- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുല്‍ കൊടുത്ത ഗര്‍ഭം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞ് പുറത്ത് വന്നിട്ടില്ല; ഇനി ചിലപ്പോള്‍ ഇലക്ഷന്‍ കഴിയുമ്പോള്‍ വരുമായിരിക്കും; മറുപുറത്തു നിന്നുള്ള ചാറ്റിംഗ്/ സംഭാഷണം കൂടി പുറത്ത് വിടണം; ഒരേ കുറ്റം ഒരേ പോലെ രണ്ടു പേര് കൂടി ചെയ്തിട്ട് ഒരാളെ മാത്രം ചെളി വാരി തേക്കുന്നത് ശരിയാണോ എന്ന് അഡ്വ.ദീപ ജോസഫ്
ഒരേ കുറ്റം ഒരേ പോലെ രണ്ടു പേര് കൂടി ചെയ്തിട്ട് ഒരാളെ മാത്രം ചെളി വാരി തേക്കുന്നത് ശരിയാണോ എന്ന് അഡ്വ.ദീപ ജോസഫ്
കൊച്ചി: കോണ്‍ഗ്രസ് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള ആരോപണങ്ങളെയും അത് കൈകാര്യം ചെയ്യുന്ന മാധ്യമങ്ങളെയും വിമര്‍ശിച്ച് അഭിഭാഷക ദീപ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. 'വീണ്ടും രാഹുല്‍ മാങ്കൂട്ടം താരമാകുന്നു' എന്ന തലക്കെട്ടോടെയുള്ള കുറിപ്പില്‍, വ്യക്തിപരമായ വിഷയങ്ങള്‍ പൊതുരംഗത്ത് ദുരുപയോഗം ചെയ്യപ്പെടുന്നതിലെ ധാര്‍മികതയെയാണ് അവര്‍ ചോദ്യം ചെയ്യുന്നത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, 'തെന്നിന്ത്യയിലെ ഏറ്റവും വലിയ അമ്പലം വിഴുങ്ങിയ കഥ' ഉള്‍പ്പെടെയുള്ള മറ്റ് പ്രധാന വാര്‍ത്തകള്‍ മൂടിവെക്കാനും രാഷ്ട്രീയത്തില്‍ ചൂട് പിടിപ്പിക്കാനും വേണ്ടിയാണ് 'ഒരു പീഡനമെങ്കിലും' ഉണ്ടാകണമെന്ന് പാര്‍ട്ടിക്ക് ആവശ്യമുള്ളതെന്ന് അവര്‍ പരിഹസിക്കുന്നു.
ആദ്യം അബോര്‍ഷന് നിര്‍ബന്ധിച്ചു എന്നായിരുന്നു വേദന, എന്നാല്‍ ഇപ്പോള്‍ 'കുഞ്ഞിനെ വളര്‍ത്താം എന്ന് പറഞ്ഞതിനാണ് ഈ പ്രകടനം' എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തില്‍ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങളുടെ ആത്മാര്‍ത്ഥതയെയും അവര്‍ ചോദ്യം ചെയ്യുന്നുണ്ട്.
സാധാരണക്കാര്‍ പ്രണയിക്കുമ്പോള്‍ മാന്യത ഉറപ്പാക്കി വീട്ടില്‍ പറഞ്ഞ് കല്യാണം നടത്തുകയാണ് പതിവ്. 'അല്ലാതെ ചിരിച്ചു കാണിച്ചാല്‍ ഉടനെ ഹോട്ടല്‍ മുറികള്‍ തേടില്ല. 'പരസ്പരം എഴുതിത്തീര്‍ത്ത വാട്ട്സ്ആപ്പ് ചാറ്റ് സോഷ്യല്‍ മീഡിയയില്‍ ഇട്ട് കളിക്കുകയല്ല ചെയ്യേണ്ടതെന്നും അവര്‍ പറയുന്നു. ഇത് വൈരാഗ്യം തീര്‍ക്കാനോ ഒരാളെ നശിപ്പിക്കാനോ ഉള്ള ശ്രമമാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രശ്നങ്ങളുണ്ടെങ്കില്‍ വനിതാ കമ്മീഷന്‍, നിയമ സംവിധാനങ്ങള്‍ എന്നിവയെ സമീപിക്കണമെന്നും, സോഷ്യല്‍ മീഡിയയിലൂടെ സ്വന്തം സ്ത്രീത്വത്തെ ഇല്ലാതാക്കരുതെന്നും അവര്‍ ഉപദേശിക്കുന്നു. 'രാഹുല്‍ കൊടുത്ത ഗര്‍ഭം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞ് പുറത്ത് വന്നിട്ടില്ല. ഇനി ചിലപ്പോള്‍ ഇലക്ഷന്‍ കഴിയുമ്പോള്‍ വരുമായിരിക്കും,' എന്ന് പരിഹസിച്ചുകൊണ്ട്, ഈ വിഷയങ്ങള്‍ ചര്‍ച്ചയാക്കുന്നത് വലിയ അഴിമതികള്‍ മൂടിവെക്കാനാണോ എന്ന സംശയവും അവര്‍ പ്രകടിപ്പിക്കുന്നു.
