- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- CYBER SPACE
ഫ്രീ... ഫ്രീ മഡൂറോ.. ഫ്രീ... ഫ്രീ വെനസ്വേല.. ഡൗണ്‍ ബ്ലഡി ഇംപീരിയലിസം..! ലാറ്റിന്‍ അമേരിക്കയിലെ അധിനിവേശത്തിന് എതിരെ കൊല്ലത്ത് സിപിഎമ്മിന്റെ റാലി; ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്ത ചിന്താ ജെറോമിന് കൂട്ടത്തോടെ ചിരി കമന്റുകളുമായി നെറ്റിസണ്‍സ്
ഫ്രീ... ഫ്രീ മഡൂറോ.. ഫ്രീ... ഫ്രീ വെനസ്വേല..
തിരുവനന്തപുരം: ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ വെനസ്വേലയില്‍ അതിക്രമിച്ചു കയറി അമേരിക്ക നടത്തിയ വ്യോമാക്രമണവും പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദിയാക്കിയ നടപടിക്കെതിരെ സിപിഎം കേരളത്തില്‍ പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. കൊല്ലത്തും സിപിഎമ്മിന്റെ നേതൃത്വത്തില്‍ സമരം നടത്തി. ഈ പരിപാടിയില്‍ ചിന്ത ജെറോമും പങ്കെടുത്തിരുന്നു. പരിപായുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ചിന്ത പോസ്റ്റു ചെയ്തപ്പോള്‍ കൂട്ടത്തോടെ ചിരി കമന്റുകളാണ് നെറ്റിസണ്‍സ് ഇട്ടത്.
Free Free Maduro, Free Free Venezuela , Solidarity with the people of Venezuela, Down bloody Imperialism!, Down with imperialist Trump!,
Down down US imperialism! എന്നു കുറിച്ചാണ് ചിന്ത ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഇട്ടത്. ഇതിന്‍മേരാണ് കൂട്ടത്തോടെ ചിരി കമന്റുകളുമായി ആളുകള്‍ എത്തിയത്. പതിനായിരത്തിന് അടുത്ത് പേര്‍ ഈ ചിത്രത്തോട് റിയക്ട് ചെയ്തപ്പോള്‍ ഇതില്‍ ഏഴായിരത്തി അഞ്ഞൂറിലേറെ പേര്‍ ചിരി ഇമോജിയാണ് ഇട്ടത്. കളിയാക്കുന്ന കമന്റുകളും ധാരാളമെത്തി.
ഈ വിഷയത്തില്‍ പ്രതികരിച്ച മറ്റ് സിപിഎം നേതാക്കള്‍ക്കും സമാനമായ വിധത്തില്‍ പരിഹാസം നേരിടേണ്ടി വന്നു. അതേസമയം സൈബറിടത്തിലെ പരിഹാസത്തിലും ചിന്ത തന്റെ നിലപാട് അറിയിച്ചു നേരത്തെ പോസ്റ്റിട്ടിരുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ വെനസ്വേലയില്‍ അതിക്രമിച്ചു കയറി അമേരിക്ക നടത്തിയ വ്യോമാക്രമണവും വെനുസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദിയാക്കിയ നടപടിയും അപലപനീയമാണെന്നാണ് ചിന്ത കുറിച്ചത്.
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു വരുന്ന നിക്കോളാസ് മഡൂറോയെയും വെനസ്വേലയെയും ഇല്ലാതാക്കാനുള്ള നടപടികള്‍ ഏറെക്കാലമായി ഡൊണാള്‍ഡ് ട്രംപ് നടത്തിക്കൊണ്ടിരിക്കുകയാണ്. വെനസ്വേലയ്ക്കെതിരെ കരയാക്രമണം നടത്താനുള്ള ശ്രമം അമേരിക്ക തുടങ്ങിയതിന് പിന്നാലെയാണ് തലസ്ഥാന നഗരമായ കാരക്കാസിലും മിറാന്‍ഡ, അരഗ്വ, ലാ ഗ്വെയ്‌റ എന്നിവിടങ്ങളില്‍ സ്ഫോടനം ഉണ്ടായത്.
വെനസ്വലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയേയും ഭാര്യയേയും അമേരിക്ക ബന്ദിയാക്കുകയും ചെയ്തിട്ടുണ്ട്.
വലിയ എണ്ണ ഉദ്പാദക രാഷ്ട്രമായ വെനസ്വേലയിലെ എണ്ണ സമ്പത്തിന്റെ നിയന്ത്രണം സ്വന്തമാക്കാന്‍ വര്‍ഷങ്ങളായി അമേരിക്ക ശ്രമിക്കുകയാണ്. സാമ്രാജ്യത്വത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്ന നിക്കോളാസ് മഡൂറോ ബ ലാറ്റിനമേരിക്കയിലെ ഇടതുപക്ഷം മുന്നേറ്റത്തിന്റെ പ്രതീകം കൂടിയാണ്.
ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചു ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ അധിനിവേശം നടത്തിയ അമേരിക്ക അതിന്റെ തുടര്‍ച്ചയായാണ് വെനസ്വേലക്കെതിരെ തിരിഞ്ഞത്. അതിനായി മയക്കുമരുന്ന് കടത്ത് എന്ന തെളിവില്ലാത്ത സംഭവം പറഞ്ഞു പ്രചരിപ്പിച്ചാണ് ഈ ആക്രമണം നടത്തിയതെന്നും ചിന്ത കുറിച്ചു.




