- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- CYBER SPACE
'ആദ്യം രാഹുല്‍ ഗാന്ധിയെ കണ്ടതിന് മെസിയോട് പിണങ്ങി മോദി നാടുവിട്ടു; ഫുട്‌ബോള്‍ സ്നേഹികള്‍ മോദിയോട് പൊറുക്കില്ല'; പരിഹാസവുമായി സന്ദീപ് വാര്യര്; ഇത്രയ്ക്കും തരം താഴരുത് സന്ദീപ് എന്ന് കമന്റുകള്‍
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി - ലയണല്‍ മെസി കൂടിക്കാഴ്ച മുടങ്ങിയതിന് പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്. ഈ നാട്ടിലെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന, മെസിയെ സ്‌നേഹിക്കുന്നവര്‍ മോദിയോട് പൊറുക്കില്ലെന്ന് സന്ദീപ് വാര്യര്‍ പറയുന്നു. തന്നെ കാണുന്നതിനു മുന്നേ രാഹുല്‍ ഗാന്ധിയെ കണ്ടതിന് മെസിയോട് പിണങ്ങി നിശ്ചയിച്ച കൂടിക്കാഴ്ച നടത്താതെ നരേന്ദ്ര മോദി നാടുവിട്ടു. ഈ നാടിന്റെ പ്രധാനമന്ത്രിയാണ് മെസിയെ പോലെ ലോക ജനത ആരാധിക്കുന്ന ഒരു ഫുട്‌ബോളറെ അവഹേളിച്ചിരിക്കുന്നതെന്നും സന്ദീപ് പറയുന്നു.
ഡല്‍ഹിയിലെ കനത്ത പുകമഞ്ഞ് കാരണം ലയണല്‍ മെസ്സിയുടെ യാത്ര വൈകിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ മുംബൈയില്‍ നിന്നും തലസ്ഥാനത്ത് എത്തേണ്ടിയിരുന്ന മെസ്സിയും സംഘവും മൂന്ന് മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. ഇതോടെയാണ് കൂടിക്കാഴ്ച റദ്ദാക്കിയത്.
ന്യൂഡല്‍ഹിയില്‍ വച്ച് 21 മിനിറ്റ് നേരം ഇരുവരും തമ്മില്‍ കാണാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍, മെസ്സി തന്റെ 'ഗോട്ട് ഇന്ത്യ ടൂര്‍ 2025'ന്റെ ഭാഗമായി മുംബൈയില്‍ ആയിരിക്കേതന്നെ കൂടിക്കാഴ്ച റദ്ദാക്കിയെന്ന അറിയിപ്പ് ലഭിക്കുകയായിരുന്നു. മോദിക്ക് മുന്‍ നിശ്ചയിച്ച ഒമാന്‍, ജോര്‍ദാന്‍, എത്യോപ്യ യാത്രകളുള്ളതിനാലാണ് മെസ്സിയുമായുള്ള കൂടിക്കാഴ്ച ഒഴിവക്കേണ്ടിവന്നത്. ഈ രാജ്യങ്ങളിലേക്ക് പോകുന്നകാര്യം മോദി ട്വിറ്ററില്‍ അറിയിച്ചിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന് വിമര്‍ശനം
മോദിക്ക് മെസ്സിയേക്കാള്‍ വലുത് മറ്റ് രാജ്യങ്ങളുമായുള്ള നയതന്ത്രജ്ഞതയാണ് 'അതാണ് ഉത്തരവാദിത്വമുള്ള ഭരണാധികാരികള്‍ ചെയ്യുന്നത്
ഒരു പണിയുമില്ലാതെ , എത്തക്കാപ്പം തിന്ന് വെങ്കായം , കല്ലുപ്പും കളിച്ച് , കടലിലും ചാടി , ....... പട്ടായയില്‍ പോകുന്നവര്‍ക്ക് ഇതിനൊക്കെ സമയം കിട്ടും . സ്വഭാവികം ??????
ചില തൊഴില്‍ ഉറപ്പ് പെണ്ണുങ്ങളുടെ സ്വഭാവം ഉന്നെ വിട്ട് പോകാതെ
എന്നു കസേര കിട്ടാത്തോണ്ട് സുഡാപ്പികളുടെ കാല് നക്കാന്‍ പോയ വാരി ഏറു
ഇത്രയ്ക്കും തരം താഴരുത് സന്ദീപ്
എന്തൊരു തോല്‍വിയാടോ താന്‍, ??????.
ഇത്രയും കാലം ബിജെപിക്കുവേണ്ടി ശക്തമായി സംസാരിച്ചിരുന്നപ്പോള്‍, എന്നെപ്പോലുള്ള സാധാരണന ആള്‍ക്കാരിലേക്ക് സുരേന്ദ്രനുപോലും ഉണ്ടാക്കാന്‍ പറ്റാത്ത വൈബ് ഉണ്ടാക്കിയിരുന്ന ആള് ഇപ്പൊള്‍ ഇത്തരത്തില്‍ രാഷ്ട്രീയ വാട്‌സ്ആപ് പ്രചരണത്തിന്റെ അത്രയും പോലും ആധികാരികത ഇല്ലാത്ത വാര്‍ത്ത പ്രചരിപ്പിക്കേണ്ട അവസ്ഥ വന്നല്ലോ കഷ്ടം തന്നെയാണപ്പാ ??????
