- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൊവ്വ പണ്ട് ഭൂമിയെക്കാള്‍ വലിയ ആവാസ വ്യവസ്ഥ; മറ്റൊരു ഭൂഖണ്ഡവുമായുള്ള ആണവ യുദ്ധത്തില്‍ ജീവനെല്ലാം പൊലിഞ്ഞ് മരുഭൂമിയായി; ഭൂമിയിലെ മനുഷ്യന് ശ്രമിക്കുന്നത് വീണ്ടും ചൊവ്വയിലെ ജീവന്‍ കണ്ടെത്തി തിരിച്ചു പിടിക്കാന്‍: ഹാര്‍വാര്‍ഡ് ശാസ്ത്രജ്ഞന്റെ കണ്ടെത്തല്‍ ഏറ്റെടുത്ത് ലോകം
ചൊവ്വാഗ്രഹം മനുഷ്യനെ എല്ലാ കാലത്തും മോഹിപ്പിച്ചിരുന്ന ഒരിടമാണ്. ചൊവ്വയില്‍ പണ്ട് ഭൂമിയേക്കാള്‍ വലിയ ആവാസ വ്യവസ്ഥ ഉണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ നടത്തുന്ന ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. മറ്റൊരു ഭൂഖണ്ഡവുമായുള്ള ആണവയുദ്ധത്തില്‍ ജീവനെല്ലാം പൊലിഞ്ഞ്ഇത് മരുഭൂമിയായി മാറി എന്നാണ് കരുതപ്പെടുന്നത്. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ഒരു ഗവേഷകനാണ് ഇത് സംബന്ധിച്ച ഗവേഷണങ്ങള്‍ നടത്തി കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്.
ചൊവ്വയെ വീണ്ടും തിരിച്ചുപിടിക്കാനുള്ള വിപുലമായി ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ചൊവ്വയിലെ ഒരു പുരാതന നാഗരികതയെ ആണ് മറ്റൊരു അന്യഗ്രഹ വംശത്തിന്റെ ആക്രമണം തകര്‍ത്തത്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ നമുക്ക് ഒരു സയന്‍സ് ഫിക്ഷന്‍ നോവലിന്റെ ഇതിവൃത്തം ആണെന്ന് ആദ്യവട്ടം തോന്നാം. എന്നാല്‍ വര്‍ഷങ്ങളായി ഗവേഷണം നടത്തുന്ന ഹാര്‍വാര്‍ഡ് ശാസ്ത്രജ്ഞനായ ഡോ. ജോണ്‍ ബ്രാന്‍ഡന്‍ബര്‍ഗ് ഈ വിചിത്രമായ സംഭവം യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. അദ്ദേഹം പറയുന്നത് ചൊവ്വയിലെ താമസക്കാരായിരുന്ന സൈഡോണിയക്കാരും ഉട്ടോപ്യക്കാരും ആക്രമണത്തില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടുവെന്നാണ് ഡോ. ബ്രാന്‍ഡന്‍ബര്‍ഗ് പറയുന്നത്.
