- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരേലും ഈ തരം അനുഭവങ്ങള്‍ തുറന്നു പറഞ്ഞാല് അവര്‍ക്ക് അഭിസാരിക എന്ന പട്ടം ചാര്‍ത്തി കിട്ടും; തുറന്നു പറഞ്ഞത് കൊണ്ട് സരിത 2.O പട്ടം ചാര്‍ത്തി കിട്ടിയെന്ന് മനസ്സിലാക്കുന്നു; റിനി ആന്‍ ജോര്‍ജിന് പിന്തുണയുമായി സരിത എസ് നായര്‍
റിനി ആന്‍ ജോര്‍ജിന് പിന്തുണയുമായി സരിത എസ് നായര്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയില്‍ നിന്ന് ദുരനുഭവം നേരിട്ടതായി ആരോപണം ഉന്നയിച്ച യുവനടി റിനി ആന്‍ ജോര്‍ജിന് പിന്തുണയുമായി സരിത എസ് നായര്‍. ഇത്തരം അനുഭവങ്ങള്‍ തുറന്നുപറയുന്നവര്‍ക്ക് 'അഭിസാരിക' എന്ന പട്ടം ചാര്‍ത്തി നല്‍കുകയാണ് പതിവെന്ന് സരിത തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. താനും ഇത്തരം ആരോപണങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും, തുറന്നുപറഞ്ഞതിന്റെ പേരില്‍ 'സരിത 2.0' എന്ന വിശേഷണം ചാര്‍ത്തി കിട്ടിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'പറയുന്നവര്‍ പറയട്ടെ.. നേരിടുക.. പോരാടുക,' എന്നാഹ്വാനം ചെയ്യുന്ന സരിത, ഒരു മാധ്യമപ്രവര്‍ത്തകയ്ക്ക് ഇതൊന്നും പറഞ്ഞു തരേണ്ട കാര്യമില്ലെന്നും എന്നും റിനിക്കൊപ്പമുണ്ടാകുമെന്നും ഉറപ്പുനല്‍കി.
സോഷ്യല്‍ മീഡിയയില്‍ റിനി ആന്‍ ജോര്‍ജിന് നേരെ വ്യാപകമായ സൈബര്‍ ആക്രമണം തുടരുകയാണ്. പങ്കുവെച്ച ചിത്രങ്ങള്‍ കേന്ദ്രീകരിച്ച് റിനിക്കെതിരെ പോസ്റ്റുകളും കമന്റുകളും നിറയുകയായിരുന്നു. റിനിയെ സിപിഎം ഇറക്കിയതാണെന്ന് കോണ്‍ഗ്രസ് അനുഭാവികളും, കോണ്‍ഗ്രസിന്റെയും വി.ഡി. സതീശന്റെയും പെറ്റാണെന്ന് ഇടതുപക്ഷ അനുഭാവികളും ആരോപണമുന്നയിച്ചു. ഇരുപക്ഷത്തുമുള്ള നേതാക്കള്‍ക്കൊപ്പമുള്ള റിനിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഇരുവിഭാഗവും ആക്രമണം കടുപ്പിച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
WHO CARES ...ആരോടാണ് പരാതി പറയേണ്ടത്?? ഈ വ്യക്തിയെക്കാള്‍ ഈ ബിസിനസ് കൊണ്ടുനടക്കുന്ന..അല്ലേല്‍ നടന്ന ..ചിലന്തി വല നെയ്തു ഇരയെ കൂട്ടിലാക്കുന്ന...അല്ലേല്‍ മറ്റൊരു ചെന്നായക്ക് ഇട്ടു കൊടുക്കുന്ന മുതിര്‍ന്ന നേതാക്കളോട് Who Cares ഇതൊക്കെ താണ്ടി വന്നു ...നേരറിയാന്‍ സിബിഐ വന്നു...എന്നിട്ട് ...ശേഷം ഒരു കഥയാണ്.. ..അതു പിന്നെ പറയാം.
ആരേലും അവരുടെ ഈ തരം അനുഭവങ്ങള്‍ തുറന്നു പറഞ്ഞാല് അവര്‍ക്ക് അഭിസാരിക എന്ന പട്ടം ചാര്‍ത്തി കിട്ടും..ഞാന്‍ 12 വര്‍ഷമായി കേള്‍ക്കുന്ന ...ഫേസ് ചെയ്യുന്ന ഒരു വാക്ക് ആണ് അതു..ഇത് ചാര്‍ത്തി തന്നവര്‍ എങ്ങനെ ഒക്കെ ശ്രമിച്ചിട്ടും ഞാന്‍ ജീവിക്കുന്നത് ഈ പറഞ്ഞ അഭിസാരിക ആയി അല്ല...മരിക്കുന്നതും ഇപ്പൊള്‍ എങ്ങനെ അങ്ങനെ തന്നെ ആയിരിക്കും.
എന്നോട് സംസരിക്കുന്നവര്‍ക്ക് എന്നെ നന്നായി അറിയാം എന്റെ ജീവിതം എന്താണെന്ന്..ഈ ചികിത്സക്കിടയിലും ആര് എന്ത് പറഞ്ഞാലും അവസാനം സരിത എന്ന പേരുകാരിയെ വലിച്ചിട്ട് കൊല്ലുന്നത് ആണ് തന്ത്രം...കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് കാണുന്നു .അതുകൊണ്ട് പറഞ്ഞു പോയി എന്നെ ഉള്ളൂ...തുറന്നു പറഞ്ഞത് കൊണ്ട് സരിത 2.O പട്ടം ചാര്‍ത്തി കിട്ടിയിട്ടുണ്ടെന്നു മനസ്സിലാക്കുന്നു.. പറയുന്നവര്‍ പറയട്ടെ..നേരിടുക..പോരാടുക ഒരു മാധ്യമ പ്രവര്‍ത്തകയ്ക്ക് ഇതൊന്നും ആരും പറഞ്ഞു തരേണ്ട കാര്യമില്ല എന്ന് അറിയാം.എന്നും ഒപ്പം...