- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആപ്പിള്‍ വില്‍ക്കുന്ന ബെല്‍ക്കിന്‍ ബൂസ്റ്റ്ചാര്‍ജ്ജ് പ്രോ മാഗ്‌നറ്റിക് പവര്‍ബാങ്ക് കാന്‍സര്‍ ഉണ്ടാക്കുന്നത്; കാലിഫോര്‍ണിയയില്‍ ക്യാന്‍സര്‍ സാധ്യത പരസ്യമാക്കണമെന്ന് നിയമം; ജന്മ വൈകല്യങ്ങള്‍ക്കും കാരണമായേക്കും
ലണ്ടന്‍: ആഗോള ഭീമനായ ആപ്പിള്‍ കമ്പനി വിപണിയില്‍ ഇറക്കിയിരിക്കുന്ന പവര്‍ബാങ്ക് ക്യാന്‍സറിനും ജനിതക വൈകല്യങ്ങള്‍ക്കും കാരണമാകുമെന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ പുറത്തിറക്കിയ ബെല്‍ക്കിന്‍ ബൂസ്റ്റ്ചാര്‍ജ്ജ് പ്രോ മാഗ്‌നറ്റിക് പവര്‍ബാങ്കിന് എതിരെയാണ് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് പുറത്ത്് വന്നിരിക്കുന്നത്.
ഈ രോഗങ്ങള്‍ക്ക്് കാരണം ആയേക്കാവുന്ന രാസവസ്തുക്കള്‍ ഈ ഉപകരണത്തില്‍ അടങ്ങിയിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. നൂറ് ഡോളര്‍ വില വരുന്നതാണ് ഈ പവര്‍ബാങ്ക്. കാലിഫോര്‍ണിയയിലെ നിയമം അനുസരിച്ച് രോഗസാധ്യത പരസ്യമാക്കണം.ഈ പശ്ചാത്തലത്തില്‍ ആപ്പിളിന്റെ അക്സസറി പേജിന്റെ ഏറ്റവും ചുവട്ടിലായി ഇക്കാര്യം അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ വയര്‍ലെസ് ചാര്‍ജ്ജറില്‍ ബിസ്ഫെനോള്‍-എ അടക്കമുള്ള രാസവസ്തുക്കള്‍ ഈ ഉപകരണത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട് എന്നാണ് ആ്പ്പിളിന് രേഖപ്പെടുത്തേണ്ടി വന്നത്.
പ്ലാസ്റ്റിക്കില്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ക്ക് ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണിത്. ശരീരത്തിലെ ഹോര്‍മോണുകളുടെ വളര്‍ച്ചയേയും പ്രത്യുത്പ്പാദന ശേഷിയേയും ലൈംഗിക ശേഷിയേയും എല്ലാ ദോഷകരമായി ബാധിക്കുന്ന രാസവസ്തുവാണിത്. കാലിഫോര്‍ണിയയില്‍ 1986 ല്‍ നിലവില്‍ വന്ന നിയമം അനുസരിച്ച് ഏതെങ്കിലും ഉത്പ്പന്നത്തിന്റെ നിര്‍മ്മാണ പ്രക്രിയയില്‍ ബിസ്ഫെനോള്‍-എ ഉപയോഗിക്കുകയാണെങ്കില്‍ അക്കാര്യവും അതിന്റെ ഭവിഷ്യത്തും ഉപഭോക്താക്കളെ അറിയിച്ചിരിക്കണം.
ഈ വാര്‍ത്ത പുറത്ത് വന്നതോടെ വലിയ വില കൊടുത്ത് ഈ പവര്‍ബാങ്ക് വാങ്ങിയ ഉപഭോക്താക്കള്‍ പലരും ഉത്ക്കണ്ഠയിലാണ്. വാട്ടര്‍ബോട്ടിലുകളും മേശവിരിപ്പുകളും ബാഗുകളും എല്ലാം നിര്‍മ്മിക്കുന്നതില്‍ വിവിധ രാജ്യങ്ങളില്‍ ബിസ്ഫെനോള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. അമേരിക്കയില്‍ ഈ നിയമത്തിന് വലിയ താതില്‍ പ്രാബല്യം ഉണ്ടെങ്കിലും പല യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ബിസ്ഫനോളിന്റെ ഉപയോഗത്തിന് കര്‍ശന നിയന്ത്രണങ്ങളില്ല എന്നതാണ് വസ്തുത.
കുട്ടികളുടെ ഭക്ഷ്യ വസ്തുക്കള്‍ പാക്ക് ചെയ്യുന്ന കവറുകളുടെ നിര്‍മ്മാണത്തില്‍ മാത്രമാണ് ഈ രാസവസ്തുവിന് നിലവില്‍ വിലക്കുള്ളത്. 2018 മുതല്‍ ബിസ്ഫനോളിന്റെ അപകട സാധ്യതകളെ കുറിച്ച് ഗവേഷണങ്ങള്‍ നടക്കുകയാണ്. ഇത് ഉപയോഗിച്ച് നിര്‍മ്മിച്ച വസ്തുക്കളില്‍ സ്പര്‍ശിക്കുന്നതിലൂടെ അവ പെട്ടെന്ന് തന്നെ മനുഷ്യ ശരീരത്തിലേക്ക് ആഗീകരണം ചെയ്യപ്പെടുന്നു എന്നാണ് കരുതുന്നത്.
ഐഫോണ്‍ നിര്‍മ്മിക്കുന്ന മൊബൈല്‍ ഫോണുകളുടെ കെയിസുകള്‍ പലതും പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണെന്നതും ഉപഭേക്താക്കളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. കാലിഫോര്‍ണിയയില്‍ ഈ പവര്‍ ബാങ്ക് വാങ്ങിയ പലരും പരാതിപ്പെടുന്നത് മുന്നറിയിപ്പ് നല്‍കിയിരുന്നത് കാണണമെങ്കില്‍ കണ്ണട ഉപയോഗിച്ച് വായിച്ചു നോക്കണം എന്നാണ്. അത്രയും ചെറിയ അക്ഷരത്തിലാണ് ഇവ രേഖപ്പെടുത്തിയിരിക്കുന്നത്.