- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- TECHNOLOGY
ആമസോൺ വെബ് സർവീസ് ആഗോളതലത്തിൽ പണിമുടക്കി; വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും പ്രവർത്തനരഹിതമായി; സേവന തടസ്സം നേരിട്ടവയിൽ പ്രൈം വീഡിയോ, അലക്സ, സ്നാപ്ചാറ്റ് ഉൾപ്പെടെ പ്രമുഖ ആപ്ലിക്കേഷകളും
ന്യൂഡൽഹി: സാങ്കേതിക ഭീമന്മാരായ ആമസോൺ വെബ് സർവീസ് ആഗോളതലത്തിൽ പണിമുടക്കിയതിനെ തുടർന്ന് നിരവധി വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും പ്രവർത്തനരഹിതമായി. ഡൗൺഡിറ്റക്ടർ വെബ്സൈറ്റിൽ ധാരാളം ഉപയോക്താക്കൾ സേവന തടസ്സം സംബന്ധിച്ച് പരാതി ഉന്നയിച്ചിട്ടുണ്ട്. സേവനങ്ങൾക്ക് ചില തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന് ആമസോൺ അറിയിച്ചു.
45 മിനിറ്റിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേറ്റ് നൽകുമെന്ന് കമ്പനി വ്യക്തമാക്കി. ആമസോൺ.കോം, പ്രൈം വീഡിയോ, അലക്സ, സ്നാപ്ചാറ്റ്, കാൻവ, ഡ്യുലിംഗോ, കോയിൻബേസ്, വെൻമോ, ന്യൂയോർക്ക് ടൈംസ് എന്നിവയുൾപ്പെടെ നിരവധി സേവനങ്ങളെയാണ് ഇത് ഭാഗികമായി ബാധിച്ചത്. ഫോർട്ട്നൈറ്റ്, റോബ്ലോക്സ്, പബ്ജി തുടങ്ങിയ ജനപ്രിയ ഗെയിമുകളും ഈ തടസ്സത്തിൽ ഉൾപ്പെടുന്നു.
എഡബ്ല്യുഎസ് ലോകത്തിലെ ഇന്റർനെറ്റ് വിതരണ ശൃംഖലയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകുന്ന ഒരു പ്രധാന സാങ്കേതികവിദ്യാ സ്ഥാപനമാണ്. ചെറുതും വലുതുമായ നിരവധി വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ വെർച്വൽ സെർവറുകൾ മുതൽ വെബ്സൈറ്റ് ഉള്ളടക്കങ്ങളുടെ സംഭരണം വരെ എഡബ്ല്യുഎസ് സേവനങ്ങൾ ഉപയോഗിക്കുന്നു.
അതിനാൽ, എഡബ്ല്യുഎസിലെ ഏതൊരു പ്രശ്നവും ഇതിനെ ആശ്രയിക്കുന്നവരെ കാര്യമായി ബാധിക്കും. എഡബ്ല്യുഎസിലെ പ്രശ്നങ്ങളാണ് തങ്ങളുടെ സേവനങ്ങൾ താൽക്കാലികമായി തടസ്സപ്പെട്ടതിന് കാരണമെന്ന് പെർപ്ലെക്സിറ്റി സിഇഒയും മലയാളിയുമായ അരവിന്ദ് ശ്രീനിവാസ് സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.