ഇത് ബലാത്സംഗമോ പീഡനമോ അല്ലെന്നും പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികളുടെ അറിവും സമ്മതവും ഉള്‍ക്കാഴ്ചയും ഇതില്‍ നിറഞ്ഞുനില്‍ക്കുന്നുവെന്നും ദീപ ജോസഫ് പറയുന്നു. 'ഒരു കൈ കൊണ്ട് അടിച്ചാല്‍ ശബ്ദം ഉണ്ടാകുമോ? ഒരാള്‍ തന്നെ എങ്ങനെ കുറ്റക്കാരാകും?' എന്നും ചോദ്യം ഉയര്‍ത്തുന്നു. സംഭാഷണത്തിന്റെ മറുപുറം കൂടി പുറത്തുവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
രാഹുല്‍ മാങ്കൂട്ടത്തില്‍ മറ്റേതൊരു പ്രസ്ഥാനത്തിന്റെ ഭാഗമായാലും തന്റെ നിലപാട് ഇതുതന്നെയാകുമെന്നും, രാഷ്ട്രീയ അടിമകളെക്കുറിച്ചല്ല, പുരുഷന്മാരെക്കുറിച്ച് മാത്രമാണ് താന്‍ സംസാരിച്ചതെന്നും പറഞ്ഞുകൊണ്ടാണ് അഭിഭാഷക ദീപ ജോസഫ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ദീപ ജോസഫിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
വീണ്ടും രാഹുല്‍ മാങ്കൂട്ടം താരമാകുന്നു.. കാരണം പലതാണ്.
തെന്നിന്ത്യയിലെ ഏറ്റവും വലിയ അമ്പലം വിഴുങ്ങിയ കഥ മൂടി വെയ്ക്കണം..അതിനോട് അനുബന്ധിച്ചു നടന്ന പല വാര്‍ത്തകളും ഒളിപ്പിക്കണം.
തദ്ദേശീയ ഇലക്ഷനില്‍ ചൂട് പിടിപ്പിക്കാന്‍ ഒരു പീഡനമെങ്കിലും വേണം.. കാരണം മുന്‍കാലങ്ങളില്‍ എല്ലാ ഇലക്ഷനും നമ്മുടെ പാര്‍ട്ടി നേരിട്ടത് കുറഞ്ഞ പക്ഷം ഒരു ബലാത്സംഗം എങ്കിലും.. അതില്ലെങ്കില്‍ വല്യ ക്ഷീണമാണ് പാര്‍ട്ടിക്കകത്തും പുറത്തും...കഴിഞ്ഞ ദിവസം വരെ രാഹുല്‍ മാങ്കൂട്ടം അബോര്‍ഷന് നിര്‍ബന്ധിച്ചു എന്നായിരുന്നു വേദന. എന്നിട്ടോ പുഷ്പാഞ്ജലി വരെ ജനിക്കാതെ പോയ കുഞ്ഞിന് വേണ്ടി കഴിപ്പിച്ചു...എന്നാല്‍ ഇന്നോ കുഞ്ഞിനെ വളര്‍ത്താം എന്ന് പറഞ്ഞതിന് ആണ് ഈ പ്രകടനം..
അതൊക്കെ കേട്ട് വാര്‍ത്തയാക്കുന്ന മാപ്രകളുടെ പാപ്പരത്വം കാണാതെ പോകരുത് അവരുടെ ആത്മാര്‍ത്ഥത അറിയാതെ പോകരുത്..
വീണ്ടും പറയട്ടെ ആനയുടെ ഗര്‍ഭകാലത്തേക്കാള്‍ വലിയ നീണ്ട കാലം...സാധാരണ പെണ്ണുങ്ങള്‍ പ്രേമിക്കാന്‍ പോയാല്‍ ആ പ്രണയം മാന്യമായാല്‍ വിശ്വസിക്കാന്‍ കൊള്ളുന്ന പയ്യന്‍ ആണെന്ന് ഉറപ്പു വന്നാല്‍ വീട്ടില്‍ പറഞ്ഞു കല്യാണം നടത്തും എന്നിട്ട് കൂടെ കിടക്കും.. അല്ലാതെ ചിരിച്ചു കാണിച്ചാല്‍ ഉടനെ ഹോട്ടല്‍ മുറികള്‍ തേടില്ല.
അഥവാ കണ്ണടച്ച് വിശ്വസിച്ചാല്‍, അബദ്ധം പറ്റിയാല്‍ അവനെ കല്യാണം കഴിക്കാന്‍ നോക്കണം. അതിന് വീട്ടുകാരുടെ സഹായം തേടണം.. അല്ലാതെ നാടകത്തിന്റെ കര്‍ട്ടന്‍ പൊക്കുംപോലെ പരസ്പരം എഴുതി തീര്‍ത്ത whatsaap chat സോഷ്യല്‍ മീഡിയയില്‍ ഇട്ടു കളിക്കുകയല്ല ചെയ്യേണ്ടത്.. ഇതിപ്പോ വൈരാഗ്യം തീര്‍ക്കാന്‍ അല്ലെങ്കില്‍ സ്‌നേഹം നടിച്ച് ഒരുത്തനെ പാട്ടിലാക്കി അവനെ നശിപ്പിക്കാന്‍ ഉള്ള ശ്രമം മാത്രമാണ് എന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും.
