു.
അദ്ധ്യാപകന്റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വീട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