- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിലെ ഏറ്റവും പ്രസക്തമായ പ്രതിപക്ഷ പ്രവര്‍ത്തനം നടത്തുന്ന മാധ്യമ സ്ഥാപനമാണ് ഷാജന്‍ സ്‌കറിയയുടെ മറുനാടന്‍ മലയാളി; മറ്റു മാധ്യമങ്ങള്‍ വാര്‍ത്തകള്‍ തമസ്‌കരിക്കുകയും വികലീകരിക്കുകയും ചെയ്യുന്നിടത്താണ് മറുനാടന്റെ പ്രസക്തി; ഷാജന് എതിരായ വധശ്രമ പശ്ചാത്തലത്തില്‍ സി ആര്‍ പരമേശ്വരന്റെ കുറിപ്പ്
ഷാജന് എതിരായി വധശ്രമ പശ്ചാത്തലത്തില്‍ സി ആര്‍ പരമേശ്വരന്റെ കുറിപ്പ്
തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും പ്രസക്തമായ പ്രതിപക്ഷ പ്രവര്‍ത്തനം നടത്തുന്ന മാധ്യമ സ്ഥാപനമാണ് ഷാജന്‍ സ്‌കറിയയുടെ മറുനാടന്‍ മലയാളി എന്ന് നോവലിസ്റ്റും ചിന്തകനുമായ സി ആര്‍ പരമേശ്വരന്‍. ഇപ്പോഴത്തെ ഏഷ്യാനെറ്റ് ഒഴിച്ചാല്‍, മറ്റെല്ലാ മാധ്യമങ്ങളും വാര്‍ത്തകള്‍ തമസ്‌കരിക്കുകയും വികലീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മറുനാടന്‍ മലയാളിയുടെ പ്രസക്തിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
'ഷാജന് എതിരായുള്ള നാനാവിധമായ അക്രമങ്ങള്‍ മുന്‍പേ നടന്നിരുന്നു. അന്നും ഞാന്‍ ഈ കുറിപ്പുകളിലൂടെ പ്രതിഷേധിച്ചിരുന്നു. കളി അറിയാവുന്നതുകൊണ്ട് ഷാജന്‍ അതിനെയൊക്കെ അതിജീവിച്ചു. ഇപ്പോഴിതാ കായിക ആക്രമണം. നിരോധനത്തിന്റെ മുന്‍ഗണനയില്‍ പോപ്പുലര്‍ ഫ്രണ്ടിന് മുന്‍പായി കേന്ദ്രം നിരോധിക്കേണ്ടിയിരുന്നത് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിഐടിയു തുടങ്ങിയ പോഷക സംഘടനകളെ അടക്കം ഈ ചതിയന്‍ പാര്‍ട്ടിയെയാണ്'- സി ആര്‍ എഴുതി.
സി ആര്‍ പരമേശ്വരന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
ഷാജന്‍ സ്‌കറിയയെ എനിക്കറിയില്ല. പൊതുവേ പൊതുരംഗത്തുള്ള അധികമാരെയും അറിയാത്തതുപോലെ. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം, തല്‍ക്കാലം മലയാളത്തിലെ ഏറ്റവും പ്രസക്തമായ പ്രതിപക്ഷ പ്രവര്‍ത്തനം നടത്തുന്ന മാധ്യമ സ്ഥാപനമാണ് ഷാജന്റേത്. നാളെ അഭിപ്രായം മാറ്റേണ്ടി വന്നാല്‍ അപ്പോള്‍ മാറ്റാം.
ഷാജന്റെ നിലവാരക്കുറവിനെ കുറിച്ച്. ആന്തൂര്‍ സാജന്റെ ആത്മഹത്യയുടെ കാരണക്കാരിയായ തമ്പുരാട്ടിയെയും തുടര്‍ന്ന് അയാളുടെ സഹധര്‍മ്മിണിയെ മോശക്കാരിയാക്കി ചിത്രീകരിച്ച പാര്‍ട്ടി പത്രത്തിനെയും ന്യായീകരിച്ച നീ തന്നെ വേണം നിലവാരത്തിനെ കുറിച്ച് പറയാന്‍. ഒരുപക്ഷേ, പഴയ ചെയ്തികള്‍ എന്തുതന്നെയായാലും, ഇപ്പോഴത്തെ ഏഷ്യാനെറ്റ് ഒഴിച്ചാല്‍, മറ്റെല്ലാ മാധ്യമങ്ങളും വാര്‍ത്തകള്‍ തമസ്‌കരിക്കുകയും വികലീകരിക്കുകയും ചെയ്യുന്നവയാണ്. അത്തരം ഒരു സാഹചര്യത്തിലാണ് മറുനാടന്‍ മലയാളിയുടെ പ്രസക്തി.
ഷാജന് എതിരായുള്ള നാനാവിധമായ അക്രമങ്ങള്‍ മുന്‍പേ നടന്നിരുന്നു. അന്നും ഞാന്‍ ഈ കുറിപ്പുകളിലൂടെ പ്രതിഷേധിച്ചിരുന്നു. കളി അറിയാവുന്നതുകൊണ്ട് ഷാജന്‍ അതിനെയൊക്കെ അതിജീവിച്ചു. ഇപ്പോഴിതാ കായിക ആക്രമണം. നിരോധനത്തിന്റെ മുന്‍ഗണനയില്‍ പോപ്പുലര്‍ ഫ്രണ്ടിന് മുന്‍പായി കേന്ദ്രം നിരോധിക്കേണ്ടിയിരുന്നത് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിഐടിയു തുടങ്ങിയ പോഷക സംഘടനകളെ അടക്കം ഈ ചതിയന്‍ പാര്‍ട്ടിയെയാണ്.
ഓര്‍ത്തു നോക്കിയാല്‍ മനസ്സിലാകും, നിയമവാഴ്ചയേയും മനുഷ്യാവകാശങ്ങളെയും മാനിക്കാത്ത ഈ പ്രാകൃതപാര്‍ട്ടിയും പോഷക സംഘടനകളും കൂടിയാണ് കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ട് ആയി കേരളത്തിന്റെ പൊതുസമ്പത്തിന്റെ അഞ്ചില്‍ ഒരു ഭാഗമെങ്കിലും നശിപ്പിച്ചത് എന്ന വസ്തുത. പക്ഷേ യഥാര്‍ത്ഥ മുന്‍ഗണന കേന്ദ്രത്തില്‍ എങ്ങനെ ഉണ്ടാകാനാണ്? പ്രത്യക്ഷ അനുഭവത്തില്‍, ഇവന്റെ സഖ്യകക്ഷിയായ മറ്റൊരു ഫാസിസ്റ്റ് സംഘടനയാണല്ലോ കേന്ദ്രത്തില്‍ ഭരിക്കുന്നത്.