ന്യൂയോര്‍ക്ക്: 2032 ഡിസംബര്‍ 22 ന് ഭൂമിയില്‍ പതിക്കുന്ന ഛിന്നഗ്രഹം സര്‍വ്വ നാശം വിതയ്ക്കുമെന്ന് ആശങ്ക. ഒരു മുന്‍ ബഹിരാകാശ സഞ്ചാരിയാണ് ഇതിന്റെ പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കാനഡക്കാരനായ ക്രിസ് ഹാഡ്ഫീല്‍ഡാണ് ഛിന്നഗ്രഹം ഭൂമിയില്‍ എത്തുമ്പോള്‍ സംഭവിക്കാന്‍ സാധ്യതയുള്ള ദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്.

2024 വൈ.ആര്‍ 4 എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹം ഭൂമിയിലേക്ക് നേരിട്ട് പതിക്കാന്‍ 2.3 ശതമാനം സാധ്യതയുണ്ടെന്നാണ് നാസയിലെ ശാസ്ത്രജ്ഞന്‍മാരും അറിയിച്ചിരുന്നത്. അമേരിക്കയടിലെ പ്രശസ്തമായ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ വലിപ്പമുള്ളതാണ് ഈ ഛിന്നഗ്രഹമെന്നാണ് വ്യക്തമായിരിക്കുന്നത്. ഇതിന് 500 ആറ്റംബോംബുകളുടെ പ്രഹരശേഷിയാണ് ഉള്ളത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിരോഷിമയില്‍ നടത്തിയ ആറ്റംബോംബ് ആക്രമണവുമായി താരതമ്യം ചെയ്താണ് ഈ കണക്ക് തയ്യാറാക്കിയിരിക്കുന്നത്.

എട്ട് മെഗാടണ്‍ ടി.എന്‍.ടിക്ക് സാധിക്കുന്ന അത്രയും തോതിലുള്ള ഊര്‍ജ്ജമാകും ഇത് പുറന്തള്ളുക. ഹിരോഷിമയില്‍ ഇട്ട അണുബോംബ് ഏകദേശം 15 കിലോ ടണ്‍ മാത്രമായിരുന്നു എന്നാണ് ക്രിസ് ഹാഡ്ഫീല്‍ഡ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഈ ഛിന്നഗ്രഹത്തിന്റെ വരവ് ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടത്. ഇത് അപകടകാരിയാണെന്ന് നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും കണ്ടെത്തിയിരുന്നു.

ഭൂമിയില്‍ നിന്ന് 27 മൈലുകള്‍ അകലെയായിട്ടാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നത്. ഭൂമിയുമായി കൂട്ടിയിടിക്കുകയാണെങ്കില്‍ ഇതിന്റെ ഒരു ഭാഗം മാത്രമായിരിക്കും ഇടിക്കുക എന്നാണ് ക്രിസ്ഹാഡ്ഫീല്‍ഡ് പറയുന്നത്. സ്ഫോടനത്തെ തുടര്‍ന്ന് ഇതിന്റെ

ഭാഗങ്ങള്‍ ഓരോ സെക്കന്‍ഡിലും 10 മൈല്‍ ദുരത്തേക്ക് പതിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു വന്‍ നഗരത്തെ തന്നെ തകര്‍ക്കാനുള്ള മാരകശേഷി ഈ ഛിന്നഗ്രഹത്തിനുണ്ട് അത്ു കൊണ്ടാണ് ഇതിനെ സിറ്റികില്ലര്‍ എന്നും വിളിക്കുന്നത്. 1908 ല്‍ റഷ്യയിലെ സൈബീരിയയില്‍ ഇത്തരം ഒരു ഛിന്നഗ്രഹം പതിച്ചിരുന്നു.

ഇതിന്റെ ആഘാതത്തില്‍ 80 ദശലക്ഷം മരങ്ങള്‍ നശിച്ചതായും 830 ചതുരശ്ര മൈല്‍ പ്രദേശം തകര്‍ന്നതായിട്ടുമാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഇവിടെ മൂന്ന് പേര്‍ മാത്രമാണ് കൊല്ലപ്പെട്ടത്. 2024 വൈ.ആര്‍ 4 ന്റെ ചലനങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ കഴിയുന്ന ജെയിസം വെബ് സ്പേസ് ടെലസ്‌ക്കോപ്പ് ഉപയോഗി്ച്ചാണ് ഗവേഷകര്‍ ഇതിന്റെ സഞ്ചാരപഥം വിലയിരുത്തുന്നത്. ഛിന്നഗ്രഹം പതിക്കാന്‍ സാധ്യതയുള്ള മേഖലകളില്‍ തെക്കന്‍ അമേരിക്ക, അറബിക്കടല്‍ എന്നിവ കൂടാതെ ഇന്ത്യയും ഉള്‍പ്പെടുന്നു.

എന്നാല്‍ ഈ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയില്ലെന്നാണ് ക്രിസ്ഹാഡ്ഫീല്‍ഡ് അഭിപ്രായപ്പെടുന്നത്. ഇതിന്റെ വരവിനെ ഭയക്കേണ്ട കാര്യമില്ലെന്നാണ് മസാച്ചുസെറ്റ്സ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളിയിലെ ഗവേഷകരും പറയുന്നത്.