- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിയുടെ വടക്കേ ധ്രുവം 'വഴിമാറുന്നു'! യാത്രാ പ്ലാനുകള്‍ പാളിയേക്കാം; സ്മാര്‍ട്ട്ഫോണ്‍ മാപ്പുകള്‍ക്കും ജിപിഎസിനും പിഴവ് സംഭവിക്കാന്‍ സാധ്യത; ലോകത്തെ ഞെട്ടിച്ച് കാന്തിക ധ്രുവത്തിലെ അപ്രതീക്ഷിത മാറ്റങ്ങള്‍
ഭൂമിയുടെ ഉള്‍ഭാഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ കാരണം വടക്കേ ധ്രുവം അഥവാ നോര്‍ത്ത് പോള്‍ അഥവാ വടക്കേ ധ്രുവം അതിവേഗം സ്ഥാനചലനം നടത്തുന്നതായി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ആഗോളതലത്തില്‍ വിമാനയാത്രകളെയും മൊബൈല്‍ ഫോണുകളിലെ നാവിഗേഷന്‍ സംവിധാനങ്ങളെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ക്ലെംസണ്‍ സര്‍വകലാശാലയിലെ പ്രൊഫസറായ സ്‌കോട്ട് ബ്രേം ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഈ മാറ്റം നിസ്സാരമല്ലെന്നും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും എന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. നൂറ്റാണ്ടുകളായി ഈ കാന്തിക ധ്രുവം കാനഡയുടെ വടക്കന്‍ ഭാഗങ്ങളിലൂടെ സാവധാനം നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. 1990-കള്‍ വരെ പ്രതിവര്‍ഷം 10 മുതല്‍ 15 കിലോമീറ്റര്‍ വരെ മാത്രം വേഗതയിലായിരുന്നു ഈ മാറ്റം. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ വേഗത പ്രതിവര്‍ഷം 55 കിലോമീറ്ററായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഭൂമിയുടെ പുറം കാമ്പിലെ ഉരുകിയ ഇരുമ്പിന്റെയും നിക്കലിന്റെയും ഒഴുക്കിലുണ്ടായ മാറ്റമാണ് ഇതിന് പ്രധാന കാരണമെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു.
നമ്മുടെ സ്മാര്‍ട്ട്ഫോണുകളിലെ മാപ്പുകളും കാറുകളിലെ ജിപിഎസ് സംവിധാനങ്ങളും കൃത്യമായ ദിശ കാണിക്കാന്‍ ഈ കാന്തിക ധ്രുവത്തെയാണ് ആശ്രയിക്കുന്നത്. ധ്രുവം മാറുന്നതിനനുസരിച്ച് നാവിഗേഷന്‍ സോഫ്‌റ്റ്വെയറുകള്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ മാപ്പുകള്‍ തെറ്റായ ദിശ കാണിച്ചേക്കാം. വിദൂര പ്രദേശങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കും വിമാനങ്ങള്‍ക്കും ഇത് സുരക്ഷാ ഭീഷണിയായേക്കാം. ജിപിഎസ് കൃത്യമായി നമ്മള്‍ എവിടെയാണെന്ന് പറഞ്ഞു തരുമെങ്കിലും, ഏത് ദിശയിലേക്കാണ് പോകേണ്ടതെന്ന് തീരുമാനിക്കാന്‍ ഫോണിലെ 'മാഗ്നെറ്റോമീറ്റര്‍' കാന്തിക ധ്രുവത്തെയാണ് നോക്കുന്നത്.
അതുകൊണ്ട് തന്നെ വടക്കേ ധ്രുവത്തിലെ ഈ വലിയ മാറ്റം നിങ്ങളുടെ അവധിക്കാല യാത്രകളെയും ബാധിച്ചേക്കാം എന്നാണ് ഗവേഷകര്‍ പറയുന്നത്.