ഈ വംശഹത്യയുടെ തെളിവുകള്‍ ഇന്നും കാണാന്‍ കഴിയും എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ചൊവ്വയില്‍ കാണുന്ന ചുവപ്പ് നിറം ഒരു അണുവിസ്ഫോടനം മൂലം സംഭവിച്ചതാകാം എന്ന് 2011 ല്‍ ചില ശാസ്ത്രജ്ഞന്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. ചൊവ്വയുടെ ഉപരിതലത്തില്‍ കാണപ്പെട്ട രാസമൂലകങ്ങള്‍ ഭൂമിയില്‍ അണുവിസ്ഫോടനം നടത്തിയ സ്ഥലങ്ങളിലും കാണപ്പെട്ടതിന് സമാനമാണ് എന്നാണ് ഇവര്‍ വാദിക്കുന്നത്. എന്നാല്‍ മുഖ്യധാരാ ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത് ഇത്തരത്തില്‍ ചൊവ്വയില്‍ ആണവ വിസ്ഫോടനം നടന്നതിന് യാതൊരു തെളിവുകളും ലഭ്യമല്ല എന്നാണ്. സാധാരണയായി ആണവ ആയുധം പതിക്കുന്ന സ്ഥലത്ത് വലിയ ഗര്‍ത്തങ്ങള്‍ രൂപം കൊള്ളും എന്നും അത്തരത്തില്‍ ഒന്നും തന്നെ ചൊവ്വയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ ഇത് സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചത് നിലവാരമില്ലാത്ത ശാസ്ത്രജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത് എന്നും മുഖ്യധാരയിലെ ഗവേഷകര്‍ കുറ്റപ്പെടുത്തുന്നു. പത്ത് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബര്‍മാരുള്ള ഡാനി ജോണ്‍സ് പോഡ്കാസ്റ്റില്‍ അതിഥിയായി എത്തിയ ജേസണ്‍ റെസ ജോര്‍ജാനി എന്ന വിദഗ്ധന്‍ ഡോ. ബ്രാന്‍ഡന്‍ബര്‍ഗിന്റെ പഠനം വീണ്ടും പങ്കുവെച്ചിരുന്നു. ചൊവ്വയില്‍ ഒരിക്കല്‍ ജീവന്‍ നിലനിന്നിരുന്നു എന്നതിന് ഞെട്ടിപ്പിക്കുന്ന തെളിവ് ലഭിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. ഓരോ ഗ്രഹത്തിലും വ്യത്യസ്ത വസ്തുക്കളുടെ ഒരു നിശ്ചിത അളവിലുള്ള ഐസോടോപ്പുകള്‍ ഉണ്ടെന്നും ജോര്‍ജാനി ചൂണ്ടിക്കാട്ടുന്നു.
ഡോ. ബ്രാന്‍ഡന്‍ബര്‍ഗിന്റെ ഗവേഷണം ചൊവ്വയുടെ അന്തരീക്ഷത്തിലെ സെനോണ്‍-129 വാതകത്തെ അടിസ്ഥാനമാക്കിയാണ്. സെനോണ്‍ 129 എന്നത് സ്ഥിരതയുള്ളതും റേഡിയോ ആക്ടീവ് അല്ലാത്തതുമായ ഒരു വാതകമാണ്, ഇത് ഭൂമിയുടെ അന്തരീക്ഷത്തില്‍ ചെറിയ അളവില്‍ കാണപ്പെടുന്ന നിറമില്ലാത്തതും മണമില്ലാത്തതും രുചിയില്ലാത്തതുമായ വാതകമായ സെനോണ്‍ എന്ന മൂലകത്തിന്റെ സ്വാഭാവിക രൂപങ്ങളിലൊന്നാണ്. ചൊവ്വയുടെ സൈഡോണിയ മേഖലയില്‍ സെനോണ്‍-126 എന്ന ഐസോടോപ്പുകള്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്ന അളവില്‍ നാസ കണ്ടെത്തിയിരുന്നു. ഒരു അണുബോംബ് പൊട്ടിത്തെറിക്കുമ്പോള്‍ ആ മേഖലയില്‍ സൈനോണ്‍ 129 ന്റെ അംശം അവശേഷിക്കുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ചൊവ്വയില്‍ ഒരുകാലത്ത് ഭൂമിയിലെ പോലെ മൃഗങ്ങളുടെയും സസ്യങ്ങളുടെയും ആവാസ കേന്ദ്രം ഉണ്ടായിരുന്നതായും അവിടെ ഭൂമിയുടേതുപോലുള്ള ഒരു കാലാവസ്ഥയുണ്ടായിരുന്നുവെന്നും പുരാതന ഈജിപ്തിലെ പോലെ അവരും പുരോഗമിച്ചിരുന്നതായും ഡോ. ബ്രാന്‍ഡന്‍ബര്‍ഗ് വാദിക്കുന്നു. അതേ സമയം ചൊവ്വയില്‍ ഒരു നാഗരികത ഉണ്ടായിരുന്ന എന്ന വാദം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ഒരിക്കലും സ്ഥിരീകരിച്ചിട്ടില്ല.