- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- CYBER SPACE
തന്ത്രി കണ്ഠരര് രാജീവരെ മുപ്പതുവര്‍ഷത്തിലേറെയായി അറിയാം; അയ്യപ്പന് ദോഷകരമാകുന്ന ഒന്നും അദ്ദേഹം ചെയ്യില്ല; ശബരിമല സ്വര്‍ണക്കൊള്ള കേസിന്റെ പോക്കില്‍ സംശയം പ്രകടിപ്പിച്ച് ആര്‍.ശ്രീലേഖയുടെ പോസ്റ്റ്; ചര്‍ച്ചയായതോടെ പിന്‍വലിച്ചു
തന്ത്രി കണ്ടരര് രാജീവരെ പിന്തുണച്ച് ആര്‍.ശ്രീലേഖയുടെ പോസ്റ്റ്
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ പിന്തുണച്ച് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയും ശാസ്തമംഗലം കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ രംഗത്തെത്തിയത് വിവാദമായി. സംഭവത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നതോടെ, തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് അവര്‍ പിന്‍വലിക്കുകയും ചെയ്തു.
കണ്ഠരര് രാജീവരുമായി മുപ്പത് വര്‍ഷത്തിലേറെയായി തനിക്ക് പരിചയമുണ്ടെന്നും അറിഞ്ഞുകൊണ്ട് അയ്യപ്പന് ദോഷകരമാകുന്ന ഒന്നും അദ്ദേഹം ചെയ്യില്ലെന്നും ശ്രീലേഖ തന്റെ പോസ്റ്റില്‍ കുറിച്ചു. കേസിന്റെ പോക്കില്‍ സംശയം പ്രകടിപ്പിച്ചുകൊണ്ടുള്ളതായിരുന്നു അവരുടെ കുറിപ്പ്. അന്വേഷണം ആരംഭിച്ച് നാളുകളായിട്ടും ഭഗവാന്റെ സ്വര്‍ണ്ണം എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സ്വര്‍ണ്ണം പിടിച്ചെടുക്കാതെ 'ആചാരലംഘനം' നടത്തിയെന്ന് പറഞ്ഞുള്ള ഈ അറസ്റ്റ് ആര്‍ക്കുവേണ്ടിയാണെന്നും പോസ്റ്റില്‍ ചോദ്യമുയര്‍ത്തിയിരുന്നു.
ആര്‍. ശ്രീലേഖയുടെ പ്രസ്താവന ചര്‍ച്ചയായതിന് പിന്നാലെ അവര്‍ പോസ്റ്റ് നീക്കം ചെയ്തു. അതേസമയം, കേസിന്റെ കാര്യത്തില്‍ നിയമം അതിന്റെ വഴിക്ക് പോകണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചു. മന്ത്രിയായാലും തന്ത്രിയായാലും കുറ്റവാളികള്‍ പിടിക്കപ്പെടണം എന്നായിരുന്നു കുമ്മനത്തിന്റെ നിലപാട്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഈ സംഭവവികാസങ്ങള്‍.