പണ്ടൊരു തെണ്ടി സ്റ്റേജില്‍ സീറ്റ് കിട്ടിയില്ല എന്ന് പറഞ്ഞു പിണങ്ങി പോയിരുന്നു.അതുപോലെ ആയിരിക്കും. ല്ലേ..
അത് കൊണ്ട് മാത്രമല്ല മെസ്സിയുടെ കൂടെ വന്ന ട്രാന്‍സ്ലേറ്റര്‍ പെണ്ണാണെങ്കില്‍ അറിയാതെ രാഹുല്‍ ഗാന്ധി യെ prime minister ന്നും കൂടി പറഞ്ഞ് പോയി . മതീലെ മോദിക്കും മിത്രങ്ങള്‍ക്കും കുരു പൊട്ടാന്‍ ??
പുടിന്‍ വന്നപ്പോള്‍ വിളിച്ചില്ല എന്ന പരിഭവം മാറ്റാന്‍ ഒരു അവസരം കൊടുത്തപ്പോള്‍ അതിലും പ്രശ്‌നം..
എന്തെങ്കിലും വിഷയം ഉണ്ടോ തനിക്ക് വട്ട് അഭിനയിക്കുക ആണോ അതോ വട്ടാണോ??? ????????
Messi is a great football player, He's not a president of Argentina,Modi is the prime minister of the largest democratic country in the world, He might have strategic meetings with other world leaders..
I have an ideologically different attitude.but don't compare the Indian Prime minister and Messi ..
If messi needs to meet the Prime minister of India, take his own appointment as per his convenience.
As a person we are not expecting this type of post ( personal opinion )
എടൊ നാറി നാണം കെട്ടവന്റെ ആസനത്തില്‍ ആല് മുളച്ചാല്‍ അതും ഒരു തണല്‍ എന്ന പോലെ ആണല്ലോ തന്റെ കാര്യം ദിവസവും ഒരു തവണ മോദിയെയും അമിത്ഷാ യെയും പിണറായി വിജയനെയും കുറ്റം പറയാന്‍ തനിക്കു എത്ര കൂലി ആണ് കിട്ടുന്നത്
വാര്യര്‍
ഇവന്‍ നന്നാവൂല്ലാ ????
വിവരം കെട്ടവനെ സന്ദീപേ മോദിക്ക് മെസ്സിപ്പോലെയുള്ളവരുടെ കൂടെ വാലാട്ടി നടക്കാനൊള്ള ആളല്ല ലോകം മൊത്തം ആരാദ്ധ്യനായ ഒരു മഹാപുരുഷനാണ് അദ്ദേഹത്തിന് പല മഹത്വമായ കാര്യങ്ങള്‍ വേറെ ചെയ്യാനുണ്ട്
മെസ്സി ഇന്ത്യയിലെ ഏറ്റവും വലിയ കോമെഡിയനെ കാണാന്‍ ആണ് പാപ്പുവിന്റെ അടുത്ത് പോയത് ??
എടോ തനിക്കു നാണമില്ലേ
മെസ്സി ഇന്ത്യയില്‍ കാല് കുത്തില്ലാ എന്ന് പറഞ്ഞു നടന്ന ഒരു ബഡായി ബാംഗ്ലാവിന്റെ മുതലാളി ഇവിടെയും ഉണ്ട്
കണ്ടന്റ് ഇല്ല എങ്കിലും ഇരുട്ടുന്നതിനുമുന്‍പ് വാര്യര് പോസ്റ്റ് ഇടും. ഇല്ലങ്കില്‍ ഉറക്കം കിട്ടില്ല പാവം കസേര കുട്ടന് ??
കുറെ നാള്‍ മോദിജിയുടെ പ്രസ്ഥാനത്തെ സ്‌നേഹിച്ചും പ്രവര്‍ത്തിച്ചു നടന്ന ആളല്ലേ..
പാര്‍ട്ടി മാറിയെന്നു കരുതി അദ്ദേഹത്തെ തരം താഴ്ത്തി സംസാരിക്കണ്ട ആവശ്യം ഇല്ല വാര്യരെ.. അദ്ദേഹം നമ്മുടെ പ്രധാനമന്ത്രി ആണെല്ലോ.. ഗുരുത്വം ഇല്ലാത്തതു കൊണ്ടാണ് ഇതുവരെ എങ്ങും സ്ഥാനം ഇല്ലാതെ അലയുന്നത്...
