നിങ്ങളുടെ വാട്ട്സ്ആപ്പില്‍ അസാധാരണ മെസ്സേജുകള്‍ എത്തിയാല്‍ സൂക്ഷിക്കുക; സേവ് ചെയ്തിരിക്കുന്നവരുടെ പേരിലെത്തുന്ന മെസേജുകള്‍ സ്കാമുകളും ആകാം
ആശങ്കയുണര്‍ത്തുന്ന രീതിയില്‍ തട്ടിപ്പുകള്‍ തിരിച്ചെത്താന്‍ തുടങ്ങിയതോടെ, വാട്ട്സ്ആപ് ഉപയോക്താക്കളോട് കൂടുതല്‍ ജാഗരൂകരായിരിക്കുവാന്‍ നിര്‍ദ്ദേശമെത്തി. തട്ടിപ്പിനെതിരെ നടപടികള്‍ക്ക് മുന്‍കൈ എടുക്കുന്ന യുകെയിലെ ചാരിറ്റിയായ ആക്ഷന്‍ ഫ്രോഡ് ആണ് ഇത്തരത്തിലുള്ള ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മൊബൈലില്‍ ഈ ചാറ്റ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ അതില്‍ വരുന്ന വിചിത്രമായ സന്ദേശങ്ങളെ കുറിച്ച് മുന്‍കരുതല്‍ എടുക്കണമെന്നാണ് നിര്‍ദ്ദേശം. വളരെ അടുപ്പമുള്ള ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പേര് ഉപയോഗിച്ചാണ് പുതിയ തട്ടിപ്പ് നടക്കുന്നത്. ഏതോ അത്യാവശ്യത്തിലാണെന്ന് തോന്നിപ്പിച്ച്, നിഷ്കളങ്കരായവരുടെ കൈയ്യില്‍ നിന്നും പണം തട്ടിക്കുകയാണ് രീതി. […]
- Share
- Tweet
- Telegram
- LinkedIniiiii
ആശങ്കയുണര്‍ത്തുന്ന രീതിയില്‍ തട്ടിപ്പുകള്‍ തിരിച്ചെത്താന്‍ തുടങ്ങിയതോടെ, വാട്ട്സ്ആപ് ഉപയോക്താക്കളോട് കൂടുതല്‍ ജാഗരൂകരായിരിക്കുവാന്‍ നിര്‍ദ്ദേശമെത്തി. തട്ടിപ്പിനെതിരെ നടപടികള്‍ക്ക് മുന്‍കൈ എടുക്കുന്ന യുകെയിലെ ചാരിറ്റിയായ ആക്ഷന്‍ ഫ്രോഡ് ആണ് ഇത്തരത്തിലുള്ള ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മൊബൈലില്‍ ഈ ചാറ്റ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ അതില്‍ വരുന്ന വിചിത്രമായ സന്ദേശങ്ങളെ കുറിച്ച് മുന്‍കരുതല്‍ എടുക്കണമെന്നാണ് നിര്‍ദ്ദേശം.
വളരെ അടുപ്പമുള്ള ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പേര് ഉപയോഗിച്ചാണ് പുതിയ തട്ടിപ്പ് നടക്കുന്നത്. ഏതോ അത്യാവശ്യത്തിലാണെന്ന് തോന്നിപ്പിച്ച്, നിഷ്കളങ്കരായവരുടെ കൈയ്യില്‍ നിന്നും പണം തട്ടിക്കുകയാണ് രീതി. നിങ്ങളുടെ സുഹൃത്തിന്റെയോ ബന്ധുവിന്റെയോ പേരില്‍ ഒരു സന്ദേശമായിരിക്കും വരിക. അത്തരം ഒരു സന്ദേശം വന്നാല്‍ ഉടന്‍ ആ സുഹൃത്തുമായോ ബന്ധുവായോ നേരിട്ട് ബന്ധപെടണം എന്നാണ് ആക്ഷന്‍ ഫ്രോഡ് നല്കുന്ന നിര്‍ദ്ദേശം അവരുടെ എക്സ് ഹാന്‍ഡിലിലൂടെയാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. ബ്രിട്ടണിലടക്കം ഈ തട്ടിപ്പ് വ്യാപകമാണ്.
സാധാരണയായി അപരിചിത നമ്പറുകളില്‍ നിന്നായിരിക്കും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ എത്തുക., ഫോണ്‍ നഷ്ടപ്പെട്ടു എന്നും പുതിയൊരെണ്ണം വാങ്ങാന്‍ അത്യാവശ്യമായി പണം അയയ്ക്കണം എന്നുമായിരിക്കും സാധാരണയായി വരാറുള്ള സന്ദേശം. പിന്നീട് ഒരു ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്യും. അയ്യിരക്കണക്കിന് പൗണ്ടാണ് ഇത്തരം തട്ടിപ്പിലൂടെ പലര്‍ക്കുമായി ഇതുവരെ നഷ്ടപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലും ഇത്തരം കേസുകള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അടുത്ത ഇര നിങ്ങള്‍ ആകരുതെന്ന് ആഗ്രഹിക്കുന്നെങ്കില്‍, ഈ നിര്‍ദ്ദേശം തീര്‍ച്ചയായും പാലിക്കുക. പരിചയക്കാരുടെ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ വന്നാല്‍, ഉടന്‍ അവരുമായി നേരിട്ട് ബന്ധപ്പെടുക.