അഥവാ അങ്ങനെ ഒരു പെണ്‍കുട്ടി ഉണ്ടെങ്കില്‍ വനിത കമ്മീഷന്‍ ഉണ്ട്.. നിയമ സംവിധാനങ്ങള്‍ ഉണ്ട്. നീതി തേടൂ.. സോഷ്യല്‍ മീഡിയ നിന്നെ.. നിന്റെ സ്ത്രീത്വത്തെ നിന്റെ മാനത്തെ ഒക്കെ ഇല്ലാതാക്കുന്നത് നീ കാണുന്നില്ലേ? ഏതായാലും രാഹുല്‍ ലോക പ്രശസ്തനായി. രാഹുല്‍ കൊടുത്ത ഗര്‍ഭം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞ് പുറത്ത് വന്നിട്ടില്ല.
ഇനി ചിലപ്പോള്‍ ഇലക്ഷന്‍ കഴിയുമ്പോള്‍ വരുമായിരിക്കും.. ഞാനും രാഹുല്‍ ഈശ്വര്‍മായി ഇന്നലെ സംസാരിച്ചു ചിരിച്ചതും ഇക്കാര്യമാണ്.. കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വോട്ട് പിടിക്കുന്ന രീതി..ശബരിമല വിഴുങ്ങിയ കേസില്‍ ഇനി ഭരിക്കുന്നവരും ഭരിച്ചവരും ആയ ആരൊക്കെ സുഖവാസത്തിനു ജയിലില്‍ പോകും എന്നറിയില്ല.. പലരും വഴിക്കണ്ണുമായി നില്‍ക്കവേ ആണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ കാമവും ഗര്‍ഭവും ചര്‍ച്ചയാക്കി മറ്റെന്തോ മൂടി വെക്കുന്നത്...
നാണം വേണം പേരിന് എങ്കിലും... അല്ല പറഞ്ഞിട്ട് കാര്യമില്ല.. ഞങ്ങളുടെ പാര്‍ട്ടിയുടെ തീരുമാനം ആണ്.. ഞങ്ങള്‍ക്ക് ഇത്തിരി അശ്ലീലം ഒക്കെ വേണം... രാഹുല്‍... തന്റെ പ്രവര്‍ത്തനം തുടരുക. അസൂയയും ഭയവും ആണ് തന്റെ പുറകെ ഓടുന്ന പട്ടി കൂട്ടങ്ങള്‍ വെറുതെ കുരക്കാന്‍ കാരണം... ഇതിപ്പോ ലോകമാസകലം ഉള്ള പുരുഷന്മാരെ അപമാനിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്.. ശ്രദ്ധിക്കുക പുരുഷന്മാരെ പറ്റി മാത്രമാണ് പറഞ്ഞത്.. രാഷ്ട്രീയ അടിമകളെ കുറിച്ചല്ല...
ഈ പോസ്റ്റിനു താഴെ വരുന്ന കമന്റ് കണ്ടാല്‍ ആരൊക്കെയാണ് പുരുഷു എന്നു മനസ്സിലാകും.. ശ്രദ്ധിച്ചോളിന്‍.. അടിമകളെ കാണാം.. ഫ്രീ ആയി...രാഹുല്‍ മറ്റേതൊരു പ്രസ്ഥാനത്തിന്റെ ഭാഗമായാലും എന്റെ നിലപാട് ഇത് തന്നെയാകുമായിരുന്നു. കാരണം ഇതൊരു ബലാത്സംഗമോ പീഡനമോ അല്ല. പ്രായപൂര്‍ത്തി ആയ രണ്ടു വ്യക്തികളുടെ അറിവും സമ്മതവും ഭാവിയെ പറ്റിയുള്ള ഉള്‍കാഴ്ചയും നിറഞ്ഞു നില്‍ക്കുന്നു. ഈ ചാറ്റിനു ഒരു മറുപുറം കൂടി ഉണ്ട്.. വഴിയേ ഓടിപ്പോയ ഒരു പെണ്‍കുട്ടിയോട് അല്ല ഈ സംഭാഷണം. മറുപ്പുറത്തു നിന്നു ഇതിനു മുന്‍പും പിന്‍പും ഉള്ള ചാറ്റിംഗ്/ സംഭാഷണം കൂടി പുറത്ത് വിടണം.. ഒരു കൈ കൊണ്ട് അടിച്ചാല്‍ ശബ്ദം ഉണ്ടാകുമോ? ഒരാള്‍ തന്നെ എങ്ങനെ കുറ്റക്കാരാകും? ഒരേ കുറ്റം ഒരേ പോലെ രണ്ടു പേര് കൂടി ചെയ്തിട്ട് ഒരാളെ മാത്രം ചെളി വാരി തേക്കുന്നത് ശരിയാണോ?
Adv Deepa Joseph




