- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- CYBER SPACE
തെരുവില്‍ നിന്ന് വാങ്ങിയ ലസ്സി കഴിച്ച ഇംഗ്ലീഷ് യൂട്യൂബര്‍ ആശുപത്രിയിലായി; ആശുപത്രിയെക്കുറിച്ചും അടിമുടി പരാതി; ഇംഗ്ലീഷുകാരന് തൊട്ടതെല്ലാം കുറ്റം; യൂട്യൂബില്‍ നിറയുന്ന ഇന്ത്യാ വിരുദ്ധ വീഡിയോയുടെ കഥ
ചെറിയ രീതിയില്‍ ലഹരി പകരുന്ന ബാംഗ് കലര്‍ത്തിയ ലസ്സി പക്ഷെ താന്‍ ശരിക്കും ആസ്വദിച്ചു എന്ന് അയാള്‍ പറഞ്ഞു
ലണ്ടന്‍: മധ്യപ്രദേശിലെ ഉജ്ജയിനി സന്ദര്‍ശിക്കുന്നതിനിടയില്‍ ബാംഗ് കലര്‍ത്തിയ ലസ്സി കുടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായ സാം പെപ്പര്‍ എന്ന ഇംഗ്ലീഷ് യൂട്യൂബര്‍ ഇപ്പോള്‍ ഇന്ത്യാ വിരുദ്ധ വീഡിയോകളുമായാണ് ഓണ്‍ലൈനിലെത്തുന്നത്. ചെറിയ രീതിയില്‍ ലഹരി പകരുന്ന ബാംഗ് കലര്‍ത്തിയ ലസ്സി പക്ഷെ താന്‍ ശരിക്കും ആസ്വദിച്ചു എന്ന് അയാള്‍ പറഞ്ഞു. അധികം താമസിയാതെ പൊള്ളുന്ന പനിയുമായി ആശുപത്രിയിലുമായി. ഇതെല്ലാം ഇയാള്‍ ക്യാമറയില്‍ പകര്‍ത്താന്‍ മറന്നില്ല എന്നത് പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്.
താന്‍ ആദ്യം ഒരു ഡോക്ടറെ സന്ദര്‍ശിച്ചു എന്നും, ആ ഡോക്ടര്‍ കുറിച്ചു തന്ന മരുന്ന തന്റെ ശരീരത്തിലെ ബാക്ടീരിയകളെ ഉണര്‍ത്തിയതിന്റെഫലമായി അതിസാരം ഉണ്ടായെന്നും ഇയാള്‍ പറയുന്നു. പിന്നീട് ആന്റിബയോട്ടിക്കുകള്‍ കൊടുത്തപ്പോള്‍ രക്തസ്രാവമായി എന്നും ഇയാള്‍ പറയുന്നു. ഐ വി തുറന്നിട്ടതിന് ഡോക്ടറുമായി കലഹിച്ച ഇയാള്‍ പറയുന്നത് സുരക്ഷിതമായ ചികിത്സ തനിക്ക് ലഭിക്കുന്നില്ല എന്നാണ്. ലസ്സിയില്‍ വെറും കൈയ്യോടെ മസാല കലക്കിയ കച്ചവടക്കാരനെ താന്‍ വിശ്വസിച്ചു എന്നാണ് സാം പറയുന്നത്. കൈയ്യുറ പോലും ഉപയോഗിക്കാതെ നഗ്‌നകരങ്ങള്‍ കൊണ്ട് മസാല വാരിയിട അയാള്‍ പുണ്യാളനാണോ എന്ന് പോലും തോന്നിപ്പോയി എന്നും അയാള്‍ പറയുന്നു.
ഉപയോഗിച്ച് കമഴ്ത്തിവെച്ച കപ്പുകളില്‍ വീണ്ടും ബാംഗ് ലസ്സി തയ്യാറാക്കുന്ന കച്ചവടക്കാരനെയും സാം വീഡിയോയില്‍ കാണിക്കുന്നുണ്ട്. ബാംഗ് അല്ല പ്രശ്നമുണ്ടാക്കിയതെന്നും, ലസ്സിയാണ് പ്രതി എന്നുമാണ് സാം പറയുന്നത്. കച്ചവടക്കാരന്റെ നഖത്തിനിടയില്‍ മുഴുവന്‍ ചെളി കയറി കറുത്ത നിറമായിരുന്നു എന്നും, നിലത്തിരുന്ന അയാള്‍ എഴുന്നേറ്റ് ദേഹം മുഴുവന്‍ ചൊറിയുന്നുണ്ടായിരുന്നു എന്നും സാം പറയുന്നു. പാസ്ചുറൈസ് ചെയ്യാത്ത തൈരും, വീണ്ടും വീണ്ടും ഉപയോഗിക്കുന്ന കപ്പുകളുമാണ് അവിടെ എന്നും സാം പറയുന്നു.
ഇന്ത്യയില്‍ ചെയ്യാവുന്നതില്‍ വെച്ച് ഏറ്റവും അപകടകരമായ കാര്യമാണ് താന്‍ ചെയ്തതെന്ന് ഇയാള്‍ പറയുന്നു. കഴിഞ്ഞ 17 വര്‍ഷക്കാലമായി ആ കച്ചവടക്കാരന്‍ സമാനമായ രീതിയില്‍ തെരുവില്‍ ബാംഗ് ലസ്സി വില്‍ക്കുകയാണെനും സാം പറയുന്നു. ഒരു സന്യാസി സദൃശ്യനായ മനുഷ്യനായിരുന്നു അയാള്‍. അതുകൊണ്ടാണ് അയാളില്‍ സംശയം തോന്നാതിരുന്നതെന്നും സാം പറയുന്നുണ്ട്. ഇന്ത്യന്‍ ആശുപത്രികളിലെ ചികിത്സ സുരക്ഷിതമല്ലെന്ന് പറഞ്ഞ ഇയാള്‍ പിന്നീട് ബാങ്കോക്കിലേക്ക് പോയി രക്ത പരിശോധന നടത്തുകയും ചികിത്സ തുടരുകയാണെന്നും പറയുന്നു.