- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളുകൾ തുറക്കാൻ വഴി ഒരുങ്ങുന്നു; വിദ്യാലയങ്ങൾ തുറക്കും മുമ്പ് വാക്സിൻ നിർബന്ധമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം; ലോകത്ത് എവിടെയും ഇത്തരം വ്യവസ്ഥ അംഗീകരിക്കുന്നില്ലെന്ന് നീതി ആയോഗ് അംഗം ഡോ.വി.കെ.പോൾ
ന്യൂഡൽഹി: രാജ്യത്ത് സ്‌കൂളുകൾ തുറക്കാൻ കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്നത് നിർബന്ധമല്ലെന്ന് നീതി ആയോഗ് അംഗം ഡോക്ടർ വി.കെ. പോൾ. ലോകത്ത് എവിടെയും ഇത്തരം വ്യവസ്ഥ അംഗീകരിക്കുന്നില്ലെന്നും ആരോഗ്യമന്ത്രാലയം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
'കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്നത് സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിനുള്ള ഒരു വ്യവസ്ഥയല്ല. ഈ മാനദണ്ഡം ലോകത്ത് എവിടെയും സ്വീകാര്യമല്ല. ഒരു ശാസ്ത്രീയ സംഘടനയും അത്തരത്തിൽ ശുപാർശ ചെയ്യുന്നില്ല. എന്നിരുന്നാലും സ്‌കൂൾ ജീവനക്കാർക്ക് വാക്‌സിനേഷൻ നൽകുന്നത് അഭികാമ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തെ സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പ് കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന ആവശ്യങ്ങൾക്കിടയിലാണ് ഈ പ്രതികരണം. രാജ്യത്ത് ഇതുവരെ ഏകദേശം 72 കോടി വാക്‌സിൻ ഡോസുകൾ നൽകിയതായി പോൾ വ്യക്തമാക്കി. രണ്ട് ഡോസുകൾ വൈറസിൽ നിന്നുള്ള പൂർണ സംരക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.
പല സംസ്ഥാനങ്ങളും സ്‌കൂൾ തുറക്കണമെന്ന് ആവശ്യവുമായി രംഗത്ത് വന്നതിന് പിന്നാലെ കുട്ടികൾക്ക് വാക്സിൻ നൽകണമെന്നാവശ്യം വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. എന്നാൽ കേന്ദ്രം നിലപാട് വ്യക്തമാക്കിയതോടെ സംസ്ഥാനങ്ങൾക്ക് സ്‌കൂൾ തുറക്കാൻ ഇനി തടസമുണ്ടാകില്ല. കേരളത്തിൽ മാത്രമാണ് നിലവിലെ സാഹചര്യത്തിൽ കൂടുതൽ രോഗികൾ ഉള്ളത്
18 വയസിനു മുകളിലുള്ള 58 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. ഇത് നൂറു ശതമാനം ആകണം. ആരും ഇതിൽ നിന്ന് ഒഴിവാകരുതെന്നും വി.കെ. പോൾ അഭ്യർത്ഥിച്ചു. രാജ്യത്തെ കോവിഡ് കേസുകളിൽ 60.08 ശതമാനവും കേരളത്തിലെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. കേരളത്തിൽ മാത്രമാണ് ഒരുലക്ഷത്തിലധികം ആക്ടിവ് കേസുകൾ ഉള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടാം തരംഗത്തിൽ മരിച്ചവർ ഏറെയും വാക്സിൻ സ്വീകരീക്കാത്തവരാണെന്നും കേന്ദ്രം വ്യക്തമാക്കി.
ദീപാവലി, ക്രിസ്തുമസ് ആഘോഷങ്ങൾ നിയന്ത്രിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ കർശനനിയന്ത്രണം വേണമെന്നും നിർദ്ദേശമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