- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിക്ക് അപ്പുറം മറ്റൊരു ലോകം? അന്യഗ്രഹജീവികള്‍ ഇനി ഒളിച്ചിരിക്കില്ല! 146 പ്രകാശവര്‍ഷം അകലെ നാസ കണ്ടെത്തിയത് 'അപര ഭൂമി'യെ; തണുത്തുറഞ്ഞ ഗ്രഹത്തില്‍ ജീവന്റെ തുടിപ്പോ? ശാസ്ത്രലോകം ഉറ്റുനോക്കുന്ന ആ രഹസ്യം പുറത്ത്!
ഭൂമിക്ക് അപ്പുറം മറ്റൊരു ലോകം?

ശാസ്ത്രത്തിലെ ഉത്തരം കിട്ടാത്ത ഏറ്റവും വലിയ ചോദ്യങ്ങളില്‍ ഒന്നാണ് അന്യഗ്രഹജീവികള്‍ ഉണ്ടെന്ന കാര്യം വാസ്തവമാണോ ആണെങ്കില്‍ അവര്‍ എവിടെയാണ് ഒളിച്ചിരിക്കുന്നത്. എന്നാല്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ഇതിന് ഉത്തരവുമായി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഭൂമിയോട് വളരെ സാമ്യമുള്ള' 146 പ്രകാശവര്‍ഷം അകലെയുള്ള ഒരു എക്സോപ്ലാനറ്റ് നാസ കണ്ടെത്തിയിരിക്കുകയാണ്. എച്ച്.ഡി 137010 ബി എന്ന് വിളിക്കപ്പെടുന്ന ഈ ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ദ്രാവക ജലവും ജീവന്റെ നിലനില്‍പ്പിന് അനുയോജ്യമായ അന്തരീക്ഷവും ഉണ്ടാകാം എന്നാണ് കണക്കാക്കപ്പെടുന്നത്.
എന്നാലും ഈ ഗ്രഹത്തില്‍ താമസിക്കുന്ന ഏതൊരു അന്യഗ്രഹജീവിയും തണുത്ത കാലാവസ്ഥയുമായി നന്നായി പൊരുത്തപ്പെടേണ്ടതുണ്ട്. എച്ച്.ഡി 137010 ബി നമ്മുടെ സൂര്യനെപ്പോലെയുള്ള ഒരു നക്ഷത്ര ഇനം ആണെങ്കിലും ഇത് തണുത്തതും മങ്ങിയതുമാണ് എന്നാണ് നാസ വിശദീകരിക്കുന്നത്. കെപ്ലര്‍ ബഹിരാകാശ ദൂരദര്‍ശിനി ശേഖരിച്ച ഡാറ്റ ഉപയോഗിച്ചാണ് നാസയിലെ ശാസ്ത്രജ്ഞര്‍ ഈ പാറക്കെട്ടുകളുള്ള എക്സോപ്ലാനറ്റ് കണ്ടെത്തിയത്. കെപ്ലറിന്റെ രണ്ടാമത്തെ ദൗത്യമായ കെ2 വേളയിലാണ് ഇത് കണ്ടെത്തിയത്.
ഈ ഗ്രഹത്തിന് അതിന്റെ സൂര്യനെ ചുറ്റി വരാന്‍ 10 മണിക്കൂര്‍ വേണ്ടിവരും. നമ്മുടേതിനേക്കാള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുതലുള്ള ഒരു അന്തരീക്ഷം ഇതിന് ആവശ്യമായി വരും എന്നാണ് നാസാ ദൗത്യ സംഘം വിശദീകരിക്കുന്നത്. ഈ ഗ്രഹം പൂര്‍ണ്ണമായും വാസയോഗ്യമായ മേഖലയ്ക്ക് അപ്പുറത്തേക്ക് എത്താനുള്ള സാധ്യത ഏകദേശം 50-50 ആണ്' എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഗ്രഹം വാസയോഗ്യമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കുന്നതിന്, ഗവേഷകര്‍ ഇപ്പോള്‍ തുടര്‍ നിരീക്ഷണങ്ങള്‍ നടത്തും. എന്നാല്‍ ഇത് 'ബുദ്ധിമുട്ടുള്ള' കാര്യമാണെന്നാണ് അവര്‍ സമ്മതിക്കുന്നത്.
ഈ ഗ്രഹത്തെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കാന്‍ അടുത്ത തലമുറ ദൂരദര്‍ശിനി തന്നെ ആവശ്യമായി വരുമെന്നാണ് നാസ വിശദീകരിക്കുന്നത്. 2017 ഫെബ്രുവരിയില്‍ ജ്യോതിശാസ്ത്രജ്ഞര്‍ 39 പ്രകാശവര്‍ഷം അകലെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്ന ഗ്രഹങ്ങളുള്ള ഒരു നക്ഷത്രവ്യവസ്ഥയെ കണ്ടെത്തിയതായി പ്രഖ്യാപിച്ചു. 'ട്രാപ്പിസ്റ്റ്-1' എന്ന കുള്ളന്‍ നക്ഷത്രത്തെ ചുറ്റുന്ന ഭൂമിയുടേതുപോലുള്ള ഏഴ് ഗ്രഹങ്ങളെ കണ്ടെത്തി, അവയിലെല്ലാം ജീവന്റെ പ്രധാന ഘടകങ്ങളിലൊന്നായ ജലം ഉണ്ടാകാം.
ഇതിലെ മൂന്ന് ഗ്രഹങ്ങള്‍ക്ക് വളരെ നല്ല സാഹചര്യങ്ങളുണ്ട്. അവയില്‍ ജീവന്‍ ഇതിനകം പരിണമിച്ചിട്ടുണ്ടാകാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഒരു ദശാബ്ദത്തിനുള്ളില്‍ ഏതെങ്കിലും ഗ്രഹങ്ങളില്‍ ജീവന്‍ ഉണ്ടോ ഇല്ലയോ എന്ന് തങ്ങള്‍ക്ക് അറിയാന്‍ കഴിയുമെന്ന്് ഗവേഷകര്‍ അവകാശപ്പെട്ടിരുന്നു. 'ഇത് ഒരു തുടക്കം മാത്രമാണ് എന്നാണ് അവര്‍ അന്ന് വിശദീകരിച്ചത്.