താന്‍ ആരെ ബോധ്യപ്പെടുത്താന്‍ ആണ് ഇങ്ങനെയൊക്കെ കുരക്കുന്നുന്നത് അടുത്ത നിയമ സഭയില്‍ ഒരു സീറ്റ് ന് വേണ്ടി ആണെങ്കില്‍ അതെന്തായാലും കിട്ടും.... അത്ര ഗതികേടിലായി ഇപ്പൊ കോണ്‍ഗ്രസ്.... അതില്‍ ഇങ്ങനെ വിഷമിക്കണ്ട...ചെലപ്പോ ജയിക്കാനും പറ്റും ബിജെപി യില്‍ അതത്ര എളുപ്പം അല്ല.... എന്നാലും അന്ന് ചാനല്‍ ല്‍ ഇരുന്ന് പപ്പു പപ്പു എന്നൊക്കെ വിളിച്ചിട്ട് ഇപ്പൊ അപ്പ അപ്പ എന്നൊക്കെ വിളിക്കേണ്ടി വന്നല്ലോ എന്റെ ഈശ്വര
നരേന്ദ്രമോദി കാണുന്നതിനു മുമ്പ് വിളിക്കാതെ കേറി ചെന്ന് ഫോട്ടോയെടുത്ത് പപ്പു മോന്‍ ??????
നിങ്ങള്‍ കോണ്‍ഗ്രസിലേക്ക് BJP യില്‍ നിന്ന് നുഴഞ്ഞു കയറിയ സംഘിയാണെന്നു കോണ്‍ഗ്രസുകാര്‍ക്ക് ഇപ്പോഴും മനസിലായിട്ടില്ല. കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുത്ത സംസ്ഥാനങ്ങളില്‍ എല്ലാം BJP ഇത് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഉന്നത സമിതിയില്‍ കയറി പറ്റുക. സ്ട്രാറ്റജി പഠിക്കുക. തകര്‍ക്കുക
നീ BJP വിട്ടത് എന്തായാലും നന്നായി..ഇല്ലെങ്കില്‍ ഇതേ സമയം നീ ഇടുന്ന ഇതുപോലത്തെ ഊള പോസ്റ്റിന് ഞാന്‍ ആരോടെങ്കിലും ന്യായീകരിക്കേണ്ടി വന്നേനെ..
എങ്കിലും നീ ഈ ഒരു content, ഇത് എങ്ങനെ ചിന്തിച്ചെടുത്തു ??.
കൃമികടി ഉള്ളതുപോലെ ഇങ്ങനെ അടുത്തെന്തിടാം - അടുത്തെന്തിടാം എന്ന് ആലോചിച്ച് പപ്പുവിന്റെ അതേ level ആയി മാറും മിക്കവാറും.
പാണക്കാട് സന്ദീപ് തങ്ങളേ......
മോദിക്ക് മെസ്സിയും താനുമൊക്കെ ഒരേ കണക്കാണ്
അങ്ങകലെ ലോക നേതാക്കള്‍ മോദിയെ കാണാന്‍ ക്യൂ നില്‍ക്കുകയാണ്
അതിനിടക്ക് തന്റെയൊരു മെസ്സി
എന്നിങ്ങനെ പോകുന്നു കമന്റുകള്‍......
മെസിയുടെ യാത്ര വൈകി
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ മൂന്ന് ദിവസത്തെ ഗോട്ട് ടൂറിന്റെ അവസാന പാദത്തിന് ദേശീയ തലസ്ഥാനത്ത് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഡല്‍ഹിയിലെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള മെസിയുടെ വിമാനം തിങ്കളാഴ്ച ഒരു മണിക്കൂറോളം വൈകി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ കനത്ത മൂടല്‍മഞ്ഞ് കാഴ്ചാ പരിധി കുറച്ചതിനെത്തുടര്‍ന്ന് വിമാന സര്‍വീസുകളെ സാരമായി ബാധിച്ചു. വിമാനത്താവള വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, 61 വിമാനങ്ങള്‍ റദ്ദാക്കുകയും അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.
അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ മെസ്സിയെ കാണാന്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ആരാധകരുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി കാണികള്‍ സീറ്റുകളില്‍ ഇരുന്നപ്പോള്‍, ഗൗതം ഗംഭീര്‍ സ്റ്റാന്‍ഡിന് മുന്നിലെ സ്‌ക്രീനില്‍ ഒരു സന്ദേശം തെളിഞ്ഞു: 'മോശം കാലാവസ്ഥ കാരണം മെസ്സിയുടെ വിമാനം വൈകി. പരിപാടി ഷെഡ്യൂള്‍ ചെയ്തതിലും 40 മിനിറ്റ് വൈകി ആരംഭിക്കും' എന്നാണ് അറിയിപ്പ് വന്നത്.
ഇതോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയും നടക്കാതെ പോയത്. ജോര്‍ദാന്‍, എത്യോപ്യ, ഒമാന്‍ എന്നീ മൂന്ന് രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനായി യാത്ര തിരിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയുമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാഗരിക ബന്ധങ്ങളും വിപുലമായ സമകാലിക ഉഭയകക്ഷി ബന്ധങ്ങളും പങ്കുവെക്കുന്ന രാജ്യങ്ങളാണിത്.




