- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൂംസ്ഡേ വാല്‍നക്ഷത്രത്തിന്റെ തെളിവുകള്‍ അമേരിക്കയില്‍ കണ്ടെത്തി; കാലിഫോര്‍ണിയ, അരിസോണ, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിലെ അവശിഷ്ട സാമ്പിളുകള്‍ വിശകലനം ചെയ്ത ഗവേഷണം പുതുചരിത്രമായി
ഡൂംസ്ഡേ വാല്‍നക്ഷത്രത്തിന്റെ തെളിവുകള്‍ അമേരിക്കയില്‍ കണ്ടെത്തി
കാലിഫോര്‍ണിയ: 12,800 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിസ്മൃതമായ നാഗരികതയെ തുടച്ചുനീക്കിയ ഡൂംസ്ഡേ വാല്‍നക്ഷത്രത്തിന്റെ തെളിവുകള്‍ അമേരിക്കയില്‍ കണ്ടെത്തിയിരിക്കുന്നു. ഒരു കാലത്ത് അഭിവൃദ്ധി പ്രാപിച്ചിരുന്ന ഒരു സംസ്‌ക്കാരത്തെയാണ് ഈ മഹാദുരന്തം തുടച്ചു നീക്കിയത്.
കാലിഫോര്‍ണിയ, അരിസോണ, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിലെ അവശിഷ്ട സാമ്പിളുകള്‍ വിശകലനം ചെയ്ത ഗവേഷകര്‍, ബിസി 10,800 കാലഘട്ടത്തിലെ, തീവ്രമായ സമ്മര്‍ദ്ദത്തില്‍ രൂപഭേദം വരുത്തിയ ഷോക്ക്ഡ് ക്വാര്‍ട്സ് എന്ന ചെറിയ ധാതു തരികള്‍ കണ്ടെത്തിയിരിക്കുകയാണ്. ഉല്‍ക്കാശിലയുടെ ആഘാതം അല്ലെങ്കില്‍ വലിയ തോതിലുള്ള അന്തരീക്ഷ സ്ഫോടനം കാരണം ഉണ്ടാകുന്ന തീവ്രമായ സമ്മര്‍ദ്ദങ്ങള്‍ക്ക് ധാതുക്കള്‍ വിധേയമാകുമ്പോള്‍ ഷോക്ക്ഡ് ക്വാര്‍ട്സ് രൂപം കൊള്ളുന്നു.
ഈ സ്ഥലങ്ങളില്‍ ഈ വസ്തുക്കളുടെ സാന്നിധ്യം സൂചിപ്പിക്കുന്നത് ഒരു വായു സ്ഫോടനമോ കൂട്ടിയിടിയോ ഭൂഖണ്ഡത്തിന്റെ വലിയ ഭാഗങ്ങള്‍ നശിപ്പിച്ചിരിക്കാമെന്നാണ്. ഇത് കാട്ടുതീക്ക് കാരണമാവുകയും കാലാവസ്ഥയെ അസ്ഥിരപ്പെടുത്തുകയും ഇവിടെ ഉണ്ടായിരുന്ന നിരവധി ഹിമയുഗ മൃഗങ്ങളെ തുടച്ചുനീക്കുകയും ചെയ്തു.
നൂറ്റാണ്ടുകളായി വടക്കേ അമേരിക്കയുടെ ഭൂരിഭാഗവും ആധിപത്യം പുലര്‍ത്തിയിരുന്ന സാങ്കേതികമായി പുരോഗമിച്ച വേട്ടക്കാരായ ക്ലോവിസ് ജനതയുടെ അപ്രതീക്ഷിത തിരോധാനവുമായി ഈ സംഭവത്തിന് ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിച്ച് വരികയാണ്. ഇവരുടെ ശിലായുഗ ഉപകരണങ്ങള്‍ രേഖകളില്‍ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായതായി പുരാവസ്തു തെളിവുകള്‍ ലഭിച്ചിട്ടുണ്ട്്.
പ്രശസ്ത എഴുത്തുകാരനായ ഗ്രഹാം ഹാന്‍കോക്ക് ഉള്‍പ്പെടെയുള്ള ഗവേഷകര്‍, ഒരു ഭീമന്‍ ഡൂംസ്ഡേ വാല്‍നക്ഷത്രം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോയി എന്നും സൂര്യപ്രകാശം തടഞ്ഞതായും സമുദ്രപ്രവാഹങ്ങളെ തടസ്സപ്പെടുത്തിയെന്നും വടക്കന്‍ അര്‍ദ്ധഗോളത്തെ പെട്ടെന്ന് ഒരു നൂറ്റാണ്ട് നീണ്ടുനിന്ന തണുപ്പിലേക്ക് തള്ളിവിട്ടു എന്നും വ്യക്തമാക്കിയിരുന്നു.
അതേ സമയം തെക്കുപടിഞ്ഞാറന്‍ യുഎസില്‍ നിന്ന് എടുത്ത ഷോക്കേറ്റഡ് ക്വാര്‍ട്സ്, സിറിയ, കിഴക്കന്‍ യുഎസ്എ, നെതര്‍ലാന്‍ഡ്‌സ്, വെനിസ്വേല എന്നിവിടങ്ങളിലെ നിന്ന് കണ്ടെത്തിയ സാമ്പിളുകളുമായി സാമ്യമുള്ളതായി ഗവേഷകര്‍ കണ്ടെത്തി. ഇവയില്‍ പലതും വളരെ ഉയര്‍ന്ന താപനിലയില്‍, അതായത് 3,123 ഡിഗ്രി ഫാരന്‍ഹീറ്റിന് ് മുകളിലുള്ള താപനിലയില്‍ സമ്പര്‍ക്കം പുലര്‍ത്തുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു.