- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- TECHNOLOGY
ഗൂഗിളിന്റെ 'ജി'യില്‍ പരിഷ്കാരം നടത്തി കമ്പനി; കണ്ടിട്ട് പുതിയ മാറ്റം മനസ്സിലാക്കാന്‍ കഴിഞ്ഞോ?
ഗൂഗിളിന്റെ 'ജി'യില്‍ പരിഷ്കാരം നടത്തി കമ്പനി; കണ്ടിട്ട് പുതിയ മാറ്റം മനസ്സിലാക്കാന്‍ കഴിഞ്ഞോ?
ലോസ് ഏഞ്ചല്‍സ്: ഏത് കമ്പനിയുടേയും ഏറ്റവും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന ചിഹ്നമായ ലോഗോയില്‍ പലരും വര്‍ഷങ്ങള്‍ കഴിയുമ്പോഴാണ് മാറ്റങ്ങള്‍ വരുത്തുന്നത്. ടെക് ഭീമനായ ഗൂഗിളാണ് ഇപ്പോള്‍ അവരുടെ ലോഗോയില്‍ നേരിയ മാറ്റം വരുത്തിയിരിക്കുന്നത്. പത്തുവര്‍ഷത്തിന് ശേഷമാണ് കമ്പനി ലോഗോയില്‍ മാറ്റം വരുത്തുന്നത്. ഗൂഗിളിന്റെ പ്രശസ്തമായ 'ജി' എന്നെഴുതിയ ലോഗോയില്‍ നേരിയ മാറ്റങ്ങളാണ് വരുത്തിയത്.
നിങ്ങളില്‍ എത്ര പേര്‍ ഈ മാറ്റം ശ്രദ്ധിച്ചിട്ടുണ്ട് എന്നാണ് സമൂഹ മാധ്യമങ്ങളില്‍ പലരും ചോദിക്കുന്നത്. നേരത്തെ നാലുനിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവ ഗ്രേഡിയയന്റായി വിന്യസിച്ചതാണ് പുതിയ മാറ്റം. വിവിധ ടെക് മാധ്യമങ്ങളാണ് മാറ്റം റിപ്പോര്‍ട്ടുചെയ്തത്. ഗൂഗിളിന്റെ നിര്‍മിത ബുദ്ധി ചാറ്റ്‌ബോട്ടായ ജെമിനിയുടെ ലോഗോയില്‍ ഗ്രേഡിയന്റായാണ് നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നത്.
ഇതിനോട് സാമ്യമുള്ളതാണ് ഗൂഗിളിന്റെ മാറ്റംവരുത്തിയ ലോഗോ. ഐ.ഒ.എസ്, പിക്‌സല്‍ ഫോണുകളിലാവും പുതിയ ലോഗോ ഉടന്‍ ലഭ്യമാവുക. 2015 സെപ്റ്റംബറിലാണ് ഒടുവില്‍ ഗൂഗിള്‍ ലോഗോയില്‍ കാര്യമായ മാറ്റംവരുത്തിയത്. ലോഗോയിലെ മാറ്റം റിപ്പോര്‍ട്ടുചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിവിധ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. പഴയ ലോഗോയാണ് നല്ലത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.
അതേസമയം, മാറ്റം ചെറുതാണെങ്കിലും എ.ഐ കാലത്തിന് അനുസരിച്ച് ആധുനികമാണ് പുതിയ ലോഗോയെന്നാണ് മറ്റുചിലര്‍ പറയുന്നത്. ഗൂഗിളിന്റെ തന്നെ എ.ഐ ജെമിനിയുടെ ഗ്രേഡിയന്റുമായി യോജിച്ച നിലയിലാണ് പുതിയ രൂപകല്‍പ്പന വരുത്തിയിരിക്കുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഗൂഗിള്‍ ഇതുവരെ ഗ്രേഡിയന്റ് കൂടുതലായി പുറത്തിറക്കിയിട്ടില്ല. പുതിയ ഡിസൈന്‍ നിലവില്‍ മറ്റ് ആന്‍ഡ്രോയിഡ് ഫോണുകളിലോ വെബ് ബ്രൗസറുകളിലോ ദൃശ്യവുമല്ല. സമൂഹ മാധ്യമമായ എക്സില്‍ പലരും കുറിച്ചത് പുതിയ ഐക്കണ്‍ പഴയ ഡിസൈനുമായി വളരെ സാദൃശ്യം ഉള്ളത് കാരണം മനസിലാക്കാന്‍ കഴിഞ്ഞില്ല എന്നാണ്.
ഒരാള്‍ കളിയാക്കിയത് ഇത് കണ്ടപ്പോള്‍ തനിക്ക് കണ്ണട ഊരിമാറ്റിയത് പോലെ തോന്നി എന്നാണ്. അതേ സമയം മറ്റ് ചിലര്‍ പറയുന്നത് നേരിയ മാറ്റമാണ് വരുത്തിയതെങ്കില്‍ പോലും അതിന് പിന്നില്‍ എത്രയോ ആളുകളുടെ അധ്വാനം ഉണ്ടെന്നും അക്കാര്യം എല്ലാവരും കണക്കിലെടുക്കണം എന്നുമാണ്. അതേ സമയം ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ ചോദിക്കുന്നത് ഈ നേരിയ മാറ്റത്തിനായി എത്ര കോടി ചെലവാക്കി എന്നാണ്.
നിരവധി പുതിയ ഉത്പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ മാറ്റങ്ങള്‍ വരുത്തിയത് എന്നാണ് ഗൂഗിള്‍ വിശദീകരിക്കുന്നത്. ഗൂഗിളിന്റെ ഓഫീസുകളിലെ ബോര്‍ഡുകളിലും പുതിയ ലോഗോയാണ് ചേര്‍ത്തിട്ടുള്ളത്. എന്നാല്‍ ജി മെയില്‍ ഉള്‍പ്പെടെയുള്ളവയിലേക്ക് എന്നാണ് പുതിയ ലോഗോ ഉപയോഗിച്ചു തുടങ്ങുന്നത് എന്ന കാര്യം ഗൂഗിള്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല.